ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

By Dijo Jackson

ആദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഏഥര്‍ S340 -യെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാര്‍. ജൂണ്‍ അഞ്ചിന് ഏഥര്‍ S340 വിപണിയില്‍ എത്തും. ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ് കമ്പനി ഏഥര്‍ എനര്‍ജിയാണ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാതാക്കള്‍. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാവുക.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

ഏഥര്‍ S340 -യ്ക്ക് വേണ്ടി മുപ്പതു സ്മാര്‍ട്ട് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ബെംഗളൂരുവില്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. ഏഥര്‍ സ്‌കൂട്ടറുകള്‍ക്കു പുറമെ മറ്റു വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

വെള്ളം ഉള്ളില്‍ കടക്കാത്ത IP67 വാട്ടര്‍പ്രൂഫ് ലിഥിയം അയോണ്‍ ബാറ്ററി പാക്കിലാണ് ഏഥര്‍ സ്‌കൂട്ടറിന്റെ ഒരുക്കം. പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌കൂട്ടറിന് 5.1 സെക്കന്‍ഡുകള്‍ മതി.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

ഒറ്റ ചാര്‍ജില്‍ എണ്‍പതു കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ ഓടും. പരമാവധി 72 കിലോമീറ്റര്‍ വേഗത്തില്‍ വരെ സ്‌കൂട്ടര്‍ കുതിക്കും. അതേസമയം വേഗത കൂടുന്നതിന് അനുസരിച്ചു ബാറ്ററി റേഞ്ച് കുറയും. മാറ്റമില്ലാതെ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ന്നാല്‍ സ്‌കൂട്ടര്‍ എണ്‍പതു കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജ്ജില്‍ പിന്നിടും.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

ബാറ്ററിയുടെ ആയുസ് അമ്പതിനായിരം കിലോമീറ്റര്‍. കാലാവധി അഞ്ചു മുതല്‍ ആറു വര്‍ഷം വരെയും. ഫാസ്റ്റ് ചാര്‍ജ്ജ് ഫീച്ചറും ബാറ്ററിയില്‍ എടുത്തുപറയണം. ഒരു മണിക്കൂര്‍ കൊണ്ടു എണ്‍പതു ശതമാനം ചാര്‍ജ്ജ് ബാറ്ററി നേടും.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

സാധാരണ ചാര്‍ജ്ജിംഗ് എങ്കില്‍ മൂന്നു മണിക്കൂര്‍ എടുക്കും ബാറ്ററി പൂര്‍ണ ചാര്‍ജ്ജ് നേടാന്‍. ആധുനിക ഫീച്ചറുകളാണ് ഏഥര്‍ ട340 -യിലെ മുഖ്യാകര്‍ഷണം. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇതില്‍ എടുത്തുപറയണം.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ലഭ്യമാണ്. നാവിഗേഷന്‍ അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, വെഹിക്കിള്‍ ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കര്‍, എല്‍ഇഡി ലൈറ്റിംഗ്, സിബിഎസ് എന്നിങ്ങനെ നീളും സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങള്‍.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

അണ്ടര്‍ സീറ്റ് സ്റ്റോറേജ് ലൈറ്റും സ്‌കൂട്ടറിലുണ്ട്. 22 മോട്ടോര്‍സില്‍ നിന്നുള്ള ഫ്ളോ, ഓഖിനാവയുടെ പ്രെയിസ് സ്‌കൂട്ടറുകളാണ് വിപണിയില്‍ ഏഥര്‍ S340 -യുടെ മുഖ്യഎതിരാളികള്‍. പുതിയ ഏഥര്‍ S340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും

എന്നാല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെ സ്‌കൂട്ടറിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഏറ്റവും വിലയേറിയ വൈദ്യുത സ്കൂട്ടർ എന്ന വിശേഷണം വരവിൽ ഏഥർ S340 സ്വന്തമാക്കും.

Article Published On: Saturday, June 2, 2018, 16:58 [IST]
English summary
Ather S340 Smart Electric Scooter Launch Date Revealed. Read in Malayalam.
കൂടുതല്‍... #electric vehicles #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X