ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

By Dijo Jackson

നാലു വര്‍ഷത്തെ കാത്തിരിപ്പ്. ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറിനെ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. ഏഥര്‍ S340 ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയിലേക്ക്. ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ് കമ്പനി ഏഥര്‍ എനര്‍ജിയാണ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാതാക്കള്‍.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

സ്കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ജൂണ്‍മാസം മുതല്‍ തുടങ്ങും. വര്‍ഷാവസാനം ഏഥര്‍ S340 സ്‌കൂട്ടര്‍ വിപണിയില്‍ അവതരിക്കും. രണ്ടു വര്‍ഷം മുമ്പാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ മാതൃകയെ കമ്പനി മറയ്ക്ക് പുറത്ത് കാഴ്ചവെച്ചത്.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

2017 -ല്‍ S340 ഇലക്ട്രിക് വില്‍പനയ്ക്ക് എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ നടന്നില്ല. എന്തായാലും 2018 അവസാനത്തോടെ സ്‌കൂട്ടര്‍ വിപണിയില്‍ വരുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

ആദ്യ ഘട്ടത്തില്‍ ബംഗളൂരുവില്‍ മാത്രമാകും സ്‌കൂട്ടര്‍ ലഭ്യമാവുക. പിന്നാലെ മറ്റു പ്രധാന നഗരങ്ങളിലേക്കും S340 ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗപ്രവേശം ചെയ്യും. ഒരുപിടി ആധുനിക ഫീച്ചറുകളാണ് ഏഥര്‍ S340 സ്‌കൂട്ടറില്‍ മുഖ്യാകര്‍ഷണം.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഇതില്‍ എടുത്തുപറയണം. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ലഭ്യമാണ്. നാവിഗേഷന്‍ അസിസ്റ്റ്, പാര്‍ക്കിംഗ് അസിസ്റ്റ്, വെഹിക്കിള്‍ ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കര്‍, എല്‍ഇഡി ലൈറ്റിംഗ്, സിബിഎസ് എന്നിങ്ങനെ നീളും സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങള്‍.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് ലൈറ്റും സ്‌കൂട്ടറിലുണ്ട്. ഭാരം നന്നെ കുറഞ്ഞ ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നുമാണ് ഏഥര്‍ S340 സ്‌കൂട്ടറിന് ഊര്‍ജ്ജം ലഭിക്കുക. ഒറ്റചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സ്‌കൂട്ടറിന് സാധിക്കും.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

മണിക്കൂറില്‍ 72 കിലോമീറ്ററാണ് ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്‌കൂട്ടറിലുള്ള ബാറ്ററിക്ക് അതിവേഗ ചാര്‍ജ്ജിംഗ് ശേഷിയുണ്ടെന്ന് കമ്പനി പറയുന്നു.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

കേവലം അമ്പതു മിനിറ്റു കൊണ്ടു എണ്‍പതു ശതമാനം ചാര്‍ജ്ജ് നേടാന്‍ ബാറ്ററിക്ക് പറ്റും. അമ്പതിനായിരം കിലോമീറ്ററിന് മേലെയാണ് ബാറ്ററിയുടെ കാലാവധി. സ്‌കൂട്ടറിന്റെ വരവിന് മുന്നോടിയായി ബംഗളൂരുവില്‍ ഇലക്ട്രിക് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഏഥര്‍ എനര്‍ജി.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

മെയ് രണ്ടാം പാദത്തോടെ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ബംഗളൂരുവിൽ പ്രവര്‍ത്തിച്ചു തുടങ്ങും. 22 മോട്ടോര്‍സില്‍ നിന്നുള്ള ഫ്‌ളോ, ഓഖിനാവയുടെ പ്രെയിസ് സ്‌കൂട്ടറുകളാണ് വിപണിയില്‍ ഏഥര്‍ S340 -യുടെ മുഖ്യഎതിരാളികള്‍.

ഇതാണ് ഇന്ത്യയുടെ ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍

പുതിയ ഏഥര്‍ S340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #electric vehicles #ather energy
English summary
Ather S340 Electric Scooter Bookings To Start From June. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X