ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

By Staff

ബൈക്കുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ്. ഒരുവര്‍ഷ സൗജന്യ ഇന്‍ഷൂറന്‍സ്, രണ്ടുവര്‍ഷ സൗജന്യ സര്‍വീസ്, അഞ്ചുവര്‍ഷ വാറന്റി എന്നിവയടങ്ങുന്ന പുതിയ ഹാട്രിക്ക് ഓഫര്‍ നിരയിലെ മുഴുവന്‍ മോഡലുകളിലും ബജാജ് ഒരുക്കിയിട്ടുണ്ട്. ജൂലായ് മാസം വരെ മാത്രമെ ഹാട്രിക് ഓഫര്‍ ബൈക്കുകളില്‍ ലഭ്യമാവുകയുള്ളു.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

പള്‍സര്‍, അവഞ്ചര്‍, ഡോമിനാര്‍ ബൈക്കുകളുടെ പ്രചാരം കൂട്ടാന്‍ ഹാട്രിക്ക് ഓഫര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. രണ്ടുവര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷ അധിക വാറന്റിയും ഉള്‍പ്പെടെയാണ് അഞ്ചുവര്‍ഷ വാറന്റി ലഭ്യമാവുക.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

മൂന്നുവര്‍ഷ അധിക വാറന്റി കാലാവധിയില്‍ എഞ്ചിനും പരിരക്ഷണം ലഭിക്കും. അതേസമയം പള്‍സര്‍ 150, പള്‍സര്‍ 160, V15, ഡിസ്‌കവറി, പ്ലാറ്റിന മോഡലുകളില്‍ മാത്രമെ ഒരുവര്‍ഷ സൗജന്യ ഇന്‍ഷൂറന്‍സ് ഓഫര്‍ ലഭ്യമാവുകയുള്ളു.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

എന്നാല്‍ മുഴുവന്‍ ബജാജ് മോഡലുകളിലും രണ്ടുവര്‍ഷ സൗജന്യ സര്‍വീസ് കമ്പനി ഉറപ്പുവരുത്തും. ഒരുപക്ഷെ ജൂലായ് മാസത്തിന് ശേഷവും ബൈക്കുകളിലെ ഹാട്രിക്ക് ഓഫര്‍ ബജാജ് തുടര്‍ന്നേക്കും. ഹാട്രിക്ക് ഓഫറിന് പുറമെ കുറഞ്ഞ പലിശ നിരക്കും ഡൗണ്‍ പെയ്‌മെന്റുമുള്ള വായ്പാ പദ്ധതികളും ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രത്യേകം ആവിഷ്‌കരിച്ചിട്ടുണ്ട്.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

അടുത്തിടെയാണ് നിരയില്‍ നിന്നും V12 മോഡലിനെ കമ്പനി താത്കാലികമായി പിന്‍വലിച്ചത്. നിലവില്‍ പുതുതലമുറ UG6 പള്‍സറിന്റെ പണിപ്പുരയിലാണ് ബജാജ്. ഏറ്റവും വിലകുറഞ്ഞ പള്‍സര്‍ ക്ലാസിക് 150 -യെ അവതരിപ്പിക്കാനുള്ള തീരുമാനം പ്രതിമാസ വില്‍പനയില്‍ കാര്യമായ നേട്ടങ്ങള്‍ കമ്പനിക്ക് നേടിക്കൊടുക്കുകയാണ്.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

അതേസമയം 2019 -ല്‍ വില്‍പന നിബന്ധനകള്‍ കര്‍ശനമാകുന്നതോടു കൂടി ബജാജ് മോഡലുകളില്‍ കാര്യമായ അഴിച്ചുപ്പണികളുണ്ടാകും. ബജാജ് പള്‍സര്‍ 125 -ന് പകരം പള്‍സര്‍ 135 -നെ വിപണിയില്‍ കൊണ്ടുവരാനാണ് കമ്പനിക്ക് താത്പര്യം.

ബൈക്കുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് — ഹാട്രിക്ക് ഓഫര്‍ ഇങ്ങനെ

125 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമായാല്‍ പള്‍സര്‍ 125 ബജാജിന് ബാധ്യതയായി മാറും. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് ബജാജിന്റെ നീക്കം. 125 സിസിക്ക് താഴെയുള്ള ബൈക്കുകളില്‍ 2019 ഏപ്രില്‍ മുതല്‍ കോമ്പി ബ്രേക്കിംഗ് സംവിധാനവും നിര്‍ബന്ധമായി മാറും.

Article Published On: Tuesday, July 24, 2018, 18:35 [IST]
English summary
Bajaj’s Hat-Trick Offer For July. Read in Malayalam.
കൂടുതല്‍... #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X