ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

Written By:

കൂടുതല്‍ ബൈക്കുകളെ ബജാജ് പിന്‍വലിക്കുന്നു. പള്‍സര്‍ LS135 ന് പിന്നാെല അവഞ്ചര്‍ സ്ട്രീറ്റ് 150 ക്രൂയിസര്‍ ബൈക്കിനെയും ബജാജ് ഇന്ത്യയില്‍ പിന്‍വലിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി-ലെവല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി എടുത്തുമാറ്റി.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

എന്നാല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യെ പിന്‍വലിച്ചില്ല, മറിച്ച് അവഞ്ചര്‍ സ്ട്രീറ്റ് 180 എന്ന പേരില്‍ മോഡലിനെ അപ്‌ഗ്രേഡ് ചെയ്തെന്നാണ് ബജാജിന്റെ വാദം. എന്തായാലും ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ ഉണ്ടാകില്ല.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

അവഞ്ചര്‍ സ്ട്രീറ്റ് 180 യാണ് ഇനി മുതല്‍ ബജാജിന്റെ എന്‍ട്രി-ലെവല്‍ ക്രൂയിസര്‍. കഴിഞ്ഞ ഫെബ്രുവരി മാസമാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 ഇന്ത്യയില്‍ എത്തിയത്.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

83,475 രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). കാഴ്ചയില്‍ സ്ട്രീറ്റ് 220 ന് സമാനമാണ് അവഞ്ചര്‍ സ്ട്രീറ്റ് 180. ഡീക്കലുകളിലും ബോഡി ഗ്രാഫിക്‌സിലും ഇതു കാണാം.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പുതിയ ഹെഡ്ലൈറ്റ്, മുകളിലുള്ള ചെറിയ കറുത്ത കൗള്‍ എന്നിവ സ്ട്രീറ്റ് 220 യില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

അവഞ്ചര്‍ 180 യിലെ 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8,500 rpm ല്‍ 15.3 bhp കരുത്തും 6,500 rpm ല്‍ 13.7 Nm toruqe ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സുള്ള മോട്ടോര്‍സൈക്കിളിന് 150 കിലോഗ്രാമാണ് ഭാരം.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

13 ലിറ്ററാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ ഇന്ധനശേഷി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളും പുതിയ അവഞ്ചര്‍ സ്ട്രീറ്റില്‍ സസ്പെന്‍ഷന്‍ ഒരുക്കും.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

സ്ട്രീറ്റ് 220 യിലും ഇതേ സസ്പെന്‍ഷന്‍ സംവിധാനമാണുള്ളത്. സ്ട്രീറ്റ് 220 യില്‍ നിന്നും കടമെടുത്ത 260 mm ഡിസ്‌ക് മുന്നിലും 130 mm ഡ്രം പിന്നിലും ക്രൂയിസറില്‍ ബ്രേക്കിംഗ് നിറവേറ്റും.

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 വിപണിയില്‍ നിന്നും പിന്‍വലിച്ചു

സ്ട്രീറ്റ് 150 യെക്കാളും 3,000 രൂപ വിലക്കൂടുതലുണ്ട് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 യ്ക്ക്. അതേസമയം എതിരാളിയായ സുസൂക്കി ഇന്‍ട്രൂഡര്‍ 150 യെക്കാളും 12,000 രൂപ വിലക്കുറവിലാണ് പുതിയ അവഞ്ചര്‍ 180 വിപണിയില്‍ എത്തുന്നത്.

കൂടുതല്‍... #bajaj
English summary
Bajaj Avenger Street 150 Discontinued In India. Read in Malayalam.
Story first published: Saturday, April 7, 2018, 11:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark