പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 ക്രൂയിസറെ ബജാജ് ഇന്ത്യയില്‍ പുറത്തിറക്കി. രാജ്യവ്യാപകമായി ലഭ്യമാവുന്ന ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 യ്ക്ക് 83,475 രൂപയാണ് മഹാരാഷ്ട്രയിലെ എക്‌സ്‌ഷോറൂം വില. ബജാജ് നിരയിലുള്ള സ്ട്രീറ്റ് 150 യ്ക്ക് പകരക്കാരനാണ് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

2015 ല്‍ കമ്പനി പ്രഖ്യാപിച്ച പുതിയ നിരയിലേക്ക് ഇതാദ്യമായാണ് 180 സിസി അവഞ്ചര്‍ കടന്നുവരുന്നത്. പുതിയ അവഞ്ചര്‍ 180 യിലെ 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8,500 rpm ല്‍ 15.3 bhp കരുത്തും 6,500 rpm ല്‍ 13.7 Nm toruqe ഉം സൃഷ്ടിക്കാനാവും.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുള്ള മോട്ടോര്‍സൈക്കിളിന് 150 കിലോഗ്രാമാണ് ഭാരം. 13 ലിറ്ററാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ ഇന്ധനശേഷി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും പുതിയ അവഞ്ചര്‍ സ്ട്രീറ്റില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

സ്ട്രീറ്റ് 220 യിലും ഇതേ സസ്‌പെന്‍ഷന്‍ സംവിധാനമാണുള്ളത്. സ്ട്രീറ്റ് 220 യില്‍ നിന്നും കടമെടുത്ത 260 mm ഡിസ്‌ക് മുന്നിലും 130 mm ഡ്രം പിന്നിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് നിറവേറ്റും.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

ഇക്കുറിയും എബിഎസിനെ നല്‍കാന്‍ ബജാജ് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയം. എംആര്‍എഫില്‍ നിന്നുള്ള 90/70, 13/90 സെക്ഷന്‍ ടയറുകളാണ് 17 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

ഡിസൈനില്‍ ഏറെക്കുറെ സ്ട്രീറ്റ് 220 യെ അനുസ്മരിപ്പിക്കും പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പുതിയ ഹെഡ്‌ലൈറ്റ്, മുകളിലുള്ള ചെറിയ കറുത്ത കൗള്‍ എന്നിവ സ്ട്രീറ്റ് 220 യില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

അലോയ് വീലുകള്‍, സൈഡ് പാനലുകള്‍, എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് എന്നിവയ്‌ക്കെല്ലാം ബ്ലാക് തീമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് പുതിയ അവഞ്ചറിന്റെ ഒരുക്കം.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

എബണി ബ്ലാക്, സ്‌പൈസി റെഡ് എന്നിവയാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 യില്‍ ലഭ്യമായ നിറങ്ങള്‍. മോട്ടോര്‍സൈക്കിളിന്റെ പുതിയ ഗ്രാഫിക്‌സ് തിളങ്ങുന്ന പെയിന്റ് സ്‌കീമിന് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കുന്നുണ്ട്.

പുത്തന്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയില്‍; വില 83,475 രൂപ

സ്ട്രീറ്റ് 150 യെക്കാളും 3,000 രൂപ വിലക്കൂടുതലുണ്ട് പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 യ്ക്ക്. അതേസമയം എതിരാളിയായ സുസൂക്കി ഇന്‍ട്രൂഡര്‍ 150 യെക്കാളും 12,000 രൂപ വിലക്കുറവിലാണ് പുതിയ അവഞ്ചര്‍ 180 വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Friday, February 23, 2018, 11:37 [IST]
English summary
Bajaj Avenger Street 180 Launched At Rs 83,475. Read in Malayalam.
കൂടുതല്‍... #bajaj auto #new launches #ബജാജ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X