പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

By Dijo Jackson

ബജാജ് ചേതക്. എണ്‍പത്, തൊണ്ണൂറുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ ഇരുചക്ര രാജകുമാരന്‍. ഇടത്തരക്കാരന്റെ സ്വപ്‌നവാഹനം. ഇടംകൈയ്യില്‍ ഗിയറിട്ട് ഓടിക്കുന്ന ചേതക് സ്‌കൂട്ടറിനെ ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തിലാണ് രാജ്യം നെഞ്ചിലേറ്റിയത്. എന്നാല്‍ ജാപ്പനീസ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ മൈലേജും കരുത്തുമേകുന്ന പുതുതലമുറ ബൈക്കുകള്‍ കളം നിറഞ്ഞതോടെ ബജാജ് ചേതകിന് പിന്‍വാങ്ങേണ്ടി വന്നു.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

പക്ഷെ തലമുറകളുടെ സഹയാത്രികനായ ചേതക്കിനെ അങ്ങനെയങ്ങ് മറന്നുകളയാന്‍ ബജാജിനോ വിപണിയ്‌ക്കോ കഴിയില്ല. അതുകൊണ്ടാണ് പ്രതാപ കാലത്തെ രാജകീയ പദവിയാഗ്രഹിച്ച് ചേതക്കിനെ കമ്പനി തിരിച്ചുകൊണ്ടുവരാന്‍ പോകുന്നത്.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

ഇന്നു നിലവിലുള്ള ബൈക്കുകളെ പിന്തള്ളി ഹോണ്ട ആക്ടിവയ്ക്ക് വിപണിയില്‍ ഒന്നാമതെത്താമെങ്കില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ചേതക്കിനും തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ബജാജിനറിയാം.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

പ്രീമിയം സ്‌കൂട്ടറിന്റെ രൂപഭാവങ്ങളായിരിക്കും രണ്ടാംവരവില്‍ ചേതക് പിന്തുടരുക. അതായത് വെസ്പയെ പിയാജിയോ വിപണിയില്‍ കൊണ്ടുവന്നത് പോലെ. അടുത്ത വർഷം ചേതക് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്. പിയാജിയോ വെസ്പ, അപ്രീലിയ SR150 മോഡലുകളായിരിക്കും രണ്ടാമൂഴത്തില്‍ ചേതക്കിന്റെ എതിരാളികള്‍.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

125 സിസി നിരയില്‍ ചേതക്കിനെ അവതരിപ്പിക്കാനാണ് ബജാജിന് താത്പര്യം. പോരാട്ടം നിറഞ്ഞ 125 സിസി ശ്രേണിയില്‍ റെട്രോ ക്ലാസിക് സ്‌കൂട്ടറില്ലെന്നതു തന്നെ കാരണം. 70,000 രൂപയോളം സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

വില അടിസ്ഥാനപ്പെടുത്തി ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ എന്നിവരോട് ബജാജ് ചേതക് കൊമ്പുകോര്‍ക്കും. പിന്നീടൊരു ഘട്ടത്തില്‍ ചേതക്കിന്റെ വൈദ്യുത പതിപ്പിന് രൂപംനല്‍കാനും ബജാജിന് പദ്ധതിയുണ്ട്.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

'ചേതക് ചിക് ഇലക്ട്രിക്' എന്ന പേരില്‍ 2020 ഓടെ സ്‌കൂട്ടറിന്റെ വൈദ്യുത പതിപ്പ് ഇന്ത്യയില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെട്രോ ക്ലാസിക് ഭാവം തന്നെയായിരിക്കും പുതിയ ചേതക്കിന്റെ മുഖ്യാകര്‍ഷണം.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

പ്രകടനക്ഷമയ്ക്കും മൈലേജിനും ഇക്കുറി പ്രാധാന്യം ലഭിക്കും. പഴയ ചേതക്കിലേതു പോലെ ധാരാളം സ്‌റ്റോറേജ് ഇടങ്ങള്‍ പുതിയ ചേതക്കിലുമുണ്ടാകും. 125 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനായിരിക്കും ചേതക്കിന് ലഭിക്കുക.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

എഞ്ചിന്‍ 9.5 bhp കരുത്തു സൃഷ്ടിക്കുമെന്നാണ് വിവരം. 2006 -ല്‍ അവസാനമായി പുറത്തിറങ്ങിയ ചേതക്കിന് 145 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനായിരുന്നു കമ്പനി നല്‍കിയത്. അതേസമയം 2002 വരെ ടൂ സ്‌ട്രോക്ക് എഞ്ചിനായിരുന്നു ചേതക്കില്‍.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

പൂര്‍ണ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, കോമ്പി ബ്രേക്ക് സംവിധാനം തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ മോഡലില്‍ ധാരാളമായി ഒരുങ്ങും.

പ്രീമിയം സ്‌കൂട്ടറായി ബജാജ് ചേതക് തിരിച്ചെത്തുന്നു

ഒരുപക്ഷെ മുന്‍ ഡിസ്‌ക് ബ്രേക്കും ചേതക്കിന് ബജാജ് നല്‍കിയേക്കും. ഭാരംകുറഞ്ഞ ചാസിയും നൂതന സസ്‌പെന്‍ഷന്‍ സംവിധാനങ്ങളുമായിരിക്കും പുതുതലമുറ ചേതക് അവകാശപ്പെടുക.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Chetak Scooter To Make A Comeback — Launch Details Revealed. Read in Malayalam.
Story first published: Friday, July 20, 2018, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X