ഓരോ CT100 ഉം വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍, പക്ഷെ ബജാജ് കാര്യമാക്കുന്നില്ല — കാരണമിതാണ്

By Dijo Jackson

കുറച്ചുനാളുകള്‍ മുമ്പുവരെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കാര്യങ്ങള്‍ ശാന്തമായിരുന്നു. പക്ഷെ ഒരു സുപ്രഭാതത്തില്‍ CT100 -ന്റെ വില 3,500 രൂപയോളം കുറയ്ക്കാന്‍ ബജാജ് തീരുമാനിച്ചു. നിലവില്‍ 30,714 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പറഞ്ഞു വരുമ്പോൾ ടിവിഎസ് XL100 മോഡലിനെക്കാളും വില കുറവ്. ടിവിഎസ് XL100 -ന് വില 32,909 രൂപ.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

എന്‍ട്രി ലെവല്‍ ബൈക്ക് ശ്രേണിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായിരുന്നു CT100 -ന്റെ വില ബജാജ് കുറച്ചത്. വില കുറച്ചതു ബജാജിന് നേട്ടമായി. എന്‍ട്രി ലെവല്‍ ശ്രേണിയില്‍ CT100 വില്‍പന തരക്കേടില്ലാതെ മുന്നേറുന്നു.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

പക്ഷെ വിപണിയില്‍ വിറ്റുപോകുന്ന ഓരോ CT100 ബൈക്കിലും ബജാജ് ചെറിയ നഷ്ടം നേരിടുകയാണ്. ബൈക്കിന് വില കുറച്ചതു തന്നെ കാരണം. എന്നാല്‍ ഈ നഷ്ടം മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് കമ്പനിയുടെ നിലപാട്.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

നിലവില്‍ ഓരോ മാസവും CT100 -ലൂടെ മാത്രം എന്‍ട്രി ലെവല്‍ ശ്രേണിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ കമ്പനിയ്ക്ക് ലഭിക്കുന്നുണ്ട്. CT100 -ന്റെ മോശമല്ലാത്ത വില്‍പനയില്‍ ഡീലര്‍മാരും സന്തുഷ്ടരാണ്. സര്‍വീസ് കേന്ദ്രങ്ങളിലാകട്ടെ തിരക്കോടു തിരക്കും.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

അതുകൊണ്ടു തത്കാലം നഷ്ടം സഹിച്ചു തല്‍സ്ഥിതി തുടരാനാണ് കമ്പനിയുടെ തീരുമാനം. പല ഷോറൂമുകൡലും CT100 ബുക്ക് ചെയ്തു ബൈക്കിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

എന്നാല്‍ വരുംമാസങ്ങളില്‍ CT100 -ന്റെ വില കമ്പനി സാവധാനം ഉയര്‍ത്തിയേക്കും. എന്തായാലും നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ഖ്യാതി ബജാജ് CT100 -ന് സ്വന്തം. മൂന്നു വകഭേദങ്ങളിലാണ് CT100 വിപണിയില്‍ എത്തുന്നത്.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

CT100 വകഭേദങ്ങളിലെല്ലാം ഇടംപിടിക്കുന്നത് 99 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍. 8 bhp കരുത്തും 8.05 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. സസ്‌പെന്‍ഷന് വേണ്ടി ബൈക്കിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഒരുങ്ങുന്നത്. പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് അബ്‌സോര്‍ബറുകളും.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

17 ഇഞ്ചു അലോയ് വീലുകളും ഡ്രം ബ്രേക്കുകളും ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അലോയ് വീല്‍ പതിപ്പുമുണ്ട് CT100 -ല്‍. ഏറ്റവും ഉയര്‍ന്ന CT100 വകഭേദം അലോയ് വീലുകളും ഇലക്ട്രിക് സ്റ്റാര്‍ട്ടും അവകാശപ്പെടുന്നു.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

ഇന്ത്യയില്‍ പള്‍സറുകള്‍ക്ക് പ്രചാരം ലഭിക്കാനുള്ള ചില കാരണങ്ങള്‍ —

വൈവിധ്യമാര്‍ന്ന നിര

വൈവിധ്യമാര്‍ന്ന നിരയാണ് ബജാജ് പള്‍സറിന് പ്രചാരത്തിനുള്ള പ്രധാന കാരണം. നെയ്ക്കഡ് പള്‍സര്‍ 135 LS മുതല്‍ പൂര്‍ണ ഫെയേര്‍ഡ് പള്‍സര്‍ RS200 വരെ നീളുന്നതാണ് നിലവിലെ പള്‍സര്‍ നിര. എന്‍ട്രി-ലെവല്‍ ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും പ്രകടനക്ഷമതയേറിയ ഉയര്‍ന്ന ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പള്‍സര്‍ നിരയ്ക്ക് സാധിക്കുന്നു.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

ഉദ്ദാഹരണത്തിന് വിലകുറഞ്ഞ പെര്‍ഫോര്‍മന്‍സ് ബൈക്കാണ് ലക്ഷ്യമെങ്കില്‍ പള്‍സര്‍ 135 LS ഉണ്ട് നിരയില്‍. പള്‍സര്‍ 150, പള്‍സര്‍ NS160, പള്‍സര്‍ 180, എന്നിങ്ങനെ നീളുന്നതാണ് പള്‍സറിന്റെ ഇടത്തരം നിര. പ്രകടനക്ഷമത കൂടിയ ബൈക്കാണ് മനസിലെങ്കില്‍ പള്‍സര്‍ 220F, പള്‍സര്‍ NS200, പള്‍സര്‍ RS200 എന്നീ താരങ്ങളുമുണ്ട് ബജാജിന്. നിലവില്‍ ഏഴു വകഭേദങ്ങളാണ് ബജാജ് പള്‍സര്‍ നിരയിലുള്ളത്.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

ഫീച്ചറുകള്‍

എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളും പള്‍സറുകളുടെ മുഖ്യാകര്‍ഷണമാണ്. മുന്‍ ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകള്‍, ബാക്ക്‌ലിറ്റ് സ്വിച്ചുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, ട്യൂബ്‌രഹിത ടയറുകള്‍ എന്നിവ പള്‍സറുകളുടെ പൊതുവിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

ഇതിനു പുറമെ ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, സെല്‍ഫ്-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

പണത്തിനൊത്ത മൂല്യം

വിലയാണ് ബജാജ് പള്‍സറുകളുടെ മറ്റൊരു ആകര്‍ഷണം. ഒന്നിനോടൊന്ന് മികച്ച് നില്‍ക്കുന്ന പള്‍സര്‍ നിരയില്‍ ന്യായമായ പ്രൈസ് ടാഗുകളാണ് ബജാജ് നിശ്ചയിച്ചിട്ടുള്ളത്.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

പുതുമയാര്‍ന്ന ഡിസൈന്‍

2003 -ലാണ് ആദ്യ പള്‍സറിനെ ബജാജ് ഇന്ത്യയില്‍ അണിനിരത്തിയത്. തുടര്‍ന്ന് ഇടവേളകളില്‍ പള്‍സറിന് പുത്തന്‍ മുഖഭാവം നല്‍കാന്‍ ബജാജ് പ്രത്യേകം ശ്രദ്ധിച്ചു.

ഓരോ CT100 ബൈക്കും വിപണിയില്‍ വിറ്റുപോകുന്നത് നഷ്ടത്തില്‍; കാര്യമാക്കാതെ ബജാജ്

കാലങ്ങളായി വിപണിയില്‍ ബജാജ് പള്‍സറുകള്‍ കൈയ്യടക്കിയ ആധിപത്യത്തിന് പിന്നിലെ രഹസ്യമിതാണ്. പുതിയ നിറങ്ങളിലും, ഡിസൈനിലും പള്‍സറുകള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj CT100 Being Sold For A Loss. Read in Malayalam.
Story first published: Wednesday, May 23, 2018, 14:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X