എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

Written By:

ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 വിപണിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഇന്ത്യയില്‍ അവതരിച്ച സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ഡോമിനാര്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന താരങ്ങളില്‍ മുന്‍നിരയിലാണ്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

രണ്ടു വകഭേദങ്ങളിലായാണ് ഡോമിനാര്‍ വിപണിയില്‍ അവതരിച്ചത്; ഒന്ന് എബിഎസ് ഇല്ലാത്ത പതിപ്പ്, മറ്റൊന്ന് ഡ്യൂവല്‍ ചാനല്‍ എബിഎസോട് കൂടിയ പതിപ്പ്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

എന്നാല്‍ ഇപ്പോള്‍ എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 പതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചിരിക്കുകയാണ്. വില്‍പനയില്ലാത്തതാണ് കാരണം.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

സ്‌പോര്‍ട്‌സ് ക്രൂയിസറിന്റെ എബിഎസ് പതിപ്പിനോടാണ് രാജ്യത്തെ മിക്ക ഉപഭോക്താക്കള്‍ക്കും പ്രിയം. എണ്‍പതു ശതമാനം ഉപഭോക്താക്കള്‍ ഡോമിനാര്‍ എബിഎസ് പതിപ്പിനെ തെരഞ്ഞെടുക്കുമ്പോള്‍, ഇരുപതു ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പിലേക്ക് കണ്ണെത്തിക്കുന്നത്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

അതുകൊണ്ടാണ് എബിഎസ് ഇല്ലാത്ത ബജാജ് ഡോമിനാറിന്റെ പിന്‍മാറ്റവും. എബിഎസ് ഇല്ലെന്നതൊഴിച്ചാല്‍ ഇരു ഡോമിനാര്‍ പതിപ്പുകളും തമ്മില്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് ഡോമിനാര്‍ 400. 220 സിസി എഞ്ചിന്‍ ശേഷിക്ക് മേലെയുള്ള ബജാജിന്റെ ആദ്യ സമര്‍പ്പണം കൂടിയാണ് ഈ സ്‌പോര്‍ട്‌സ് ക്രൂയിസര്‍.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, സുഗമമായ ഡൗണ്‍ഫിറ്റിന് വേണ്ടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവ ഡോമിനാര്‍ 400 ലെ ഫീച്ചറുകളാണ്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

ഇനി ഇപ്പോള്‍ ഡ്യൂവല്‍ ചാനല്‍ എബിഎസ് ഡോമിനാറിന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാറിക്കഴിഞ്ഞു. കെടിഎമ്മില്‍ നിന്നുള്ള 373 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ഒരുക്കം.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

35 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെ ഇടംപിടിക്കുന്നത്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

അടുത്തിടെയാണ് ഡോമിനാറില്‍ പുതിയ നിറങ്ങളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. പുതിയ നിറങ്ങളും ഗോള്‍ഡന്‍ അലോയ് വീലുകളും പുത്തന്‍ ഡോമിനാറുകളുടെ ഡിസൈന്‍ വിശേഷമാണ്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ ബജാജ് പിന്‍വലിച്ചു; കാരണം ഇതാണ്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ഡോമിനാറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. 1.58 ലക്ഷം രൂപയാണ് ബജാജ് ഡോമിനാര്‍ 400 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

കൂടുതല്‍... #bajaj
English summary
Bajaj Dominar 400 Non-ABS Variant Discontinued. Read in Malayalam.
Story first published: Saturday, March 10, 2018, 11:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark