അറിഞ്ഞോ, ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

Written By:

എന്തൊക്കെ പറഞ്ഞാലും ബജാജ് ഡോമിനാര്‍ 400 വിപണിയില്‍ ലഭ്യമായ മികച്ച ബൈക്കുകളില്‍ ഒന്നാണ്. 220 സിസിക്ക് മേലെയുള്ള ബജാജിന്റെ ആദ്യ സമര്‍പ്പണം. ഡ്യൂവല്‍ ചാനല്‍ എബിഎസ് ഒരുങ്ങിയ ആദ്യ ബജാജ് മോഡലാണ് ഡോമിനാര്‍ 400.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ വെല്ലുവിളിച്ച് വിപണിയില്‍ എത്താന്‍ ചങ്കൂറ്റം കാട്ടിയ ആദ്യ അവതാരം. എന്നാല്‍ ഇപ്പോള്‍ പൊലീസ് പരിവേഷത്തിലുള്ള ബജാജ് ഡോമിനാര്‍ 400 നെ കണ്ടു അന്തം വിട്ടു നില്‍ക്കുകയാണ് ബൈക്ക് പ്രേമികള്‍.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

കേട്ടത് ശരിയാണ്, ബജാജ് ഡോമിനാറിനെ 'പൊലീസില്‍ എടുത്തു'. ഇസ്താംബുള്‍ പൊലീസിലാണ് ഡോമിനാറിന് സ്ഥാനം. തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ബൈക്ക് ഇസ്താംബുള്‍ പ്രദര്‍ശനത്തിലാണ് ഇസ്താംബുള്‍ പൊലീസിനായുള്ള രണ്ട് ഡോമിനാറുകളെ ബജാജ് കാഴ്ചവെച്ചത്.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

ഇസ്താംബുള്‍ പൊലീസ് കിറ്റുകളാണ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം. തുര്‍ക്കിഷ് ഭാഷയില്‍ 'Polis' എന്നും ഡോമിനാറുകളില്‍ ബജാജ് രേഖപ്പെടുത്തിയിട്ടുണ്ട്.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

റിയര്‍ ലഗ്ഗേജ് ബോക്‌സ്, സൈറന്‍, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ചുവപ്പും നീലയുമുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് പ്രൊട്ടക്ടര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് പൊലീസ് ഡോമിനാറുകളുടെ പ്രത്യേകതകള്‍.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

മൂണ്‍ ലൈറ്റ് നിറത്തിലുള്ള ഡോമിനാറുകളെ മാത്രമാണ് ഇസ്താംബുള്‍ മെട്രോപൊളിറ്റന്‍ മുന്‍സിപാലിറ്റി പൊലീസ് ഉപയോഗിക്കുക.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

എല്‍ഇഡി ഹെഡ്‌ലാമ്പ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവ ഡോമിനാറിന്റെ മറ്റു വിശേഷങ്ങളാണ്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും അലോയ് വീലുകളും ഡോമിനാറിന് ലഭിച്ചിട്ടുണ്ട്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

ഇതൊക്കെയാണെങ്കിലും പൊലീസ് ഡോമിനാറിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലുള്ള ഡോമിനാറുകളാണ് ഇസ്താംബുള്‍ പൊലീസ് സേനയില്‍ അണിനിരക്കുക.

അറിഞ്ഞോ ബജാജ് ഡോമിനാറിനെ പൊലീസില്‍ എടുത്തു!

35 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സ്ലിപ്പര്‍ ക്ലച്ചോടുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. 21,950 തുര്‍ക്കിഷ് ലിറയാണ് (ഏകദേശം 3.76 ലക്ഷം രൂപ) സാധാരണ ബജാജ് ഡോമിനാറിന് തുര്‍ക്കിയില്‍ വില.

Image Source: Surmeklazim

കൂടുതല്‍... #bajaj
English summary
World’s First Bajaj Dominar-Based Police Bike. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark