ബജാജ് ഡോമിനാറിന് വില കൂടി

By Dijo Jackson

ബജാജ് ഡോമിനാര്‍ 400 ന് വില കൂടി. ഡോമിനാറിന്റെ എബിഎസ്, നോണ്‍-എബിഎസ് പതിപ്പുകളുടെ വില കൂട്ടിയതായി ബജാജ് അറിയിച്ചു. രണ്ടായിരം രൂപയാണ് ഡോമിനാറിന് കൂടിയിരിക്കുന്നത്.

ബജാജ് ഡോമിനാറിന് വില കൂടി

പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ 1,44,113 രൂപയാണ് ബജാജ് ഡോമിനാര്‍ 400 ന്റെ എക്‌സ്‌ഷോറൂം വില. 1,42,109 രൂപയാണ് ഡോമിനാറിന് മുമ്പുണ്ടായിരുന്ന പ്രൈസ്ടാഗ്.

ബജാജ് ഡോമിനാറിന് വില കൂടി

അതേസമയം 1,58,275 രൂപ വിലയ്ക്കാണ് ഡ്യൂവല്‍ ചാനല്‍ എബിഎസ് പതിപ്പ് ഇനി അണിനിരക്കുക. നേരത്തെ 1,56,270 രൂപയായിരുന്നു ഡോമിനാര്‍ എബിഎസ് പതിപ്പിന്റെ വില. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറുമിനെ അടിസ്ഥാനപ്പെടുത്തി.

ബജാജ് ഡോമിനാറിന് വില കൂടി

2018 ഡോമിനാറുകള്‍ എത്തി രണ്ടാം മാസമാണ് മോഡലുകളുടെ വില ബജാജ് കൂട്ടിയിരിക്കുന്നത്. വിലയില്‍ മാറ്റമുണ്ടാകുമെന്ന് ബജാജ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. 2018 ബജാജ് ഡോമിനാര്‍ വിശേഷങ്ങളിലേക്ക് —

ബജാജ് ഡോമിനാറിന് വില കൂടി

റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന് മാറ്റുപകരുന്നത്. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്പോര്‍ട്സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.

ബജാജ് ഡോമിനാറിന് വില കൂടി

പുതിയ ഡോമിനാര്‍ 400 ന്റെ മെക്കാനിക്കല്‍ മുഖത്ത് ബജാജ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 ന്റെ വരവ്.

ബജാജ് ഡോമിനാറിന് വില കൂടി

34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാര്‍ 400 നുണ്ട്.

ബജാജ് ഡോമിനാറിന് വില കൂടി

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 2018 ബജാജ് ഡോമിനാര്‍ 400 ന്റെ പ്രീമിയം മുഖം.

ബജാജ് ഡോമിനാറിന് വില കൂടി

13 ലിറ്ററാണ് ഡോമിനാര്‍ 400 ന്റെ ഇന്ധനശേഷി. 182 കിലോഗ്രാമാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ഭാരവും. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്പോര്‍ട്സ് ക്രൂയിസറിന് സാധിക്കും.

ബജാജ് ഡോമിനാറിന് വില കൂടി

കമ്പനിയുടെ ചകാന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ഡോമിനാര്‍ 400 പുറത്ത് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്കും ഡോമിനാര്‍ 400 നെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
2018 Bajaj Dominar 400 Prices Increased By Rs 2,00. Read in Malayalam.
Story first published: Saturday, March 31, 2018, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X