പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

By Dijo Jackson

ഡോമിനാറിന് പുതിയ പതിപ്പുമായി ബജാജ്. ഉടന്‍ തന്നെ ഡോമിനാറിന്റെ ക്ലാസിക്, സ്‌ക്രാമ്പ്‌ളര്‍ പതിപ്പുകള്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡോമിനാറിലേക്ക് യുവതലമുറയെ അടുപ്പിക്കാനുള്ള ബജാജിന്റെ നീക്കമാണ് പുതിയ പതിപ്പുകള്‍.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നിരയ്ക്കുള്ള ക്ലാസിക് മറുപടിയാകും വരാനിരിക്കുന്ന ഡോമിനാര്‍ ക്ലാസിക്. 300-500 സിസി ശ്രേണിയില്‍ റെട്രോ-സ്‌റ്റൈല്‍ മോഡലുകള്‍ക്കാണ് ഡിമാന്‍ഡ്.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

ഡോമിനാറിന് ആണെങ്കില്‍ ആധുനിക രൂപവും. ഇതു തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കം. ഡോമിനാറിന്റെ ക്ലാസിക്, സ്‌ക്രാമ്പ്‌ളര്‍ പതിപ്പുകള്‍ സമവാക്യങ്ങള്‍ തിരുത്തുമോയെന്ന് കണ്ടറിയണം.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

ഓഫ്‌റോഡിംഗ് മികവ് വീമ്പു പറഞ്ഞാകും ഡോമിനാര്‍ സ്‌ക്രാമ്പ്‌ളറിനെ ബജാജ് വിപണിയില്‍ അവതരിപ്പിക്കുക. നിലവില്‍ മികച്ച ടൂററുകളില്‍ ഒന്നാണ് ഡോമിനാര്‍.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

എന്തായാലും സ്‌ക്രാമ്പ്‌ളര്‍ പതിപ്പില്‍ ഡോമിനാറിന്റെ ടൂറിംഗ് ശേഷി വര്‍ധിക്കുമെന്ന കാര്യം ഉറപ്പ്. ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ലഗ്ഗേജ് പാനിയറുകള്‍ എന്നിവ ഡോമിനാര്‍ സ്‌ക്രാമ്പ്‌ളറില്‍ പ്രതീക്ഷിക്കാം.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

എഞ്ചിനും ഷാസിയ്ക്കും സംരക്ഷണ കവചവും ലഭിച്ചേക്കും. എന്നാല്‍ പുതിയ പതിപ്പുകളുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബജാജ് തയ്യാറാകില്ല.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

നിലവില്‍ 373 സിസി എഞ്ചിന് 35 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ഓഫ്‌റോഡ് ട്രാക്കുകള്‍ക്ക് ഇണങ്ങുന്ന സസ്‌പെന്‍ഷനും ടയറുകളും ഡോമിനാര്‍ സ്‌ക്രാമ്പ്‌ളറിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

സ്വിച്ചബിള്‍ എബിഎസിനെ ബജാജ് നല്‍കുമോയെന്ന് കണ്ടറിയണം. റെട്രോ ശൈലിയാകും ഡോമിനാര്‍ ക്ലാസിക്കിന്. റോയല്‍ എന്‍ഫീല്‍ഡിനെ തുടരെ ആക്രമിച്ചുള്ള പരസ്യതന്ത്രം ബജാജിന് പ്രതീക്ഷിച്ച ഗുണം ചെയ്തിട്ടില്ല.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

ശരാശരി ആയിരം ഡോമിനാറുകളെയാണ് അടുത്ത കുറച്ച് കാലത്തായി ബജാജ് വിറ്റുവരുന്നത്. മറുഭാഗത്ത് റോയല്‍ എന്‍ഫീല്‍ഡ് സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് പ്രതിമാസം രേഖപ്പെടുത്തുന്നതും.

പരസ്യം ഫലിച്ചില്ല, ഇനി നേരിട്ടുള്ള അങ്കത്തിന് ബജാജ്; ഡോമിനാര്‍ ക്ലാസിക് പണിപ്പുരയില്‍

പുതിയ ഡോമിനാര്‍ പതിപ്പുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രമാദിത്വം തര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബജാജ്.

Source: ThrustZone

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Dominar 400 Scrambler And Classic Variants In The Works; Expected Launch & More Details. Read in Malayalam.
Story first published: Saturday, March 31, 2018, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X