ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

Written By:

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി. ഡോമിനാര്‍ നോണ്‍-എബിഎസ്, എബിഎസ് പതിപ്പുകള്‍ക്ക് വീണ്ടും രണ്ടായിരം രൂപ കൂടി. കഴിഞ്ഞ മാര്‍ച്ചിലും ഡോമിനാറില്‍ രണ്ടായിരം രൂപയുടെ വിലവര്‍ധനവാണ് ബജാജ് കൈക്കൊണ്ടത്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

ഇനി മുതല്‍ 1.46 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍-എബിഎസ് പതിപ്പിന്റെ വില; എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. പുതുക്കിയ വില വിപണിയില്‍ പ്രാബല്യത്തില്‍ വന്നതായി ബജാജ് അറിയിച്ചു.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

2016 ഡിസംബറില്‍ ഡോമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ പതിനായിരം രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. വിലയില്‍ മാറ്റമുണ്ടാകുമെന്ന് ഡോമിനാറിന്റെ അവതരണ വേളയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

ഈ വര്‍ഷം തുടക്കത്തിലാണ് ചെറിയ പരിഷ്‌കാരങ്ങളോടെ പുത്തന്‍ ഡോമിനാറിനെ ബജാജ് വിപണിയില്‍ കൊണ്ടുവന്നത്. 2018 ബജാജ് ഡോമിനാര്‍ വിശേഷങ്ങളിലേക്ക് –

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 -ന് മാറ്റുപകരുന്നത്. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്‌പോര്‍ട്‌സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

പുതിയ ഡോമിനാര്‍ 400 -ന്റെ മെക്കാനിക്കല്‍ മുഖത്ത് ബജാജ് ഏറെ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല. കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 -ന്റെ വരവ്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

ട്രിപിള്‍ സ്പാര്‍ക്ക് ടെക്‌നോളജിയാണ് ഡോമിനാറില്‍. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാറിനുണ്ട്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 2018 ബജാജ് ഡോമിനാര്‍ 400 -ന്റെ പ്രീമിയം മുഖം.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

ഇന്ധനശേഷി 13 ലിറ്റര്‍; ഭാരം 182 കിലോയും. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്‌പോര്‍ട്‌സ് ക്രൂയിസറിന് സാധിക്കും. കമ്പനിയുടെ ചകാന്‍ പ്ലാന്റില്‍ നിന്നുമാണ് ഡോമിനാര്‍ 400 പുറത്ത് വരുന്നത്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

ഇന്ത്യയ്ക്ക് പുറമെ ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്കും ഡോമിനാര്‍ 400 -നെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. തുടരെയുള്ള വിലവര്‍ധന നടപടികള്‍ ഡോമിനാര്‍ വില്‍പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

മാര്‍ച്ചില്‍ ഡോമിനാറിന് വില കൂട്ടിയപ്പോള്‍ വിപണിയില്‍ ബജാജ് വിറ്റത് 1,561 യൂണിറ്റുകളെ മാത്രമാണ്. ഇപ്പോള്‍ വീണ്ടും ബൈക്കിന് വില വര്‍ധിപ്പിച്ച നടപടി വില്‍പനയ്ക്ക് ആഘാതമായി മാറാം. 1.36 ലക്ഷം രൂപ പ്രാരംഭവിലയിലാണ് ബജാജ് ഡോമിനാര്‍ വിപണിയില്‍ ആദ്യമായി എത്തിയത്.

ഡോമിനാറിന്റെ വില ബജാജ് വീണ്ടും കൂട്ടി!

പക്ഷെ ബജാജിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഡോമിനാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മഹീന്ദ്ര UT300 ആണ് ബജാജ് ഡോമിനാറിന്റെ മുഖ്യ എതിരാളി.

കൂടുതല്‍... #bajaj
English summary
Bajaj Dominar 400 Price Hike. Read in Malayalam.
Story first published: Tuesday, May 15, 2018, 12:57 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark