പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

By Dijo Jackson

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ നിറസാന്നിധ്യമാണ് ബജാജ് പള്‍സറുകള്‍. ബജാജ് പള്‍സറുകളെ കണ്ടാണ് പതിവ് ബൈക്ക് സങ്കല്‍പങ്ങളില്‍ നിന്നും ഇന്ത്യ മാറിചിന്തിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പുതിയ മറ്റൊരു ബേബി പള്‍സറിനെ കൂടി വിപണിയില്‍ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ബജാജ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബജാജ് പള്‍സര്‍ 125 വിപണിയില്‍ എത്തും.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

നടപ്പിലായിട്ടുള്ള കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് പള്‍സര്‍ 125 ന്റെ വരവിന് പിന്നില്‍. ഇനി മുതല്‍ 125 സിസിക്ക് മുകളിലുള്ള പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാണ്. നിലവിലുള്ള മോഡലുകളില്‍ 2019 ഏപ്രിലിനകം എബിഎസ് സുരക്ഷ ഉറപ്പുവരുത്തണം.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

ഈ അവസരത്തില്‍ നിലവിലുള്ള പള്‍സര്‍ 135 LS ഭാവി അനിശ്ചിതത്വത്തിലാകും. എബിഎസ് നല്‍കുന്നതോട് കൂടി ബൈക്കിന്റെ വില ഉയരുമെന്നത് തന്നെ കാരണം. പള്‍സര്‍ 135 LS ന് വില കൂടിയാലും നിരയില്‍ കുറഞ്ഞ വിലയില്‍ മറ്റൊരു പള്‍സര്‍ ലഭ്യമാകണമെന്നാണ് കമ്പനിയുടെ പക്ഷം.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

അതുകൊണ്ടു പുതിയ പള്‍സര്‍ 125 'ബേബി പള്‍സര്‍' എന്ന വിശേഷണത്തോടെ നിരയില്‍ കടന്നുവരും. എബിഎസിന് പകരം സിബിഎസ് സുരക്ഷയാകും വരാനുള്ള പള്‍സറിലുണ്ടാവുക.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

നിലവിലുള്ള 124.6 സിസി നാലു വാല്‍വ് എഞ്ചിനാകും ബൈക്കില്‍. 2012 ഡിസ്‌കവര്‍ 125 ST/T മോഡലില്‍ ഇതേ എഞ്ചിനാണ്. ഇരട്ട സ്പാര്‍ക്ക് എഞ്ചിന് 13 bhp കരുത്തും 10.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് തന്നെ പുതിയ ബേബി പള്‍സറിലും പ്രതീക്ഷിക്കാം.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

ഇന്ത്യയില്‍ പള്‍സറുകള്‍ക്ക് പ്രചാരം ലഭിക്കാനുള്ള ചില കാരണങ്ങള്‍ —

വൈവിധ്യമാര്‍ന്ന നിര

വൈവിധ്യമാര്‍ന്ന നിരയാണ് ബജാജ് പള്‍സറിന് പ്രചാരത്തിനുള്ള പ്രധാന കാരണം. നെയ്ക്കഡ് പള്‍സര്‍ 135 LS മുതല്‍ പൂര്‍ണ ഫെയേര്‍ഡ് പള്‍സര്‍ RS200 വരെ നീളുന്നതാണ് നിലവിലെ പള്‍സര്‍ നിര.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

എന്‍ട്രി-ലെവല്‍ ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും പ്രകടനക്ഷമതയേറിയ ഉയര്‍ന്ന ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പള്‍സര്‍ നിരയ്ക്ക് സാധിക്കുന്നു.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

ഉദ്ദാഹരണത്തിന് വിലകുറഞ്ഞ പെര്‍ഫോര്‍മന്‍സ് ബൈക്കാണ് ലക്ഷ്യമെങ്കില്‍ പള്‍സര്‍ 135 LS ഉണ്ട് നിരയില്‍. പള്‍സര്‍ 150, പള്‍സര്‍ NS160, പള്‍സര്‍ 180, എന്നിങ്ങനെ നീളുന്നതാണ് പള്‍സറിന്റെ ഇടത്തരം നിര.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

പ്രകടനക്ഷമത കൂടിയ ബൈക്കാണ് മനസിലെങ്കില്‍ പള്‍സര്‍ 220F, പള്‍സര്‍ NS200, പള്‍സര്‍ RS200 എന്നീ താരങ്ങളുമുണ്ട് ബജാജിന്. നിലവില്‍ ഏഴു വകഭേദങ്ങളാണ് ബജാജ് പള്‍സര്‍ നിരയിലുള്ളത്.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

ഫീച്ചറുകള്‍

എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളും പള്‍സറുകളുടെ മുഖ്യാകര്‍ഷണമാണ്. മുന്‍ ഡിസ്‌ക് ബ്രേക്ക്, അലോയ് വീലുകള്‍, ബാക്ക്‌ലിറ്റ് സ്വിച്ചുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, ട്യൂബ്‌രഹിത ടയറുകള്‍ എന്നിവ പള്‍സറുകളുടെ പൊതുവിശേഷങ്ങളില്‍ ഉള്‍പ്പെടും.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

ഇതിനു പുറമെ ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, സെല്‍ഫ്-ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

പണത്തിനൊത്ത മൂല്യം

വിലയാണ് ബജാജ് പള്‍സറുകളുടെ മറ്റൊരു ആകര്‍ഷണം. ഒന്നിനോടൊന്ന് മികച്ച് നില്‍ക്കുന്ന പള്‍സര്‍ നിരയില്‍ ന്യായമായ പ്രൈസ് ടാഗുകളാണ് ബജാജ് നിശ്ചയിച്ചിട്ടുള്ളത്.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

പുതുമയാര്‍ന്ന ഡിസൈന്‍

2003 ലാണ് ആദ്യ പള്‍സറിനെ ബജാജ് ഇന്ത്യയില്‍ അണിനിരത്തിയത്. തുടര്‍ന്ന് ഇടവേളകളില്‍ പള്‍സറിന് പുത്തന്‍ മുഖഭാവം നല്‍കാന്‍ ബജാജ് പ്രത്യേകം ശ്രദ്ധിച്ചു.

പുതിയ ഒരു 'ബേബി പള്‍സര്‍' കൂടി വിപണിയിലേക്ക്!

കാലങ്ങളായി വിപണിയില്‍ ബജാജ് പള്‍സറുകള്‍ കൈയ്യടക്കിയ ആധിപത്യത്തിന് പിന്നിലെ രഹസ്യമിതാണ്. പുതിയ നിറങ്ങളിലും, ഡിസൈനിലും പള്‍സറുകള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #bajaj auto
English summary
Bajaj Pulsar 125 In The Works. Read in Malayalam.
Story first published: Tuesday, May 1, 2018, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X