പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

By Dijo Jackson

പിന്‍ ഡിസ്‌ക് ബ്രേക്കുമായി ബജാജ് പള്‍സര്‍ NS160 വിപണിയില്‍. 82,630 രൂപയാണ് ബജാജ് പള്‍സര്‍ NS160 -യുടെ പുതിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില. സാധാരണ പള്‍സര്‍ NS160 മോഡലിനെക്കാളും 2,000 രൂപ കൂടുതലാണിത്. ഒറ്റ ഡിസ്‌ക് ബ്രേക്ക് മാത്രം ഒരുങ്ങുന്ന സ്റ്റാന്‍ഡേര്‍ഡ് പള്‍സര്‍ NS160 -യ്ക്ക് 80,500 രൂപയാണ് വില. വില പൂനെ എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

പിന്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ബജാജ് പള്‍സര്‍ NS160 അവകാശപ്പെടുന്നില്ല. നിലവിലുള്ള മോഡലിന്റെ രൂപഭാവവും സ്‌പോര്‍ടി ശൈലിയുമാണ് പുതിയ NS160 പിന്തുടരുന്നത്. മുതിര്‍ന്ന പള്‍സര്‍ NS200 മോഡലാണ് പള്‍സര്‍ NS160 -യ്ക്ക് ആധാരം.

പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

NS160 -യുടെ ഹെഡ്‌ലാമ്പ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 12 ലിറ്റര്‍ ഇന്ധനടാങ്ക്, ടെയില്‍ലാമ്പ് എന്നിവയെല്ലാം പള്‍സര്‍ NS200 -ല്‍ നിന്നും ബജാജ് കടമെടുത്തതാണ്. വിഭജിച്ച സീറ്റ് ഘടനയാണ് ബൈക്കിന് ലഭിക്കുന്നത്.

പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

പിന്‍ ടയറിലും ഡിസ്‌ക് ബ്രേക്ക് സംവിധാനം ഒരുങ്ങുന്നതോടു കൂടി പുതിയ മോഡല്‍ രണ്ടുകിലോയോളം ഭാരം കൂടുതല്‍ രേഖപ്പെടുത്തും. 160.3 സിസി ഓയില്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS160 -യില്‍ തുടിക്കുന്നത്.

പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

എഞ്ചിന്‍ 15.5 bhp കരുത്തും 14.6 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. ബോക്‌സ് സെക്ഷന്‍ സ്വിംഗ്ആം ഒരുങ്ങുന്ന സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമാണ് NS160 -യില്‍ ബജാജ് ഉപയോഗിക്കുന്നത്.

പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ NS160 — വില 82,630 രൂപ

17 ഇഞ്ച് ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും. ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും മോണോഷോക്ക് അബ്‌സോര്‍ബറും മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 240 mm ഡിസ്‌ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ പുതിയ 230 mm ഡിസ്‌ക് സംവിധാനമാണ് പിന്‍ ടയറില്‍ നിയന്ത്രണം നല്‍കുക.

ഡീലര്‍ഷിപ്പുകളില്‍ പുതിയ പള്‍സര്‍ NS160 ഇരട്ട ഡിസ്‌ക് ബ്രേക്ക് വകഭേദം വന്നുതുടങ്ങിയെന്നാണ് വിവരം. സുസുക്കി ജിക്‌സര്‍, ടിവിഎസ് അപാച്ചെ RTR 160 4V, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നിവരുമായാണ് ബജാജ് പള്‍സര്‍ NS160 -യുടെ അങ്കം.

Source:Shivansh Batham

Most Read Articles

Malayalam
കൂടുതല്‍... #bajaj auto #new launches
English summary
Bajaj Pulsar NS160 Now Available With Rear Disc Brakes; Priced At Rs 82,630. Read in Malayalam.
Story first published: Thursday, August 16, 2018, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X