പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

Written By:

അടുത്തിടെയാണ് പള്‍സര്‍ നിര പൂര്‍ണമായും ബജാജ് പുതുക്കിയത്. രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങളോടെ എത്തിയ 2018 പള്‍സറുകള്‍ക്ക് ഇടയില്‍ ബേബി പള്‍സര്‍ LS135 നെ എങ്ങും കണ്ടിരുന്നില്ല.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

പള്‍സര്‍ LS135 മോഡലിനെ നിരയില്‍ നിന്നും ബജാജ് പിന്‍വലിച്ചതായാണ് ഇപ്പോള്‍ വിവരം. പള്‍സര്‍ 135 നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കമ്പനി നീക്കം ചെയ്തു.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

ബേബി പള്‍സറിന്റെ ഉത്പാദനം നിര്‍ത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ പള്‍സര്‍ LS135 ഇനി മുതല്‍ ലഭ്യമാകില്ല. നാലു വാല്‍വ് ടെക്‌നോളജി ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ ബൈക്കാണ് പള്‍സര്‍ 135.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

നാലു വാല്‍വ് ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ 150 സിസി ബൈക്കുകളുടെ മുരള്‍ച്ചയായിരുന്നു പള്‍സര്‍ LS135 ന്. ഭേദപ്പെട്ട ഇന്ധനക്ഷമത ബേബി പള്‍സറിനെ വിപണിയില്‍ പ്രിയങ്കരനാക്കി.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

എതിരാളികള്‍ക്ക് മുമ്പില്‍ മേല്‍ക്കൈ നേടാന്‍ അക്രമണോത്സുകത നിറഞ്ഞ രൂപശൈലി ബേബി പള്‍സറിനെ സഹായിച്ചു. കുറഞ്ഞ ഭാരവും അത്ഭുതപ്പെടുത്തുന്ന പ്രകടനവുമാണ് പള്‍സര്‍ 135 ന്റെ മുതല്‍ക്കൂട്ട്.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

പോയ വര്‍ഷം ലഭിച്ച അപ്‌ഡേറ്റിന് ശേഷമാണ് കമ്മ്യൂട്ടര്‍ ബൈക്ക് വിശേഷണത്തോട് ബജാജ് പള്‍സര്‍ 135 നീതിപുലര്‍ത്തിയതും.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

13 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കുന്ന 135 സിസി എഞ്ചിനാണ് പള്‍സര്‍ 135 ല്‍. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നതും.

പള്‍സര്‍ LS135 നെ വിപണിയില്‍ നിന്നും ബജാജ് പിന്‍വലിച്ചു

പള്‍സര്‍ 135 ന്റെ പിന്മാറ്റത്തോട് കൂടി ഡിസ്‌കവര്‍ 125, V 125 ബൈക്കുകള്‍ മാത്രമാണ് 125 സിസി ശ്രേണിയില്‍ ബജാജിന് ഇനിയുള്ളത്.

Source: ThrustZone

കൂടുതല്‍... #bajaj
English summary
Bajaj Pulsar LS135 Discontinued In India. Read in Malayalam.
Story first published: Thursday, April 5, 2018, 11:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark