പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

Written By:

പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്. കോസ്മറ്റിക് പള്‍സര്‍ NS200 ന്റെ ടൂറര്‍ പതിപ്പാണ് പുതിയ അഡ്വഞ്ചര്‍ എഡിഷന്‍. ഇസ്താംബുള്‍ മോട്ടോര്‍ ഷോയിലാണ് പുതിയ പള്‍സറിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ഡിസൈനിലും എഞ്ചിനിലും എടുത്തുപറയത്തക്ക മാറ്റങ്ങളില്ലാതെയാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്റെ ഒരുക്കം. എന്നാല്‍ ഡിസൈനിന് ആകെമൊത്തം ലഭിച്ചിട്ടുള്ള കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ അഡ്വഞ്ചര്‍ എഡിഷന് പുതുമ സമര്‍പ്പിക്കുന്നുണ്ട്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ഹെഡ്‌ലൈറ്റ് ഗ്രില്‍, നക്കിള്‍ ഗാര്‍ഡുകള്‍, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്റെ പ്രധാന വിശേഷങ്ങളാണ്. ഇവയുടെ പശ്ചാത്തലത്തില്‍ ഒരല്‍പം പരുക്കനാണ് പുതിയ അഡ്വഞ്ചചര്‍ എഡിഷന്‍.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

മുന്‍ കൗളിനും റേഡിയേറ്ററിനും ലഭിച്ച ചെറിയ അലൂമിനിയം ടച്ചും ബജാജ് ഇത്തവണ നല്‍കിയിട്ടുണ്ട്. ടൂററായതിനാല്‍ പാനിയര്‍ ഫ്രെയിമും മോട്ടോര്‍സൈക്കിളിന്റെ പിന്നില്‍ ഒരുങ്ങുന്നുണ്ട്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ഒരല്‍പം പരിഷകരിച്ചതാണ് പുതിയ മോഡലിന്റെ പില്യണ്‍ ഗ്രാബ് റെയില്‍. ടോപ് ബോക്‌സ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ലഗേജ് റാക്കും ഗ്രാബ് റെയിലിലുണ്ട്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച നാവിഗേഷന്‍ സംവിധാനവും പുതിയ അഡ്വഞ്ചര്‍ എഡിഷന്റെ പ്രധാന വിശേഷമാണ്. 200 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍ ഒരുങ്ങുന്നത്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

24 bhp കരുത്തും 18.6 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. സസ്‌പെന്‍ഷന് വേണ്ടി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് യൂണിറ്റ് പിന്നിലും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ഇരു ചക്രങ്ങളിലുമുള്ള ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. സിംഗിള്‍ ചാനല്‍ എബിഎസ് പിന്തുണയും മുന്‍ ചക്രത്തിനുണ്ട്. പുതിയ പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷന്‍ എന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടുന്ന വിപണികളില്‍ ലഭ്യമായി തുടങ്ങുമെന്നത് സംബന്ധിച്ച് ബജാജ് വിശദീകരണം നല്‍കിയിട്ടില്ല.

പള്‍സര്‍ NS200 അഡ്വഞ്ചര്‍ എഡിഷനുമായി ബജാജ്

ടൂറര്‍ പരിവേഷം അവകാശപ്പെടുമ്പോഴും പുതിയ മോഡലില്‍ വിന്‍ഡ്‌സ്‌ക്രീനോ, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനോ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം.

Image Source:SurmeKlazim

കൂടുതല്‍... #bajaj
English summary
Bajaj Pulsar NS200 Adventure Edition Unveiled. Read in Malayalam.
Story first published: Wednesday, February 28, 2018, 10:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark