ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400? — റോയല്‍ എന്‍ഫീല്‍ഡിനോടു മത്സരിക്കാന്‍ ബെനലിയും

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡിന് ആശങ്കപ്പെടാനുള്ള വക സ്ഥിതിവിശേഷം ഇന്ത്യന്‍ വിപണിയില്‍ രൂപപ്പെടുകയാണ്. ഇത്രനാളും വലിയ വെല്ലുവിളികളില്ലാതെ ബുള്ളറ്റുകള്‍ ശ്രേണി വാണു. ബുള്ളറ്റുകളുമായി കാര്യമായ മത്സരം കാഴ്ച്ചവെക്കാന്‍ ഇടയ്ക്ക് അവതരിച്ച മഹീന്ദ്ര മോജോയ്ക്കും ബജാജ് ഡോമിനാറിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമവാക്യങ്ങള്‍ മാറാന്‍ പോവുകയാണ്.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

ട്രയംഫുമായുള്ള കൂട്ടുകെട്ടില്‍ പുതിയ ബൈക്കുമായി റെട്രോ ക്ലാസിക് നിരയിലേക്ക് ബജാജ് കടന്നുവരുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. 500 സിസി ശ്രേണിയില്‍ ഹാര്‍ലി ഡേവിഡ്‌സണിനുമുണ്ട് നോട്ടം.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

ഇതിനിടയിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി മോഹിച്ച് ഇറ്റലിയില്‍ നിന്നും ഇംപെരിയാലെയുമായി ബെനലിയും അടുത്തവര്‍ഷം വരുന്നത്. റെട്രോ ശൈലി പിന്തുടരുന്ന ബെനലിയുടെ ക്രൂയിസര്‍ ബൈക്കാണ് ഇംപെരിയാലെ 400.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

കഴിഞ്ഞവര്‍ഷം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇംപെരിയാലെ പിറന്നത്. ചുവപ്പും കറുപ്പും ഇടകലര്‍ന്നൊരുങ്ങുന്ന മോഡലില്‍ ക്ലാസിക് ഭാവത്തിനാണ് പ്രാതിനിധ്യം.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

വട്ടത്തിലുള്ള ഹാലോജന്‍ ഹെഡ്‌ലാമ്പ്, ക്രോം മഡ്ഗാര്‍ഡുകള്‍, സ്‌പോക്ക് വീലുകള്‍, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ മോഡലിന്റെ റെട്രോ ഭാവം ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തും. അതേസമയം ബൈക്കിന്റെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ബെനലി നല്‍കുന്നുണ്ട്.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമിലാണ് ഇംപെരിയാലെയുടെ ഒരുക്കം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

മുന്‍ ടയറിലുള്ള ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്‍ ടയറിലുള്ള ആന്റി - ലോക്ക് ബ്രേക്ക് സംവിധാനവും മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. 200 കിലോയാണ് ബൈക്കിന് ഭാരം. ഇന്ധനശേഷി 12 ലിറ്ററും.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

യുറോ IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ബെനലി ഇംപെരിയാലെ 400 മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറെ പണിപ്പെടേണ്ടി വരില്ല. ഇംപെരിയാലെയിലുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍ SOHC എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ബുള്ളറ്റിന്റെ ചങ്കിടിപ്പ് കൂട്ടുമോ ഇംപെരിയാലെ 400?

അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ കമ്പനി മഹാവീറുമായുള്ള പങ്കാളിത്തത്തില്‍ ഇംപെരിയാലെ 400 മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരാനാണ് ബെനലിയുടെ പദ്ധതി. രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ വരവില്‍ ബെനലി ഇംപെരിയാലെയ്ക്ക് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #benelli
English summary
Benelli Imperiale 400 India Launch Details. Read in Malayalam.
Story first published: Wednesday, August 8, 2018, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X