ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറഞ്ഞു. ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളുകളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ച പശ്ചാത്തലത്തിലാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ നടപടി. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

അഡ്വഞ്ചര്‍, സ്‌പോര്‍ട്, ടൂറിംഗ്, ഹെറിറ്റേജ്, റോഡസ്റ്റര്‍ എന്നീ വിവിധ ശ്രേണികളിലുള്ള എല്ലാ മോഡലുകളുടെയും വിലയില്‍ പത്തു ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

നിലവില്‍ S 1000 RR, R 1200 RS, R 1200 GS, R 1200 GS അഡ്വഞ്ചര്‍, F 750 GS, F 850 GS, S 1000 XR, S 1000 R, R 1200 R, R നയന്‍ടി, R നയന്‍ടി സ്‌ക്രാമ്പ്‌ളര്‍, R നയന്‍ടി റേസര്‍, R 1200 RT, K 1600 GTL, K 1600 B എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ നിര.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

ഇവര്‍ക്ക് പുറമെ പുതിയ G 310 R, G 310 GS സഹോദരങ്ങളെയും ബിഎംഡബ്ല്യു ഉടന്‍ അവതരിപ്പിക്കും. അതേസമയം നിരയില്‍ പുതുതായി എത്തിയ F 750 GS, F 850 GS മോട്ടോര്‍സൈക്കിളുകളുടെ വില ബിഎംഡബ്ല്യു മോട്ടോറാഡ് കുറച്ചിട്ടില്ല.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍സൈക്കിളുകളുടെ വില കുറച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യാ തലവന്‍ വിക്രം പവ പറഞ്ഞു.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

1.6 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു S 1000 XR പ്രോ മോട്ടോര്‍സൈക്കിളില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. 20,000 രൂപ വിലക്കുറവോടെ ബിഎംഡബ്ല്യു R 1200 GS സ്റ്റാന്‍ഡേര്‍ഡ് വിപണിയില്‍ എത്തും.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

ബിഎംഡബ്ല്യു ബൈക്കുകളുടെ പുതുക്കിയ വില —

Model Old Price New Price Difference
S 1000 RR Standard Rs 18.90 lakh Rs 17.90 lakh Rs 1 lakh
S 1000 RR Pro Rs 21.40 lakh Rs 20.60 lakh Rs 80,000
R 1200 RS Standard Rs 15.90 lakh Rs 15.40 lakh Rs 50,000
R 1200 RS Dynamic+ Rs 16.90 lakh Rs 16.40 lakh Rs 50,000
R 1200 GS Standard Rs 15.90 lakh Rs 15.70 lakh Rs 20,000
R 1200 GS Pro Rs 19.50 lakh Rs 18.90 lakh Rs 60,000
R 1200 GS Adventure Standard Rs 17.50 lakh Rs 17.10 lakh Rs 40,000
R 1200 GS Adventure Pro Rs 21.40 lakh Rs 20.80 lakh Rs 60,000
S 1000 XR Standard Rs 18.50 lakh Rs 17.50 lakh Rs 1 lakh
S 1000 XR Pro Rs 21.50 lakh Rs 19.90 lakh Rs 1,60,000
F 750 GS Rs 12.20 lakh Rs 12.20 lakh Nil
F 850 GS Rs 13.70 lakh Rs 13.70 lakh Nil
S 1000 R Standard Rs 16.90 lakh Rs 16.30 lakh Rs 60,000
S 1000 R Sport Rs 17.90 lakh Rs 17.20 lakh Rs 70,000
S 1000 R Pro Rs 18.90 lakh Rs 18.10 lakh Rs 80,000
R 1200 R Standard Rs 14.90 lakh Rs 14.90 lakh Nil
R 1200 R Exclusive Rs 15.40 lakh Rs 15.40 lakh Nil
R 1200 R Style Rs 15.50 lakh Rs 15.50 lakh Nil
R nineT Rs 17.90 lakh Rs 17.30 lakh Rs 60,000
R nineT Scrambler Rs 15.90 lakh Rs 15.40 lakh Rs 50,000
R nineT Racer Rs 17.30 lakh Rs 16.50 lakh Rs 80,000
R 1200 RT Standard Rs 18.50 lakh Rs 18.20 lakh Rs 30,000
R 1200 RT Pro Rs 21.90 lakh Rs 21.50 lakh Rs 40,000
K 1600 GTL Pro Rs 28.50 lakh Rs 28.30 lakh Rs 20,000
K 1600 B Pro Rs 29.00 lakh Rs 28.10 lakh Rs 90,000
ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

അടുത്തിടെയാണ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി എഴുപത്തഞ്ചു ശതമാനത്തില്‍ നിന്നും അമ്പതു ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.നേരത്തെ 800 സിസിയോ അതില്‍ താഴെയോ ഉള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതി കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നു.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

എഴുപത്തഞ്ചു ശതമാനം നികുതിയാണ് 800 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകളില്‍ ചുമത്തിയിരുന്നതും. എന്നാല്‍ ഫെബ്രുവരി 12 ന് കേന്ദ്ര എക്‌സൈസ്-കസ്റ്റംസ് ബോര്‍ഡ് പുറപ്പെടുവിച്ച അറിയിപ്പു പ്രകാരം ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി അമ്പത് ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.

ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബിഎംഡബ്ല്യു; 1.60 ലക്ഷം രൂപ വരെ വിലക്കുറവ്

ബിഎംഡബ്ല്യു മോട്ടോറാഡിന് പിന്നാലെ അപ്രീലിയ, യമഹ, എംവി അഗസ്റ്റ, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, മോട്ടോ ഗുസ്സി എന്നീ കമ്പനികളും മോട്ടോര്‍സൈക്കിളുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #bmw motorrad
English summary
BMW Bike Prices Reduced By Up To Rs 1.60 Lakh. Read in Malayalam.
Story first published: Saturday, February 24, 2018, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X