പുതിയ ബിഎംഡബ്ല്യു F750 GS, F850 GS ബൈക്കുകള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ രണ്ടുംകല്‍പ്പിച്ചാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. G310 ബൈക്കുകള്‍ക്ക് പിന്നാലെ F750 GS, F850 GS മോഡലുകളെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ പുറത്തിറക്കി. 11.95 ലക്ഷം രൂപയ്ക്ക് ബിഎംഡബ്ല്യു F750 GS അണിനിരക്കുമ്പോള്‍, 12.95 ലക്ഷം രൂപയ്ക്കാണ് ബിഎംഡബ്ല്യു F850 GS വില്‍പനയ്‌ക്കെത്തുന്നത്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

പൂര്‍ണ്ണമായും വിദേശത്തുനിന്നു നിര്‍മ്മിച്ചാണ് ബൈക്കുകള്‍ ഇവിടെ വരുന്നത്. മുന്‍തലമുറ അഡ്വഞ്ചര്‍ ടൂററുകളില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ പുതിയ F750 GS, F850 GS മോഡലുകള്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ രൂപകല്‍പനയിലുള്ള ചെറിയ മാറ്റങ്ങള്‍ ബൈക്കുകള്‍ക്ക് പുതുമ നല്‍കുന്നുണ്ടുതാനും.

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പാണ് മാറ്റങ്ങളില്‍ മുഖ്യം. മുന്‍ മോഡലിനെ അപേക്ഷിച്ച് ഫെയറിംഗ് ശൈലിയില്‍ ഇത്തവണ കൂടുതല്‍ അക്രമണോത്സുകത അനുഭവപ്പെടും.

നേരത്തെ സീറ്റിന് താഴെയായിരുന്നു ഇന്ധനടാങ്ക്. എന്നാല്‍ പുതിയ മോഡലുകളില്‍ ഇന്ധനടാങ്ക് പതിവുസ്ഥാനത്തേക്ക് തിരിച്ചെത്തി. ബിഎംഡബ്ല്യു F750 GS -ല്‍ അലോയ് വീലുകളും റോഡ് ടയറുകളും ഒരുങ്ങുമ്പോള്‍, F850 GS -ല്‍ സ്‌പോക്ക് വീലുകളും സ്‌പോര്‍ട് ടയറുകളുമാണുള്ളത്.

നക്കിള്‍ ഗാര്‍ഡ്, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഫോര്‍ക്ക് പ്രൊട്ടക്ടര്‍ എന്നിവയെല്ലാം ബിഎംഡബ്ല്യു F850 GS -ന്റെ വിശേഷങ്ങളില്‍പ്പെടും. റെയിന്‍, റോഡ് മോഡുകളുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇരു മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

അതേസമയം F850 GS -ല്‍ മാത്രമെ എന്‍ഡ്യൂറോ പ്രോ മോഡുള്ളൂ. 853 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും. എന്നാല്‍ കരുത്തുത്പാദനം വ്യത്യസ്തമാണെന്നുമാത്രം. 75 bhp കരുത്തുണ്ട് ബിഎംഡബ്ല്യു F750 GS -ന്; F850 GS -ന് 93 bhp കരുത്തും (8,250 rpm).

സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് പ്രവര്‍ത്തിക്കുക. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസൈന്‍, അനലോഗ് സ്പീഡോമീറ്റര്‍, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ മോഡലുകളുടെ പ്രത്യേകതകളാണ്.

കണക്ടിവിറ്റി പാക്കേജിന്റെ ഭാഗമായുള്ള ഓപ്ഷനല്‍ 6.5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പുതിയ മോഡലുകളില്‍ എടുത്തുപറയണം. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ, ട്രയംഫ് ടൈഗര്‍ 800 എന്നിവരുമായാണ് ബിഎംഡബ്ല്യു F7503 GS, F850 GS ബൈക്കുകളുടെ മത്സരം.

| ബിഎംഡബ്ല്യു F750 GS വില | |
| ബിഎംഡബ്ല്യു F750 GS സ്റ്റാൻഡേർഡ് | INR 11, 95,000 |
| ബിഎംഡബ്ല്യു F750 GS പ്രോ ലോ സസ്പെൻഷൻ | INR 13, 20,000 |
| ബിഎംഡബ്ല്യു F750 GS പ്രോ | INR 13, 40,000 |

| ബിഎംഡബ്ല്യു F850 GS വില | |
| ബിഎംഡബ്ല്യു F850 സ്റ്റാൻഡേർഡ് | INR 12, 95,000 |
| ബിഎംഡബ്ല്യു F850 പ്രോ ലോ സസ്പെൻഷൻ | INR 14, 20,000 |
| ബിഎംഡബ്ല്യു F850 പ്രോ | INR 14, 40,000 |


Click it and Unblock the Notifications