Just In
- 11 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 13 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 14 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 14 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- News ഈ രാശിക്കാരാണോ? സമ്പത്തില്‍ ആറാടാം, ആഗ്രഹിച്ചതെന്തും നേടും; കുബേരനെ പോലെ ജീവിക്കാം
- Movies കോടിക്കണക്കിന് രൂപയുടെ ആസ്തി... ആഡംബര കാറുകള്‍ എന്നിട്ടും മക്കൾക്കൊപ്പം ഓട്ടോയിൽ സഞ്ചരിച്ച് നയൻതാര!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കാത്തിരിപ്പിന് വിരാമം, ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകള്‍ ഇന്ത്യയില്‍
കാത്തിരിപ്പ് അവസാനിച്ചു. ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 2.99 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു G310 R -ന് വില. 3.49 ലക്ഷം രൂപ വിലയില്‍ അഡ്വഞ്ചര്‍ മോഡല്‍ G310 GS വിപണിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ വില്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകളാണിത്.
മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ ആദ്യവാരം മുതല്‍ ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 50,000 രൂപ. ബുക്ക് ചെയ്ത് ആളുകള്‍ക്ക് ഇന്നുമുതല്‍ G310 R, G310 GS മോഡലുകളെ കമ്പനി കൈമാറും.
ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച ബൈക്കുകളാണിത്. ടിവിഎസ് അപാച്ചെ RR310 പിറന്നതും ഇതേ കൂട്ടായ്മയില്‍ നിന്നാണ്. എഞ്ചിനും ഷാസിയുമടക്കം ഒട്ടനധവി ഘടകങ്ങളാണ് ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് ബൈക്കും ബിഎംഡബ്ല്യുവിന്റെ പ്രാരംഭ ബൈക്കുകളും തമ്മില്‍ പങ്കിടുന്നത്.
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നും രൂപകല്പന നിര്‍വഹിച്ച ബൈക്കുകളെ ടിവിഎസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ബിഎംഡബ്ല്യു പുറത്തിറക്കുന്നത്.
ബിഎംഡബ്ല്യു G310 R
ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്.
നിരയില്‍ മുതിര്‍ന്ന ബിഎംഡബ്ല്യു S1000 R -ന്റെ പ്രഭാവം G310 R -ല്‍ തെളിഞ്ഞു കിടപ്പുണ്ട്. 140 mm, 131 mm എന്നിങ്ങനെയാണ് മുന്‍ പിന് സസ്പെന്‍ഷനുകളിലെ ട്രാവല്‍. 110/70 R17 ടയറുകള്‍ മുന്നിലും 150/60 R17 ടയറുകള്‍ പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നു.
300 mm ഡിസ്ക് മുന്നില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ 200 mm ഡിസ്ക്കിനാണ് പിന്നില്‍ ബ്രേക്കിംഗ് ചുമതല. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഭാരം 158.5 കിലോ. സ്റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക.
ബിഎംഡബ്ല്യു G310 GS
ബിഎംഡബ്ല്യു നിരയില്‍ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്. G310 R -ലുള്ള എഞ്ചിന് തന്നെയാണ് G310 GS -ലും. അഡ്വഞ്ചര്‍ ബൈക്കുകളില്‍ കണ്ടുവരുന്ന ബീക്ക് ഫെന്‍ഡറും എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് ബ്ലേറ്റും ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് സംവിധാനവും മോഡലിന്റെ പ്രധാന വിശേഷങ്ങളാണ്.
പിറകില്‍ പ്രത്യേക ലഗ്ഗേജ് റാക്കും കമ്പനി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓപ്ഷനല്‍ ആക്സസറിയായി ടോപ് ബോക്സ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാം. 110/80, 150/70 ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും. 19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന് വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്.
ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. 169.5 കിലോ ഭാരം ബിഎംഡബ്ല്യു G310 GS രേഖപ്പെടുത്തും. റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്.
ഇരു ബൈക്കുകളിലുമുള്ള 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 145 കിലോമീറ്ററാണ് G310 R -ന്റെ പരമാവധി വേഗം.
ഭാരം കൂടുതലുള്ളതിനാല്‍ G310 GS -ന് വേഗത ഒരല്പം കുറയും. 30 മുതല്‍ 35 കിലോമീറ്റര്‍ മൈലേജ് ബൈക്കുകള്‍ കാഴ്ചവെക്കുമെന്നാണ് വിവരം. വിപണിയില്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന്റെ മുഖ്യഎതിരാളി.