അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

By Dijo Jackson

പുതിയ ബിഎംഡബ്ല്യു G310 ബൈക്കുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ജൂലായ് 18 ന് ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകള്‍ വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. വരവിന് മുന്നോടിയായി G310 R, G310 GS മോഡലുകളുടെ പ്രീ-ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ തുടങ്ങി കഴിഞ്ഞു. ബുക്കിംഗ് തുക അമ്പതിനായിരം.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

ബിഎംഡബ്ല്യുവിന്റെ ഇരുചക്രവാഹന നിര്‍മ്മാണ വിഭാഗമാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. അവതരണ വേളയില്‍ മാത്രമെ പുതിയ ബൈക്കുകളുടെ വില ജര്‍മ്മന്‍ നിര്‍മ്മാതക്കള്‍ പ്രഖ്യാപിക്കുകയുള്ളു. G310 R, G310 GS ബൈക്കുകളുടെ ഏറ്റവും പുതിയ '2019' പതിപ്പാണ് ഇന്ത്യയില്‍ വില്‍പനയ്ക്ക് വരിക.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

പുതിയ റേസിംഗ് റെഡ് നിറം 2019 ബിഎംഡബ്ല്യു G310 R മോഡലിന്റെ മുഖ്യവിശേഷമായി മാറും. ടിവിഎസ് അപാച്ചെ RR310 -ലും ഇതേ നിറമാണ് ഒരുങ്ങുന്നത്. റേസിംഗ് റെഡിന് പുറമെ പുതിയ HP മോട്ടോര്‍സ്‌പോര്‍ട് നിറവും G310 മോഡലുകളില്‍ ഒരുങ്ങും.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

'HP' എഴുത്തുള്ള പേള്‍ വൈറ്റ് മെറ്റാലിക് നിറശൈലിയാണിത്. അതേസമയം ഇത്രയും നാളും കമ്പനി പുറത്തിറക്കിയ സിഗ്നേച്ചര്‍ സ്ട്രാറ്റോ ബ്ലൂ മെറ്റാലിക് നിറം പുതിയ G310 ബൈക്കുകളില്‍ ലഭ്യമാകില്ല. എന്നാല്‍ നിലവിലുള്ള കോസ്മിക് ബ്ലാക് നിറം ബൈക്കുകളില്‍ തുടരും.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

നിറഭേദങ്ങളൊഴികെ മറ്റു കാര്യമായ മാറ്റങ്ങള്‍ വിപണിയില്‍ വരാന്‍ പോകുന്ന G310 മോഡലുകള്‍ അവകാശപ്പെടില്ല. രാജ്യാന്തര വിപണികളില്‍ ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകള്‍ അണിനിരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പ്രാരംഭ മോഡലുകളാണിത്. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നാണ് ബൈക്കുകളുടെ രൂപകല്‍പന; ഉത്പാദനം ഇന്ത്യയില്‍ നിന്നും. യൂറോപ്പിന് വെളിയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മ്മിക്കുന്ന ആദ്യ ബൈക്കെന്ന ഖ്യാതി ബിഎംഡബ്ല്യു G310 -നുണ്ട്.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

ബെംഗളൂരുവിലെ ടിവിഎസ് നിര്‍മ്മാണശാലയില്‍ നിന്നാണ് G310 മോഡലുകള്‍ പുറത്തുവരുന്നത്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് G310 R, G310 GS ബൈക്കുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലാദ്യമായി കാഴ്ചവെച്ചത്.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

G310 R, G310 GS ബൈക്കുകള്‍ ഒരുങ്ങുന്നത് ഒരേ ഷാസിയിലും, ഒരേ എഞ്ചിനിലും. ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇരു മോഡലുകളിലും തുടിക്കും. ടിവിഎസ് അപാച്ചെ RR310 അണിനിരക്കുന്നതും ഇതേ എഞ്ചിനില്‍ തന്നെ.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

ഇരു ബൈക്കുകളും 144 കിലോമീറ്റര്‍ വേഗം പരമാവധി രേഖപ്പെടുത്തും. അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

അപാച്ചെയുടെ റേസിംഗ് റെഡ് നിറത്തില്‍ പുതിയ ബിഎംഡബ്ല്യു ബൈക്കുകള്‍

300 mm, 240 mm ഡിസ്‌ക്കുകളാണ് മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുക. ഇരട്ട ചാനല്‍ എബിഎസും മെറ്റ്‌സെലര്‍ ടയറുകളും ബിഎംഡബ്ല്യു 310 ഇരട്ടകളുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരാണ് വിപണിയില്‍ ബിഎംഡബ്ല്യു G310 മോഡലുകളുടെ മുഖ്യ എതിരാളികള്‍.

Article Published On: Saturday, July 7, 2018, 12:40 [IST]
English summary
BMW G 310 R Updated With New Colour Options. Read in Malayalam.
കൂടുതല്‍... #bmw motorrad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X