ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

By Dijo Jackson

ബൈക്കപകടങ്ങള്‍ പ്രതിരോധിക്കാന്‍ പ്രശസ്ത ജര്‍മ്മന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ബോഷ് രംഗത്ത്. അടിയന്തര സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം തെറ്റി ഇരുചക്ര വാഹനങ്ങള്‍ മറിയുമ്പോഴാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാറ്. ബോഷ് വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ ഈ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നു.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

ബോഷ് ആന്റി സ്ലൈഡ് (Bosch Anti-Slide) എന്നാണ് പുതിയ സാങ്കേതികതവിദ്യയ്ക്ക് കമ്പനി നല്‍കിയ പേര്. നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി വീഴുന്ന വേളയില്‍ ത്രസ്റ്ററുകള്‍ ഉപയോഗിച്ചു ബൈക്കിന് സ്ഥിരത നല്‍കുകയാണ് ബോഷ് ആന്റി സ്ലൈഡിന്റെ ലക്ഷ്യം.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

ബഹിരാകാശത്ത് ദിശ നിയന്ത്രിക്കാന്‍ ബഹിരാകാര യാത്രികരുടെ സ്യൂട്ടുകളില്‍ ഇടംപിടിക്കുന്ന പ്രത്യേകതരം ചെറു റോക്കറ്റാണ് ത്രസ്റ്റര്‍. ബോഷ് ആന്റി സ്ലൈഡിന്റെ പ്രവര്‍ത്തനം ലളിതമാണ്. ഇടതുവളവിലൂടെ കടന്നുപോകുന്ന ബൈക്കിനെ ഇവിടെ ഉദ്ദാഹരണമെടുക്കാം.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു ബൈക്ക് വലതുഭാഗത്തേക്ക് മറിഞ്ഞാല്‍ ത്രസ്റ്ററുകള്‍ ഉടന്‍ പ്രവര്‍ത്തിക്കും. ത്രസ്റ്ററുകളുടെ തള്ളല്‍ബലം കൊണ്ടു ബൈക്ക് വലതുവശത്തേക്ക് മറിയില്ല. അതേസമയം നിയന്ത്രണം നഷ്ടപ്പെട്ടു മറിയാന്‍ പോകുന്ന ബൈക്കിനെ ത്രസ്റ്ററുകള്‍ പിടിച്ചു നേരെ നിര്‍ത്തില്ല; പകരം സ്ഥിരത നല്‍കുന്ന ചെരിവായിരിക്കും ബൈക്കിന് ലഭിക്കുക.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

ബോഷ് ആന്റി സ്ലൈഡ് സാങ്കേതികവിദ്യ ഇപ്പോഴും വികസനഘട്ടത്തിലാണ്. പലകാരണങ്ങള്‍ കൊണ്ടു ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടാം. ഈ അവസരങ്ങളിലെല്ലാം ബോഷ് ആന്റി സ്ലൈഡിന് സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുമോയെന്ന് കണ്ടറിയണം.

എന്തായാലും ഇരുചക്ര വാഹന ലോകത്ത് ഇത്തരമൊരു ആശയം ഇതാദ്യമായാണ്. മുന്‍തലമുറ കെടിഎം 1290 അഡ്വഞ്ചറില്‍ ബോഷ് ആന്റി സ്ലൈഡിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

ആശയം യാഥാര്‍ത്ഥ്യമായാല്‍ കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ക്ക് ബോഷ് ആന്റി സ്ലൈഡ് നിര്‍ണായക പിന്തുണയേകും. അതേസമയം എയര്‍ബാഗുകള്‍ പോലെ ഒറ്റത്തവണ മാത്രമെ ബോഷ് ആന്റി സ്ലൈഡ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു.

ബൈക്ക് തെന്നി വീഴുമെന്ന ഭയം ഇനി വേണ്ട; പുതിയ സാങ്കേതികവിദ്യയുമായി ബോഷ്

ഉപയോഗത്തിന് ശേഷം ഓരോ തവണയും ത്രസ്റ്ററുകള്‍ മാറ്റിസ്ഥാപിക്കേണ്ടതായി വരും. ഇതു ചെലവേറിയ നടപടിയാണ്.

More from DriveSpark

Article Published On: Saturday, May 19, 2018, 16:01 [IST]
English summary
Bosch Motorcycle Anti-Slide Safety System: Aims To Prevent Motorcycles From Sliding Off. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X