വലിയ ക്രൂയിസറാകാന്‍ ശ്രമിച്ച് ഒരു ബുള്ളറ്റ്!
ബുള്ളറ്റ് പ്രേമികള്‍ക്ക് ഇടയില്‍ ഐമോര്‍ കസ്റ്റംസ് ഏറെ പ്രശസ്തമാണ്. ബുള്ളറ്റു കൊണ്ടുള്ള സ്‌ക്രാമ്പ്‌ളറായാലും, ക്രൂയിസറായാലും, കഫെ റേസറായാലും - ഐമോര്‍ കസ്റ്റംസിന്റെ അവതാരങ്ങളെന്നും വേറിട്ടു നില്‍ക്കും. ഈ പതിവ് പുതിയ ബുള്ളറ്റിലും ഐമോര്‍ തെറ്റിച്ചിട്ടില്ല.

സാക്ഷാല്‍ ഇന്ത്യന്‍ ചീഫ് ക്രൂയിസറുടെ മാതൃകയിലാണ് ഇവര്‍ പുറത്തിറക്കിയ പുതിയ അവതാരം. യഥാര്‍ത്ഥ ബുള്ളറ്റിന്റെ മൂന്നിരട്ടി ചെലവിലാണ് പുതിയ ബൈക്കിന്റെ ഒരുക്കം. പിന്നിലേക്ക് ഒഴുകിയറങ്ങുന്ന മഡ്ഗാര്‍ഡുകളിലാണ് ഈ ബുള്ളറ്റിന്റെ തലയെടുപ്പ്.

വളഞ്ഞുരുണ്ട ഇന്ധനടാങ്കിന്റെ ആകാരവും കാഴ്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തും. സാധാരണ ബുള്ളറ്റുകളെക്കാളും നാലിഞ്ച് കൂടുതല്‍ നീളം ഐമോറിന്റെ അവതാരത്തിനുണ്ട്. ഒറ്റനോട്ടത്തില്‍ തനി ക്രൂയിസറാണ് ഈ ബുള്ളറ്റ്.

ഇന്ധനടാങ്കിനോട് ചേര്‍ന്ന് ഇരുവശത്തും കസ്റ്റം നിര്‍മ്മിത പാനലുകളാണ് ഇടംപിടിച്ചിട്ടുുള്ളത്. ഒരു വശത്തുമാത്രമാണ് സൈലന്‍സര്‍; എന്നാല്‍ ഇതും കസ്റ്റം നിര്‍മ്മിതമാണ്. ക്രോമില്‍ തിളങ്ങിയ സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോളും ഈ ബുള്ളറ്റില്‍ എടുത്തുപറയണം.

ഒറ്റ സീറ്റു മാത്രമാണ് മോഡലിന്. ഏതു ഉയരക്കാര്‍ക്കും സുഖമായി ഓടിക്കാന്‍ കഴിയുന്ന വിധത്തിലാണ് സീറ്റ് ഘടന. ക്ലാസിക് സ്മരണയുണര്‍ത്തുന്ന വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ഐമോര്‍ ബുള്ളറ്റിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ചില കസ്റ്റം സ്ഥാപനങ്ങളെ കൂടി ഇവിടെ പരിചയപ്പെടാം —
നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍ (ചെന്നൈ)
ബൈക്ക്, കാര്‍ റാപ്പിങ്ങിന് ഏറെ പ്രശസ്തമാണ് ചെന്നൈ ആസ്ഥാനമായ നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍. കെടിഎം ഡ്യൂക്ക്, ബെനലി TNT 600i, യമഹ R15 മോട്ടോര്‍സൈക്കിളുകളെ മനോഹരമായി റാപ്പ് ചെയ്താണ് ഇവര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നത്.

സാറ്റിന്‍ മെറ്റാലിക് ബ്രൈറ്റ് ബ്ലൂ, സാറ്റിന്‍ പേള്‍ വൈറ്റ് നിറങ്ങളില്‍ റാപ്പ് ചെയ്‌തെടുത്ത കവാസാക്കി നിഞ്ച 300 ആണ് ഏറ്റവും ഒടുവിലായി ഇവരുടെ ഗരാജില്‍ നിന്നും പുറത്ത് വന്ന അവതാരം.

രജ്പുതാന കസ്റ്റംസ് (ജയ്പൂര്‍)
ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് കാലങ്ങളായി മുഴങ്ങി നില്‍ക്കുന്ന പേരാണ് രജ്പുതാന കസ്റ്റംസ്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളാണ് ഇവരുടെ പ്രധാന ക്യാന്‍വാസ്. കഫെ റേസറുകള്‍, സ്‌ക്രാമ്പ്‌ളറുകള്‍, ബോബറുകള്‍; ആഗ്രഹം എന്തുമാകട്ടെ രജ്പുതാന കസ്റ്റംസ് അത് യാഥാര്‍ത്ഥ്യമാക്കും.

റാപ്പ്ക്രാഫ്റ്റ് (ബംഗളൂരു)
കസ്റ്റം റാപ്പിങ്ങിന് പ്രസിദ്ധമാണ് ബംഗളൂരു ആസ്ഥാനമായ റാപ്പ്ക്രാഫ്റ്റ്. ഏത് മോട്ടോര്‍സൈക്കിള്‍ കൊണ്ടു ചെന്നാലും റാപ്പ് ചെയ്ത് തരുമെന്നതാണ് റാപ്പ്ക്രാഫ്റ്റിന്റെ പ്രചാരത്തിന് പിന്നില്‍. കാര്‍ റാപ്പിങ്ങും ഇവര്‍ ചെയ്തു നല്‍കും.

ഐമോര്‍ കസ്റ്റംസ് (ഹൈദരാബാദ്)
ഹൈദരാബാദ് ആസ്ഥാനമായ ഐമോര്‍ കസ്റ്റംസും ബൈക്ക് മോഡിഫിക്കേഷന് ഏറെ പേരു കേട്ട സ്ഥാപനമാണ്. തണ്ടര്‍ബേര്‍ഡ് 500 എഞ്ചിനിലും ഷാസിയിലും തീര്‍ത്ത പുതിയ കസ്റ്റം ക്രൂയിസറാണ് ഐമോറില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവന്ന അവതാരം.

ബുള്ളറ്റീര്‍ കസ്റ്റംസ് (ബംഗളൂരു)
ബുള്ളറ്റ് മോഡഫിക്കേഷന് രാജ്യാന്തര തലത്തില്‍ പ്രശസ്തമാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്. ഇന്ത്യന്‍ സ്‌കൗട്ടായും ബോണവില്‍ ബോബറായും രൂപാന്തരപ്പെട്ട ബുള്ളറ്റുകള്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുതുകളുടെ ചെറിയ ഉദ്ദാഹരണം മാത്രം.

ഓട്ടോലോഗ് ഡിസൈന്‍ (പൂനെ)
ഇടത്തരം ബൈക്ക് മോഡിഫിക്കേഷനിലൂടെയാണ് ഓട്ടോലോഗ് ഡിസൈന്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഡോമിവേല്‍ എന്ന കസ്റ്റം ഡോമിനാറാണ് ഓട്ടോലോഗ് ഡിസൈനില്‍ നിന്നും സൂപ്പര്‍ഹിറ്റായ ഏറ്റവും ഒടുവിലത്തെ അവതാരം.

കാഴ്ചയില്‍ ഡയാവലിനെ അനുസ്മരിപ്പിക്കും ഡോമിവേല്‍. കേവലം 20,000 രൂപയ്ക്ക് ഡോമിനാറിനെ ഡോമിവേലാക്കാം എന്നതാണ് ഈ കസ്റ്റം അവതാരം പ്രചാരം നേടാനുള്ള പ്രധാന കാരണം.
Disclaimer: മോട്ടോര്‍ വാഹനത്തിലെ 52 ആം വകുപ്പനുസരിച്ച് ബൈക്ക് മോഡിഫിക്കേഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Image Source: Facebook


Click it and Unblock the Notifications








