പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്; ഇന്ത്യയില്‍ ഇതാദ്യം!

By Staff

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ് വിപണിയില്‍. സിയറ്റ് സൂം റാഡ് X1 ടയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 200-400 സിസി ബൈക്കുകള്‍ക്കാണ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യം. പഞ്ചറാകില്ലെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടയര്‍ മോഡലാണിത്. എച്ച് സ്പീഡ് റേറ്റിംഗും പുതിയ സിയറ്റ് സൂം റാഡ് X1 ടയറുകള്‍ കൈവരിച്ചിട്ടുണ്ട്.

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്; ഇന്ത്യയില്‍ ഇതാദ്യം!

മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ വരെ മികവേറിയ പ്രകടനക്ഷമത കാഴ്ചവെക്കാന്‍ ടയറിന് സാധിക്കും. നിലവില്‍ 200 കിലോമീറ്റററിന് മേലെ കുതിക്കുന്ന മോഡലുകള്‍ 200-400 സിസി ശ്രേണിയില്‍ ഇല്ല. അതുകൊണ്ടു ഇത്തരം ബൈക്കുകള്‍ക്ക് സൂം റാഡ് X1 ടയറുകള്‍ ഏറെ അനുയോജ്യമാണെന്ന് കമ്പനി വാദിക്കുന്നു.

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്; ഇന്ത്യയില്‍ ഇതാദ്യം!

അമിത വേഗത്തിലും ബൈക്കിന് മേല്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിക്കാന്‍ സൂം റാഡ് X1 ടയറുകള്‍ റൈഡറെ പിന്തുണയ്ക്കും. ടയറിലുള്ള 'സോഫ്റ്റ്, ഹൈ ഗ്രിപ്പ്' ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ വളവുകളെ തെല്ലും ആശങ്കയില്ലാതെ അഭിമുഖീകരിക്കാമെന്നും കമ്പനി പറയുന്നു.

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്; ഇന്ത്യയില്‍ ഇതാദ്യം!

ഇലാസ്തികതയേറിയ പാര്‍ശ്വഭിത്തിയാണ് സിയറ്റ് സൂം റാഡ് X1 ടയറിന്റെ പ്രധാന പ്രത്യേകത. ആണി പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ തുളഞ്ഞു കയറിയാല്‍ പോലും ടയറിന് ഒന്നും സംഭവിക്കില്ലെന്ന് സിയറ്റ് വ്യക്തമാക്കുന്നു.

പഞ്ചറാകാത്ത ബൈക്ക് ടയറുമായി സിയറ്റ്; ഇന്ത്യയില്‍ ഇതാദ്യം!

മൂന്ന് അളവുകളിലാണ് പുതിയ പ്രീമിയം ടയറുകളെ കമ്പനി കാഴ്ചവെക്കുന്നത്. 130/70R17, 110/70R17, 150/60R17 എന്നിങ്ങനെയാണ് ടയറുകളുടെ ഒരുക്കം. കെടിഎം ഡ്യൂക്ക്, ബജാജ് ഡോമിനാര്‍, യമഹ R15 മോഡലുകള്‍ക്കാണ് സിയറ്റ് സൂം റാഡ് X1 ടയറുകള്‍ അനുയോജ്യമാവുക.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

അലോയ്, സ്പോക്ക് വീലുകളുടെ ഗുണദോഷങ്ങൾ ഇവിടെ പരിശോധിക്കാം —

ദൃഢതയുടെ കാര്യത്തില്‍ സ്‌പോക്ക് വീലുകളാണ് അലോയ് വീലുകളെക്കാളും മുന്നില്‍. അഡ്വഞ്ചര്‍, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകളില്‍ സ്‌പോക്ക് വീലുകള്‍ മാത്രം ഒരുങ്ങാന്‍ കാരണവും ഇതാണ്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഏത് കഠിന പ്രതലത്തിലും ദൃഢതയും ഫ്‌ളെക്‌സിബിലിറ്റിയും കാഴ്ചവെക്കാന്‍ സ്‌പോക്ക് വീലുകള്‍ക്ക് സാധിക്കും. സാധാരണയായി ബൈക്കിന്റെ ടയറുകളാണ് ആദ്യമായി ഷോക്ക് അബ്‌സോര്‍ബിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക. ടയറുകളില്‍ നിന്നുമാണ് ഈ ആഘാതം വീലുകളിലേക്കും ശേഷം സസ്‌പെന്‍ഷന്‍ സംവിധാനത്തിലേക്കും ചെന്നെത്തുക.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

അതുകൊണ്ടു ആഘാതം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ വീലുകള്‍ ഫ്‌ളെക്‌സിബിള്‍ അല്ലാത്ത പക്ഷം അവ വളഞ്ഞുപോകും. ഒരുപക്ഷെ വീലുകള്‍ തകര്‍ന്നും പോയേക്കാം. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് സ്‌പോക്ക് വീലുകളാണ് ശരിക്കും ഉത്തമം. എന്നാല്‍ അലോയ് വീലുകളുടെ കടന്നുവരവ് സ്‌പോക്ക് വീലുകളുടെ പ്രസക്തി പാടെ നഷ്ടപ്പെടുത്തി.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് ഏറ്റവും ചെലവ് കുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ പോലും അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്. നിര്‍മ്മാതാക്കള്‍ ഒന്നടങ്കം അലോയ് വീലുകളിലേക്ക് ചേക്കാറാനുമുണ്ട് ചില കാരണങ്ങള്‍. ഭാരക്കുറവാണ് അലോയ് വീലുകളുടെ പ്രധാന ആകര്‍ഷണം. ഇന്ധനക്ഷമതയും പ്രകടനവും മികവാര്‍ന്നതാക്കാന്‍ ഭാരം കുറഞ്ഞ അലോയ് വീലുകള്‍ക്ക് സാധിക്കും.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോക്ക് വീലുകള്‍ക്കാണ് ഫ്‌ളെക്‌സിബിലിറ്റിയും ദൃഢതയും കൂടുതലെങ്കില്‍ എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ അവ ഒരുങ്ങുന്നില്ലെന്ന സംശയം ഉയരാം. സ്‌പോക്ക് വീലുകളോട് കൂടിയ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ അത്യപൂര്‍വമാണ്. അലോയ് വീലുകളുടെ ഭാരക്കുറവ് തന്നെയാണ് ഇവിടെയും കാരണം. പരമാവധി ഭാരം വെട്ടിച്ചുരുക്കിയാണ് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ട്രാക്കിലിറങ്ങുന്നത്.

അലോയ് വീലും സ്‌പോക്ക് വീലും തമ്മിലുള്ള വ്യത്യാസം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ കണ്ണഞ്ചും വേഗതയ്ക്ക് അലോയ് വീലുകളുടെ ഭാരക്കുറവ് നിര്‍ണായകമാണ്. സ്‌പോക്ക് വീലുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയില്‍ മികവാര്‍ന്ന സ്ഥിരത ഉറപ്പുവരുത്താന്‍ അലോയ് വീലുകള്‍ക്ക് സാധിക്കും. സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും അലോയ് വീലുകളുടെ പ്രചാരത്തിന് പിന്നിലെ കാരണമാണ്. അലോയ് വീലുകളെ പോലെ സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളുക സാധ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
India’s First Puncture Safe Motorcycle Tyre Launched. Read in Malayalam.
Story first published: Monday, May 14, 2018, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X