എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

Written By: Staff

എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 പതിപ്പിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്. നോണ്‍-എബിഎസ് ഡോമിനാര്‍ പതിപ്പ് വിപണിയില്‍ ലഭ്യമാണെന്ന് ബജാജ് വ്യക്തമാക്കി. ഡോമിനാറിന്റെ എബിഎസ് ഇല്ലാത്ത പതിപ്പിനെ പിന്‍വലിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ബജാജിന്റെ വിശദീകരണം.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

രാജ്യത്തുടനീളമുള്ള ബജാജ് ഡീലര്‍ഷിപ്പുകളില്‍ ഡോമിനാറിന്റെ എബിഎസ് ഇല്ലാത്ത പതിപ്പും വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. നിലവില്‍ മാറ്റ് ബ്ലാക് നിറത്തില്‍ മാത്രമാണ് ഡോമിനാറിന്റെ നോണ്‍-എബിഎസ് പതിപ്പ് ഒരുങ്ങുന്നത്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

അടുത്തിടെ ഡോമിനാറില്‍ കമ്പനി അവതരിപ്പിച്ച പുതിയ നിറങ്ങളെല്ലാം എബിഎസ് പതിപ്പില്‍ മാത്രമാണ് ലഭ്യമാവുക. മാറ്റ് ബ്ലാക്, കാന്യണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഡോമിനാര്‍ 400 എബിഎസ് പതിപ്പിന്റെ ഒരുക്കം.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

എബിഎസ് ഇല്ലാത്ത ഡോമിനാറുകളുടെ ലഭ്യതക്കുറവ് മുന്‍നിര്‍ത്തി ഡീലര്‍ഷിപ്പുകളില്‍ നിന്നുമാണ് നോണ്‍-എബിഎസ് പിന്‍വലിച്ചതായ വാര്‍ത്ത പ്രചരിച്ചത്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

എന്തായാലും ഔദ്യോഗിക പ്രസ്താവനയിലൂടെ ഡോമിനാര്‍ പതിപ്പുകളെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ് വ്യക്തമാക്കി. ദീര്‍ഘദൂര സഞ്ചാരികളുടെയും സിറ്റി റൈഡര്‍മാരുടെയും പ്രിയ മോഡലാണ് ഡോമിനാര്‍ 400 എന്ന് പ്രസ്താവനയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

അടുത്ത കാലത്തായി രാജ്യാന്തര വിപണികളില്‍ ഡോമിനാറിന് ആവശ്യക്കാരേറി വരുന്നുണ്ടെന്നത് ശ്രദ്ധേയം. 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ഒരുങ്ങുന്നത്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

35 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. സുഗമമായ ഗിയര്‍ ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലിനുണ്ട്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇന്ധനടാങ്കിലുള്ള രണ്ടാം ഡിസ്‌പ്ലേ, സ്ലിപ്പര്‍ ക്ലച്ച്, ഗോള്‍ഡന്‍ നിറത്തിലുള്ള അലോയ് വീലുകള്‍ എന്നിവ ഡോമിനാറിന്റെ മറ്റു വിശേഷങ്ങളാണ്.

എബിഎസ് ഇല്ലാത്ത ഡോമിനാറിനെ പിന്‍വലിച്ചിട്ടില്ലെന്ന് ബജാജ്

ഡ്യൂവല്‍ ചാനല്‍ എബിഎസാണ് ഡോമിനാര്‍ എബിഎസ് പതിപ്പില്‍ ബജാജ് നല്‍കുന്നത്.

കൂടുതല്‍... #bajaj
English summary
Dominar 400 Non-ABS Variant Is Still On Sale. Read in Malayalam.
Story first published: Thursday, March 15, 2018, 17:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark