ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് 25 ശതമാനം വരെ ഇറക്കുമതി നികുതി വെട്ടിക്കുറച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതൃപ്തി. ഇറക്കുമതി മോട്ടോര്‍സൈക്കിളുകളില്‍ ഇന്ത്യ ചുമത്തി വരുന്ന നികുതി പൂര്‍ണമായും നിര്‍ത്തണമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഡോണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്. പല രാജ്യങ്ങളിലും ഇറക്കുമതിയും കയറ്റുമതിയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലേത് അന്യായമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് അമേരിക്ക നികുതി ചുമത്താറില്ല. ഇന്ത്യയും ഈ നടപടി പാലിക്കാന്‍ മാന്യത കാണിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് തുറന്നടിച്ചു.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

സ്റ്റീല്‍ വ്യവസായത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യയ്ക്ക് എതിരെ ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ നികുതി കുറച്ചില്ലെങ്കില്‍ അമേരിക്കന്‍ വിപണിയില്‍ എത്തുന്ന ഇന്ത്യന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിളുകള്‍ക്ക് നികുതി കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി.

Image Source: WikiMedia Commons

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

അടുത്തിടെയാണ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി 75 ശതമാനത്തില്‍ നിന്നും 50 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

നേരത്തെ 800 സിസിയോ അതില്‍ താഴെയോ ഉള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് 60 ശതമാനം നികുതി കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നു.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

75 ശതമാനം നികുതിയാണ് 800 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകളില്‍ ചുമത്തിയിരുന്നതും. എന്നാല്‍ ഫെബ്രുവരി 12 ന് കേന്ദ്ര എക്‌സൈസ്-കസ്റ്റംസ് ബോര്‍ഡ് പുറപ്പെടുവിച്ച അറിയിപ്പു പ്രകാരം ഇന്ത്യയില്‍ കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി 50 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.

ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതി, കുറച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടും: ട്രംപ്

പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ബിഎംഡബ്ല്യു മോട്ടോറാഡ്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍, അപ്രീലിയ തുടങ്ങിയ മോഡലുകളുടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

വിമാനങ്ങള്‍ ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റാന്‍ കാരണം

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

വിമാനം എന്നും ഒരു അത്ഭുതമാണ്. ആകാശയാത്രകള്‍ പതിവാകുമ്പോള്‍ വിമാനങ്ങളില്‍ പിന്തുടര്‍ന്ന് വരുന്ന പല രീതികളും നമ്മളെ കുഴക്കിയിട്ടുണ്ടാകും. പറന്നുയരുന്നതിനും, പറന്നിറങ്ങുന്നതിനും മുമ്പ് വിമാനത്തിനുള്ളിലെ വെളിച്ചം കുറയ്ക്കുന്നത് അല്ലെങ്കില്‍ ഇതേ സമയത്ത് ജനാല വിരി താഴ്ത്തുന്നത്...ഇനി ഇതൊന്നും അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ കേട്ട് വരുന്ന ആ 'ഡിംഗ്' ശബ്ദം - ചിന്തകളെ ചൂടുപിടിപ്പിക്കാന്‍ വിമാനത്തില്‍ ഇങ്ങനെ കാര്യങ്ങള്‍ ഒത്തിരിയുണ്ട്.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

ഇത്തരത്തില്‍ ഉള്ള മറ്റൊരു സംശയമാണ്, എന്തേ മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റുന്നു?തുടക്കകാലത്ത് വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി. ആദ്യകാലത്ത് ചില വിമാനങ്ങളില്‍ വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവായി.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

അതേസമയം കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കപ്പലിന്റെ ഇടത് ഭാഗം പോര്‍ട്ടെന്നും, വലത് ഭാഗം സ്റ്റാര്‍ബോര്‍ഡെന്നുമാണ് അറിയപ്പെടുന്നത്.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

കപ്പല്‍ യാത്രകള്‍ക്ക് പ്രചാരമേറിയ കാലഘട്ടത്തില്‍ പോര്‍ട്ടിലൂടെയാണ് യാത്രക്കാര്‍ കയറിയറിങ്ങിയിരുന്നതും. അതിനാല്‍ ഇതേ ആശയം ഉള്‍ക്കൊണ്ടാണ് മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റിയിറക്കുന്നത്.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

1960 കള്‍ വരെ ടെര്‍മിനലിന് സമീപമായാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ ടെര്‍മിനലിലേക്ക് യാത്രക്കാരെ ഇറക്കാന്‍ പൈലറ്റുമാര്‍ക്കാണ് ഇക്കാലയളവില്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.

വിമാനങ്ങൾ ഇടതു വശത്തു കൂടി മാത്രം യാത്രക്കാരെ കയറ്റാൻ കാരണം

ഇടത് വശത്തിരിക്കുന്ന ക്യാപ്റ്റന് വിമാനത്തെ ഇടത് വശം ചേര്‍ന്ന് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്താന്‍ ഏറെ എളുപ്പമായിരുന്നതാണ് ഒരു കാലഘട്ടത്തില്‍ ഈ രീതി പിന്തുടരാന്‍ കാരണം.പിന്നീട് 'ജെറ്റ് ബ്രിഡ്ജു'കളുടെ നിര്‍മ്മാണത്തിന് ശേഷമാണ് ഈ പതിവിന് മാറ്റമുണ്ടായത്.

കൂടുതല്‍... #auto news
English summary
Donald Trump Calls India’s Import Duty Tariff On Harley-Davidson Bikes Unfair. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark