ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍. 15.20 ലക്ഷം രൂപയാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ പുതിയ പാനിഗാലെ കോര്‍സയ്ക്ക് വില. മോട്ടോജിപി മത്സരങ്ങളില്‍ ഡ്യുക്കാട്ടിയുടെ കീര്‍ത്തിയുയര്‍ത്തുന്ന കോര്‍സ മോട്ടോജിപി മോഡലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള പരിമിതകാല പതിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ.

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സ അനുഭവപ്പെടും. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍; എഞ്ചിന്‍ മുഖത്ത് തെല്ലും പരിഷ്‌കാരങ്ങളില്ല.

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്.

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മോഡുകള്‍ സന്ദര്‍ഭോചിതമായ കരുത്തും നിയന്ത്രണവും മോഡലിന് സമര്‍പ്പിക്കും. അതേസമയം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന 959 പാനിഗാലെ കോര്‍സയ്ക്ക് ഓലിന്‍സ് സസ്‌പെന്‍ഷനോ, ലിഥിയം ബാറ്ററിയോ, ഓലിന്‍സ് സ്റ്റീയറിംഗ് ഡാംപറോ നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല.

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

അക്രപോവിച്ചില്‍ നിന്നുള്ള ഡ്യുക്കാട്ടി പെര്‍ഫോര്‍മന്‍സ് ടൈറ്റാനിയം സൈലന്‍സറും ബൈക്കിലില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിത്. രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ 959 പാനിഗാലെ കോര്‍സയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യയില്‍, വില 15.20 ലക്ഷം രൂപ

ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലാണ് ഡ്യുക്കാട്ടി ഡീലര്‍ഷിപ്പുകള്‍ സ്ഥിതിചെയ്യുന്നത്. ഒക്ടോബര്‍ 13 - 14 തീയ്യതികളില്‍ ബുദ്ധ് രാജ്യാന്തര സര്‍ക്യൂട്ടില്‍ വെച്ചുനടക്കുന്ന DRE ട്രാക്ക് ഡെയ്‌സില്‍ പുതിയ സൂപ്പര്‍ബൈക്കിനെ കമ്പനി പ്രദര്‍ശിപ്പിക്കും.

More from DriveSpark

Article Published On: Wednesday, September 26, 2018, 16:53 [IST]
English summary
Ducati 959 Panigale Corse Launched In India; Priced At Rs 15.20 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X