ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

By Dijo Jackson

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ പുറത്തിറങ്ങി. മള്‍ട്ടിസ്ട്രാഡ 1260, 1260 S വകഭേദങ്ങളെ വിപണിയില്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്കുമായുള്ള ഡ്യുക്കാട്ടിയുടെ വരവ്. ബൈക്കിന് വില 21.42 ലക്ഷം രൂപ.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

പരിമിത എണ്ണത്തില്‍ മാത്രമെ പുതിയ മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് വില്‍പനയ്‌ക്കെത്തുകയുള്ളു. അതേസമയം ഇന്ത്യയില്‍ എത്തുന്ന മോഡലുകളുടെ എണ്ണം ഡ്യുക്കാട്ടി വെളിപ്പെടുത്തിയിട്ടില്ല. ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ജൂലായിൽ പുതിയ മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്കിനെ കമ്പനി കൈമാറും.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

അടുത്തിടെ വിപണിയില്‍ അവതരിച്ച മള്‍ട്ടിസ്ട്രാഡ 1260, 1260 S മോഡലുകളുടെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു കഴിഞ്ഞു. 1,262 സിസി L-ട്വിന്‍, ഡിവിടി ടെസ്റ്റസ്‌ട്രെട്ട എഞ്ചിനാണ് പൈക്ക്‌സ് പീക്ക് വകഭേദത്തില്‍ ഒരുങ്ങുന്നത്. എഞ്ചിന്‍ 158 bhp കരുത്തും 129.5 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

കുറഞ്ഞ എഞ്ചിന്‍ ആര്‍പിഎമ്മിലും മികവുറ്റ ടോര്‍ഖ് ലഭ്യമാക്കുന്ന ഡെസ്‌മൊഡ്രോമിക് വേരിയബിള്‍ ടൈമിങ്ങ് സാങ്കേതികതവിദ്യയും ബൈക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

ഓലിന്‍സ് സസ്‌പെന്‍ഷന്‍, ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ്, കോര്‍ണറിംഗ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബൈ - ഡയറക്ഷനല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും. വിന്‍ഡ്‌സ്‌ക്രീന്‍, മുന്‍ മഡ്ഗാര്‍ഡ്, എയര്‍ ഇന്‍ടേക്ക് കവറുകള്‍ പോലുള്ളവയെല്ലാം കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ്.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

റേസ് ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപഭാവമാണ് മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്കിന്. ഭാരം കുറഞ്ഞ അലൂമിനിയം വീലുകളിലാണ് മോഡലിന്റെ ഒരുക്കം.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

ബാക്ക് ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ടേണ്‍ സിഗ്‌നല്‍ ക്യാന്‍സലേഷന്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹാന്‍ഡ്സ് ഫ്രീ കണക്ടിവിറ്റി എന്നിവയും ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്കിന്റെ പ്രത്യേകതകളാണ്.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

സ്പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ ലഭ്യമാണ്. ഇതിനു പുറമെ സ്ഥിരത നിലനിര്‍ത്താന്‍ വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഫീച്ചറും ബൈക്കില്‍ പ്രവര്‍ത്തിക്കും. ഭാരം 229 കിലോ.

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് ഇന്ത്യയില്‍ എത്തി, വില 21.42 ലക്ഷം

യഥാക്രമം 232 കിലോ, 235 കിലോ എന്നിങ്ങനെയാണ് മള്‍ട്ടിസ്ട്രാഡ 1260, 1260 S വകഭേദങ്ങളുടെ ഭാരം. ബിഎംഡബ്ല്യു R1200 GS, ട്രയംഫ് ടൈഗര്‍ 1200 എന്നിവരോടാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 -യുടെ അങ്കം. അതേസമയം ഏറ്റവും ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് ബിഎംഡബ്ല്യു S1000 XR പ്രോയുമായി മത്സരിക്കും.

More from DriveSpark

Article Published On: Tuesday, June 26, 2018, 16:46 [IST]
English summary
Ducati Multistrada 1260 Pikes Peak Launched In India. Read in Malayalam.
കൂടുതല്‍... #ducati #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X