ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

By Dijo Jackson

കഴിഞ്ഞ ജനുവരി മാസമാണ് ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യന്‍ തീരമണഞ്ഞത്. 20.53 ലക്ഷം രൂപയാണ് പാനിഗാലെ V4 ന്റെ പ്രൈസ്ടാഗ്. V4S പതിപ്പിനാകട്ടെ എക്‌സ്‌ഷോറൂം വില 25.29 ലക്ഷം രൂപയും. ആകെ മൊത്തം ഇരുപതു പാനിഗാലെ V4 ബൈക്കുകളെ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഡ്യുക്കാട്ടി മാറ്റി വെച്ചത്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

വന്ന ആദ്യ ആഴ്ചയില്‍ തന്നെ ബൈക്കുകള്‍ ഇരുപതും വിറ്റു തീര്‍ന്നു. എന്നാല്‍ പാനിഗാലെ V4 ന് വേണ്ടിയുള്ള മുറവിളി ആരാധകര്‍ തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും ഫ്‌ളാഗ്ഷിപ്പ് ബൈക്കിന്റെ ബുക്കിംഗ് കമ്പനി വീണ്ടും ആരംഭിച്ചു.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

ഇക്കുറി നിയന്ത്രണങ്ങളില്ല. ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ പാനിഗാലെ V4 ലഭ്യമാക്കാനാണ് ഡ്യുക്കാട്ടിയുടെ തീരുമാനം. ബൈക്കിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഫോര്‍-സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്ക് എന്ന വിശേഷണം പാനിഗാലെയ്ക്കുണ്ട്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്മോസെഡിസി സ്ട്രാഡലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ് പാനിഗാലെ V4 ന്റെ പവര്‍ഹൗസ്. 13,000 rpm ല്‍ 211 bhp കരുത്തും 10,000 rpm ല്‍ 124 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

സ്ട്രീറ്റ്, സ്പോര്‍ട്, റേസ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ പാനിഗാലെ V4 ഒരുങ്ങുന്നുണ്ട്. 198 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. അതേസമയം പാനിഗാലെ V4S ന് 195 കിലോഗ്രാമാണ് ഭാരം.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

അലൂമിനിയം അലോയ് ഫ്രണ്ട് ഫ്രെയിമിലാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ന്റെ ഒരുക്കം. പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന 43 mm ഷോവ BP4 ഫോര്‍ക്കുകള്‍ മുന്നിലും സാക്സ് മോണോഷോക്ക് പിന്നിലും പാനിഗാലെ V4 ന് സസ്പെന്‍ഷനേകും.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

സിംഗിള്‍-സൈഡഡ് അലൂമിനിയം സ്വിംഗ്ആമും പാനിഗാലെ V4 ന്റെ പിന്‍വശത്ത് ഇടംപിടിക്കുന്നുണ്ട്. ക്രമീകരിക്കാവുന്ന 43 mm ഓലിന്‍സ് NIX30 ഫ്രണ്ട് ഫോര്‍ക്കുകളാണ് ഡ്യൂക്കാട്ടി പാനിഗാലെ V4S ല്‍.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

ഇലക്ട്രോണിക് കമ്പ്രഷനും റീബൗണ്ട് അഡ്ജസ്റ്റമെന്റ് പിന്തുണയും ഫോര്‍ക്കുകള്‍ നേടിയിട്ടുണ്ട്. ഓലിന്‍സ് TTX36 മോണോഷോക്ക് യൂണിറ്റാണ് പാനിഗാലെ V4S ന്റെ റിയര്‍ എന്‍ഡില്‍ സാന്നിധ്യമറിയിക്കുന്നത്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

ബ്രെമ്പോ മോണോബ്ലോക് ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 330 mm സെമി-ഫ്ളോട്ടിംഗ് ഡിസ്‌ക്കുകള്‍ മുന്നിലും, ടൂ-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ സിംഗിള്‍ 245 mm ഡിസ്‌ക് പിന്നിലും പാനിഗാലെ V4 ല്‍ ബ്രേക്കിംഗ് ഒരുക്കും.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

ബോഷ് കോര്‍ണറിംഗ് എബിഎസ് പിന്തുണ ഇരു വീലുകള്‍ക്കും ലഭിക്കും. പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോര്‍സ SP 200/60 ടയറുകളാണ് 17 ഇഞ്ച് ഫൈവ്-സ്പോക്ക് അലോയ് വീലുകളില്‍ ഇടംപിടിക്കുന്നത്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള ട്വിന്‍ ആംഗുലാര്‍ എല്‍ഇഡി ഹെഡ് ലാമ്പുകളാണ് ഡിസൈനില്‍ ശ്രദ്ധേയമായ ഘടകം. ഏവര്‍ക്കും കാണത്തക്ക രീതിയിലുള്ള പുതിയ 'ഫ്രണ്ട് ഫ്രെയിമും' പാനിഗാലെ V4 ന്റെ പ്രധാന വിശേഷമാണ്.

ഇന്ത്യയില്‍ പാനിഗാലെ V4 ബുക്കിംഗ് ഡ്യുക്കാട്ടി വീണ്ടും തുടങ്ങി

പാനിഗാലെ V4 ല്‍ ഒരുങ്ങിയിട്ടുള്ള ഡബിള്‍ ലെയര്‍ ഫുള്‍ ഫെയറിംഗ് മുഖേന റേഡിയേറ്ററിലേക്ക് വായു കടക്കും. പൂര്‍ണ ഡിജിറ്റല്‍ TFT ഡിസ്പ്ലേ, 6-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയും ബൈക്കിന്റെ വിശേഷമാണ്.

More from DriveSpark

Article Published On: Friday, April 6, 2018, 12:26 [IST]
English summary
Ducati Panigale V4 Bookings Re-Open In India. Read in Malayalam.
കൂടുതല്‍... #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X