ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍ പുറത്തിറങ്ങി. 20.53 ലക്ഷം രൂപ മുതലാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 സൂപ്പര്‍ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ജൂലായ് മാസം മുതല്‍ പാനിഗാലെയുടെ വിതരണം ഡ്യുക്കാട്ടി തുടങ്ങും.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

ഈ വര്‍ഷം ആകെ ഇരുപതു ഡ്യുക്കാട്ടി പാനിഗാലെ V4 കള്‍ മാത്രമാണ് ഇന്ത്യയിലേക്ക് വരിക. പാനിഗാലെ സ്വന്തമാക്കുന്ന ആദ്യ രണ്ട് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ വെച്ച് നടക്കുന്ന ഡ്യൂക്കാട്ടി റൈഡിംഗ് എക്‌സ്പീരിയന്‍സ് റേസ്ട്രാക്ക് കോഴ്‌സില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

രണ്ട് വകഭേദങ്ങളിലായാണ് പാനിഗാലെയുടെ ഇന്ത്യന്‍ വരവ്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഫോര്‍-സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്ക് എന്ന വിശേഷണവും പുതിയ പാനിഗാലെയ്ക്കുണ്ട്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

20.53 ലക്ഷം രൂപയാണ് പാനിഗാലെ V4 ന്റെ വില. അതേസമയം ഭാരം കുറഞ്ഞ ഡ്യൂക്കാട്ടി പാനിഗാലെ V4S ന്റെ വില 25.29 ലക്ഷം രൂപയാണ്. ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്‌മോസെഡിസി സ്ട്രാഡലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ് പാനിഗാലെ V4 ന്റെ പവര്‍ഹൗസ്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

13,000 rpm ല്‍ 211 bhp കരുത്തും 10,000 rpm ല്‍ 124 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സ്ട്രീറ്റ്, സ്‌പോര്‍ട്, റേസ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ പാനിഗാലെ V4 ഒരുങ്ങുന്നുണ്ട്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

198 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. അതേസമയം പാനിഗാലെ V4S ന് 195 കിലോഗ്രാമാണ് ഭാരം. അലൂമിനിയം അലോയ് ഫ്രണ്ട് ഫ്രെയിമിലാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ന്റെ ഒരുക്കം.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന 43 mm ഷോവ BP4 ഫോര്‍ക്കുകള്‍ മുന്നിലും സാക്‌സ് മോണോഷോക്ക് പിന്നിലും പാനിഗാലെ V4 ല്‍ സസ്‌പെന്‍ഷനേകും. സിംഗിള്‍-സൈഡഡ് അലൂമിനിയം സ്വിംഗ്ആമും പാനിഗാലെ V4 ന്റെ പിന്‍വശത്ത് ഇടംപിടിക്കുന്നുണ്ട്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന 43 mm ഓലിന്‍സ് NIX30 ഫ്രണ്ട് ഫോര്‍ക്കുകളാണ് ഡ്യൂക്കാട്ടി പാനിഗാലെ V4S ല്‍ ഒരുങ്ങുന്നത്. ഇലക്ട്രോണിക് കമ്പ്രഷനും റീബൗണ്ട് അഡ്ജസ്റ്റമെന്റ് പിന്തുണയും ഫോര്‍ക്കുകള്‍ നേടിയിട്ടുണ്ട്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

ഓലിന്‍സ് TTX36 മോണോഷോക്ക് യൂണിറ്റാണ് പാനിഗാലെ V4S ന്റെ റിയര്‍ എന്‍ഡില്‍ സാന്നിധ്യമറിയിക്കുന്നത്. ബ്രെമ്പോ മോണോബ്ലോക് ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 330 mm സെമി-ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകള്‍ മുന്നിലും, ടൂ-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ സിംഗിള്‍ 245 mm ഡിസ്‌ക് പിന്നിലും പാനിഗാലെ V4 ല്‍ ബ്രേക്കിംഗ് ഒരുക്കും.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

ബോഷ് കോര്‍ണറിംഗ് എബിഎസ് പിന്തുണ ഇരു വീലുകള്‍ക്കും ലഭിക്കും. പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോര്‍സ SP 200/60 ടയറുകളാണ് 17 ഇഞ്ച് ഫൈവ്-സ്‌പോക്ക് അലോയ് വീലുകളില്‍ ഇടംപിടിക്കുന്നത്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള ട്വിന്‍ ആംഗുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഡിസൈനില്‍ ശ്രദ്ധേയമായ ഘടകം. ഏവര്‍ക്കും കാണത്തക്ക രീതിയിലുള്ള പുതിയ 'ഫ്രണ്ട് ഫ്രെയിമും' പാനിഗാലെ V4 ന്റെ പ്രധാന വിശേഷമാണ്.

ഡ്യൂക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുള്ള ഡബിള്‍ ലെയര്‍ ഫുള്‍ ഫെയറിംഗ് മുഖേന റേഡിയേറ്ററിലേക്ക് വായു കടക്കും. പൂര്‍ണ ഡിജിറ്റല്‍ TFT ഡിസ്‌പ്ലേ, 6-ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ വിശേഷമാണ്.

English summary
Ducati Panigale V4 Launched in India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark