ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

By Dijo Jackson

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍ പുറത്തിറങ്ങി. 10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ പുതിയ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 -യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്‌ളര്‍ മോഡലാണിത്. മൂന്നു വകഭേദങ്ങളാണ് ബൈക്കില്‍. സ്റ്റാന്‍ഡേര്‍ഡ് 1100, സ്‌ക്രാമ്പ്‌ളര്‍ 1100 സ്‌പെഷ്യല്‍, സ്‌ക്രാമ്പ്‌ളര്‍ 1100 സ്‌പോര്‍ട് എന്നീ വകഭേദങ്ങള്‍ക്ക് യഥാക്രമം 10.91 ലക്ഷം, 11.12 ലക്ഷം, 11.42 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനും നൂതന ടെക്‌നോളിയുമാണ് പുതിയ ഡ്യൂക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 -യുടെ സവിശേഷത. സ്‌ക്രാമ്പ്‌ളര്‍ 1100 -യിലുള്ള പുതിയ 1,079 എഞ്ചിന് 85 bhp കരുത്തും 88 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

പതിവ് സ്‌ക്രാമ്പ്‌ളര്‍ ഫ്രെയിമില്‍ സ്‌ക്രാമ്പ്‌ളര്‍ 1100 -യ്ക്ക് വേണ്ടി ഡ്യുക്കാട്ടി കാര്യമായ മാറ്റങ്ങള്‍ വരുത്തി. ബൈക്കില്‍ വൈദ്യുത സംവിധാനങ്ങളുടെ പിന്തുണയും ധാരാളാം. റൈഡ് ബൈ വയര്‍ ത്രോട്ടിലും മൂന്നു റൈഡിംഗ് മോഡുകളും മോഡലില്‍ എടുത്തുപറയണം.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

ആക്ടിവ്, ജേര്‍ണി, സിറ്റി എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ സ്‌ക്രാമ്പ്‌ളര്‍ 1100 -യില്‍ ലഭ്യമാണ്. ആക്ടിവ് മോഡെങ്കില്‍ 85 bhp കരുത്ത് പൂര്‍ണ്ണതോതില്‍ എഞ്ചിനില്‍ നിന്നും ഇരച്ചെത്തും. ഈ അവസരത്തില്‍ ചടുലമായ ത്രോട്ടില്‍ മികവാണ് ബൈക്ക് കാഴ്ച്ചവെക്കുക.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

ജേര്‍ണി മോഡിലും 85 bhp കരുത്ത് ലഭിക്കുമെങ്കിലും ത്രോട്ടിലിന്റെ പ്രവര്‍ത്തനം സുഗമമായിരിക്കും. സിറ്റി മോഡില്‍ 75 bhp കരുത്തു ബൈക്കിന് പരമാവധി ലഭിക്കും. നാലു ലെവൽ ട്രാക്ഷന്‍ കണ്‍ട്രോളും ബോഷ് കോര്‍ണറിംഗ് എബിഎസും ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 -യ്ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

വലിയ പിസ്റ്റണുള്ള ബ്രേക്ക് പാഡുകള്‍, ക്രമീകരിക്കാവുന്ന ബ്രേക്കും ക്ലച്ച് ലെവറുകളും ബൈക്കിന്റെ മറ്റു വിശേഷങ്ങളില്‍പ്പെടും. മറ്റു ഡ്യൂക്കാട്ടി സ്‌ക്രാമ്പ്‌ളറെക്കാള്‍ വലിയ രൂപമാണ് സ്‌ക്രാമ്പ്‌ളര്‍ 1100 -യ്ക്ക്. ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ സീറ്റിനടിയിലാണ് ഒരുങ്ങുന്നത്.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഡബിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ്ആം, പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ മോഡലിന് വേറിട്ട ശൈലി സമര്‍പ്പിക്കുന്നു.

ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യയില്‍, വില 10.91 ലക്ഷം മുതല്‍

'62 യെല്ലോ, ഷൈനിങ് ബ്ലാക് നിറപതിപ്പുകളില്‍ മാത്രമെ ഡ്യൂക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ലഭ്യമാവുകയുള്ളൂ. സ്‌ക്രാമ്പ്‌ളര്‍ 1100 ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് അടുത്തമാസം മുതല്‍ മോഡലിനെ കമ്പനി കൈമാറി തുടങ്ങും.

More from DriveSpark

Article Published On: Monday, August 27, 2018, 16:53 [IST]
English summary
Ducati Scrambler 1100 Launched In India; Prices Start At Rs 10.91 Lakh. Read in Malayalam.
കൂടുതല്‍... #ducati #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X