ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി, കാരണമിതാണ്

By Dijo Jackson

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ ഉടന്‍ തിരിച്ചുവിളിക്കും. ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

നേരത്തെ അമേരിക്കന്‍ വിപണിയില്‍ വിറ്റുപോയ സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ കമ്പനി തിരികെ വിളിച്ചിരുന്നു. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയ മോഡലുകളിലും പ്രശ്‌നസാധ്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്യുക്കാട്ടിയുടെ പുതിയ തീരുമാനം.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മാണപ്പിഴവുള്ള മോഡലുകളെ കമ്പനി തിരിച്ചുവിളിക്കും. സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകളുടെ തിരിച്ചുവിളിക്കല്‍ സംബന്ധിച്ചു കേന്ദ്ര റോഡ് ഗതാഗത ഉപരിതല മന്ത്രാലയത്തിനും സിയാമിനും ഡ്യുക്കാട്ടി ഇന്ത്യ കത്തയച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

തിരിച്ചുവിളിക്കല്‍ നടപടി വ്യക്തമാക്കിയുള്ള ഔദ്യോഗിക പ്രസ്താവന കമ്പനി ഉടന്‍ പുറത്തിറക്കും. നിര്‍മ്മാണപ്പിഴവ് എത്ര മോഡലുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യം ഈ അവസരത്തില്‍ മാത്രമെ പുറത്തുവരികയുള്ളു. അമേരിക്കയില്‍ 1,431 മോഡലുകളിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടു ചേര്‍ന്നു ഒരുങ്ങിയ ഹോസിലാണ് നിര്‍മ്മാണപ്പിഴവ്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടില്‍ ഹോസ് ഉരുകി പോകുന്ന കാര്യം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

ഈ പ്രശ്‌നം കാരണം ബൈക്കിന് തീപിടിച്ച സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഡലുകളെ കമ്പനി അടിയന്തരമായി തിരിച്ചുവിളിച്ചത്. ഇന്ധനടാങ്കില്‍ നിന്നുള്ള ഓവര്‍ഫില്‍ ഹോസും എയര്‍ബോക്‌സ് ബ്‌ളോ-ബൈ ഹോസും എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടു ചേര്‍ന്നാണ് ഒരുങ്ങുന്നത്.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

ഹോസുകള്‍ ഉരുകുന്ന വേളയില്‍ ഇന്ധനം കത്തിപ്പടരാനുള്ള സാധ്യത കൂടും. പുക, ഇടതു ഫെയറിംഗിന്റെ താഴ്ഭാഗത്തു നിന്നും റബ്ബര്‍ കരിയുന്ന മണം എന്നിവ ഹോസിന് നിര്‍മ്മാണപ്പിഴവുണ്ടെന്ന സൂചനയാണ്. ഹോസുകളെ മാറ്റിസ്ഥാപിച്ചു പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനത്തിലാണ് ഡ്യുക്കാട്ടി.

ഇന്ത്യയില്‍ ബൈക്കുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ഡ്യുക്കാട്ടി

എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ നിന്നും അകലെ ഹോസുകളെ കമ്പനി പുനഃസ്ഥാപിക്കും. തായ്‌ലാന്‍ഡില്‍ നിന്നും നിര്‍മ്മിച്ച സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ducati
English summary
Ducati SuperSport And SuperSport S To Be Recalled In India — Here’s Why, Read in Malayalam.
Story first published: Saturday, June 23, 2018, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X