സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

By Staff

125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ പോരാട്ടം ഇനിയും മുറുകും. ഒക്ടോബര്‍ 22 -ന് പുതിയ ഡെസ്റ്റിനി 125 മോഡലുമായി ഹീറോയും കടക്കും മത്സരത്തില്‍. സ്‌കൂട്ടര്‍ വിപണിയില്‍ ഇതുവരെ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ഡെസ്റ്റിനിയിലൂടെ മറികടക്കാനാണ് ഹീറോയുടെ പദ്ധതി. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഡ്യൂവറ്റ് 125 എന്ന പേരില്‍ ഹീറോ അനാവരണം ചെയ്ത സ്‌കൂട്ടറാണ് 'ഡെസ്റ്റിനി'യായി വില്‍പനയ്ക്കു വരിക.

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

ഹോണ്ട, ടിവിഎസ്, അപ്രീലിയ മോഡലുകള്‍ വിഹരിക്കുന്ന ശ്രേണിയില്‍ 'ഫാമിലി സ്‌കൂട്ടറെന്ന' ലേബല്‍ ഡെസ്റ്റിനിക്ക് ഗുണം ചെയ്യുമെന്നു കമ്പനി കരുതുന്നു. ലളിതമാര്‍ന്ന ഡിസൈന്‍ ശൈലിയാണ് ഡെസ്റ്റിനിയില്‍ ഹീറോ സ്വീകരിക്കുന്നത്. എന്നാല്‍ പ്രീമിയമെന്ന തോന്നലുണര്‍ത്താന്‍ ആവശ്യമായ ഘടകങ്ങളെല്ലാം സ്‌കൂട്ടറിലുണ്ടുതാനും.

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

ഇതിനോടകം പലതവണ ഹീറോ ഡെസ്റ്റിനി ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടുകഴിഞ്ഞു. കട്ടിയ്ക്ക് ക്രോം പൂശിയ മുന്‍ഭാഗമാണ് ഡെസ്റ്റിനിയുടെ ശ്രദ്ധാകേന്ദ്രം. മുന്നിലുള്ള വലിയ ഇന്‍ഡിക്കേറ്ററുകളും ഇരട്ടനിറമുള്ള സീറ്റും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

പിറകില്‍ കൂര്‍ത്തുനില്‍ക്കും വിധത്തിലാണ് ടെയില്‍ലാമ്പിന്റെ ഒരുക്കം. ഗ്രാബ് റെയിലുകള്‍ക്ക് സില്‍വര്‍ നിറം ലഭിക്കും. കവചമുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളറിന് കമ്പനി വെള്ളി പൂശിയിട്ടുണ്ട്. 124.6 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125 -ല്‍.

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

എഞ്ചിന് 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്നോളജിയും ഹീറോ ഡെസ്റ്റിനിയുടെ പ്രത്യേകതയാണ്. സിവിടി ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും.

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിങ്ങനെ നീളും സ്‌കൂട്ടറിലെ മറ്റു വിശേഷങ്ങള്‍. സീറ്റ് തുറക്കാതെ തന്നെ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. ബൂട്ട് ലൈറ്റും മോഡലിന്റെ സവിശേഷതയാണ്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി ഇരുടയറുകളിലും ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. ടയറുകള്‍ ട്യൂബ്‌ലെസാണ്‌. ഒരുപക്ഷെ ഓപ്ഷന്‍ എക്സ്ട്രാ വ്യവസ്ഥയില്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് മോഡലില്‍ കമ്പനി നല്‍കിയേക്കും.

Most Read: വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

സ്‌കൂട്ടര്‍ പോര് മുറുകുന്നു, ഡെസ്റ്റിനിയുമായി ഹീറോയും വിപണിയിലേക്ക്

ഏകദേശം 62,000 രൂപ ഹീറോ ഡെസ്റ്റിനി 125 -ന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 മത്സരിക്കുക.

More from DriveSpark

Article Published On: Friday, October 19, 2018, 16:33 [IST]
English summary
Hero Destini 125 India Launch Details Revealed — To Rival The Aprilia SR 125. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X