പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

By Dijo Jackson

ഓട്ടോ എക്‌സ്‌പോയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്ന് പുത്തന്‍ രാജ്യാന്തര മോഡലുകളുമായി ഹീറോ. രണ്ട് ഇലക്ട്രിക് സൈക്കിളുകളെയും ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

A2B സ്പീഡ്, കുവോ ബൂസ്റ്റ് എന്നാണ് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ക്ക് ഹീറോ നല്‍കിയിരിക്കുന്ന പേര്. AHL HE-20 എന്ന കോഡ്‌നാമത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ മാതൃകയെ ഹീറോ സമര്‍പ്പിച്ചത്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായാണ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുക. ഇലക്ട്രിക് മോഡലുകളുടെ ഉത്പാദനത്തില്‍ ഹീറോ പത്തു വര്‍ഷം പിന്നിട്ടതിനെ രേഖപ്പെടുത്തിയാണ് പുതിയ അവതാരങ്ങളുടെ പിറവി.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 15 ഇലക്ട്രിക് മോഡലുകളെയാണ് വിപണിയില്‍ ഹീറോ അണിനിരത്തിയത്. നിലവില്‍ വൈദ്യുത ഇരുചക്ര വാഹനശ്രേണിയില്‍ 65 ശതമാനമാണ് ഹീറോയുടെ വിപണി വിഹിതം.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

6,000 വാട്ട് പരമാവധി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ AXL HE-20 സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

ഒറ്റച്ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം വരെ സ്‌കൂട്ടറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഹീറോയുടെ വാദം. നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററിയിലാണ് സ്‌കൂട്ടറിന്റെ ഒരുക്കം.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്. കീലെസ് എന്‍ട്രി, ജിപിഎസ് ട്രാക്കിംഗ് ഉള്‍പ്പെടുന്ന ഫീച്ചറുകള്‍ക്കായി പ്രത്യേക ആപ്പും സ്‌കൂട്ടറിന് വേണ്ടി ഹീറോ തയ്യാറാക്കിയിട്ടുണ്ട്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

സ്‌കൂട്ടറിന്റെ കൃത്യമായ സര്‍വീസ് കാലയളവ് ഉടമകളെ ഓര്‍മ്മപ്പെടുത്തുന്ന ക്ലൗഡ് കണക്ടിവിറ്റിയും പുതിയ ഹീറോ സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്‌കൂട്ടറിനൊപ്പം ഹീറോ അവതരിപ്പിച്ച പുത്തന്‍ ഇലക്ട്രിക് സൈക്കിളുകളും വിപണിയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

36 വാട്ട് ബാറ്ററി കരുത്തിലുള്ള 500 വാട്ട് ഇലക്ട്രിക് മോട്ടോറാണ് A2B സ്പീഡ് സൈക്കിളിന്റെ വിശേഷം. 700 തവണ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാമെന്ന് ഹീറോ വ്യക്തമാക്കിയിട്ടുണ്ട്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

70 കിലോമീറ്റര്‍ ഒറ്റത്തവണ ചാര്‍ജ്ജില്‍ സൈക്കിള്‍ നല്‍കുന്ന റൈഡിംഗ് റേഞ്ച്. മണിക്കൂറില്‍ 45 കിലോമീറ്ററാണ് A2B സ്പീഡ് ഇലക്ട്രിക് സൈക്കിളിന്റെ പരമാവധി വേഗത. A2B സ്പീഡിനെക്കാളും ഒരല്‍പം കരുത്ത് കുറഞ്ഞ സൈക്കിള്‍ പതിപ്പാണ് ഹീറോ അവതരിപ്പിച്ച A2B കുവോ ബൂസ്റ്റ്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

350 വാട്ട് ഇലക്ട്രിക് മോട്ടോറിലുള്ള സൈക്കിളിന്റെ പരമാവധി വേഗത മണിക്കൂറില്‍ 32 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ്ജില്‍ 60 കിലോമീറ്ററാണ് ലിഥിയം-അയോണ്‍ ബാറ്ററി കാഴ്്ചവെക്കുന്ന റൈഡിംഗ് റേഞ്ച്.

പുത്തന്‍ ഇലക്ട്രിക് അവതാരങ്ങളുമായി ഹീറോ ഇന്ത്യയിൽ

അലൂമിനിയം ഫ്രെയിമില്‍ എത്തുന്ന സൈക്കിളിന് ഇരുപത് കിലോഗ്രാം മാത്രമാണ് ഭാരം. ഒടിച്ചുമടക്കാം എന്നതും കുവോ ബൂസ്റ്റിന്റെ പ്രത്യേകതയാണ്.

Malayalam
English summary
Hero Electric Unveils Two New Bicycles And Scooter In India. Read in Malayalam.
Story first published: Sunday, February 4, 2018, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X