വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

By Staff

ഒന്നരവര്‍ഷത്തെ ഇടവേള. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നു പറയുമ്പോഴും വില്‍പ്പനയില്‍ വീണ്ടും ദുരന്തമായി മാറുകയാണ് ഹീറോ കരിസ്മ ZMR. പണ്ടത്തെ പോലെ കരിസ്മയെ കണ്ടു പുതുതലമുറ കോരിത്തരിക്കുന്നില്ല. ബജറ്റ് സ്‌പോര്‍ട്‌സ് ശ്രേണിയില്‍ എതിരാളികള്‍ ആടിത്തിമര്‍ക്കുമ്പോള്‍ ഹീറോ കരിസ്മ കാഴ്ച്ചക്കാരന്‍ മാത്രമായി മാറുന്നു.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

2018 മെയ് മാസമാണ് പരിഷ്‌കരിച്ച കരിസ്മ ZMR മോഡലിനെ ഹീറോ വില്‍പ്പനയ്ക്കു കൊണ്ടുവന്നത്. ആദ്യമാസം വിറ്റുപോയത് 17 കരിസ്മ യൂണിറ്റുകള്‍. ജൂണില്‍ സ്ഥിതി ഇതിലും പരിതാപകരമായി. വില്‍പ്പന 12 യൂണിറ്റിലേക്കു ചുരുങ്ങി.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഹീറോ കരിസ്മ ZMR കുറിച്ചത് 10, 11 യൂണിറ്റുകളുടെ വില്‍പ്പന. ഒക്ടോബറിലെ കണക്കെടുപ്പില്‍ ബൈക്കിന്റെ ഒരു യൂണിറ്റു പോലും വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആകെ മുഴുവന്‍ 64 യൂണിറ്റുകള്‍ മാത്രമെ വിറ്റുപോയുള്ളൂ.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

2018 ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ കാഴ്ച്ചവെച്ച കരിസ്മ ZMR വില്‍പ്പനയ്ക്കു ഉണര്‍വേകുമെന്ന കണക്കുകൂട്ടലുകളോടെയാണ് വിപണിയില്‍ വീണ്ടും കടന്നുവന്നത്. എന്നാല്‍ എന്തുകൊണ്ടോ ബൈക്കിനെ വാങ്ങാന്‍ ആരും മുന്നോട്ടു വരുന്നില്ല.

Most Read: പുതിയ 125 ഡ്യൂക്ക് വിപണിയില്‍ — ഇത്, ഏറ്റവും വിലകുറഞ്ഞ കെടിഎം ബൈക്ക്

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

രണ്ടു വകഭേദങ്ങളാണ് 2018 ഹീറോ കരിസ്മ ZMR -ല്‍. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വകഭേദത്തിന് 1.08 ലക്ഷം രൂപയാണ് വില. ഇരട്ടനിറ വകഭേദത്തിന് 1.10 ലക്ഷം രൂപയും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂല്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബൈക്കില്‍.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

എഞ്ചിന് 20 bhp കരുത്തും 19.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. 129 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബൈക്കിന് കഴിയുമെന്നാണ് ഹിറോയുടെ അവകാശവാദം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും കരിസ്മയില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

ഇരുടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നോക്കിക്കൊള്ളും. അതേസമയം ആന്റി - ലോക്ക് ബ്രേക്കിംഗ് സുരക്ഷ ബൈക്കിനില്ല. മലിനീകരണ നിയന്ത്രണ നിര്‍ദ്ദേശങ്ങളായ ഭാരത് സ്റ്റേജ് IV ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ഫ്ളാഗ്ഷിപ്പ് മോഡലായ കരിസ്മയെ കമ്പനി കഴിഞ്ഞവര്‍ഷം കമ്പനി പിന്‍വലിച്ചത്.

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

കാര്യമായ വില്‍പന നേടാന്‍ കഴിയാതെ പോയതും കരിസ്മ ZMR -ന് അന്നു തിരിച്ചടിയായി. ഇതിനുമുമ്പ് 2014 -ലാണ് ബൈക്കിനെ ഹീറോ അവസാനമായി പരിഷ്‌കരിച്ചത്. 2003 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പിറന്ന ഹീറോ കരിസ്മ പ്രാരംഭ പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ അതിവേഗം പ്രചാരം നേടിയെങ്കിലും പില്‍ക്കാലത്ത് തിളക്കം മായുകയായിരുന്നു.

Most Read: കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

വാങ്ങാന്‍ ആളില്ലാതെ കുഴങ്ങി ഹീറോ കരിസ്മ ZMR, വീണ്ടും പിന്‍വലിക്കുമോ?

2014 -ല്‍ ബൈക്കിന്റെ പ്രതാപം വീണ്ടെടുക്കാന്‍ സാങ്കേതിക പങ്കാളി എറിക് ബ്യവല്‍ റേസിംഗ് കമ്പനിയുമായി സഹകരിച്ച് കരിസ്മ ZMR -നെ ഹീറോ പുനഃരവതരിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.

More from DriveSpark

Article Published On: Tuesday, November 27, 2018, 13:55 [IST]
English summary
Hero Karizma ZMR Gets Zero Buyers In Oct 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X