ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

By Dijo Jackson

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില ഹീറോ വീണ്ടും കൂട്ടി. ഇത്തവണ മോഡലുകളില്‍ അഞ്ഞൂറു രൂപ വരെയാണ് കമ്പനി വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ ഉടനീളം പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണം.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

അതത് മേഖലകളെ അടിസ്ഥാനപ്പെടുത്തി മോഡലുകളുടെ വില വര്‍ധനവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. ജനുവരിയില്‍ നാനൂറ് രൂപയും ഏപ്രിലില്‍ അറുനൂറു രൂപയുമാണ് ഹീറോ കൂട്ടിയത്.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

അതേസമയം മോഡലുകളുടെ വില തുടരെ ഉയര്‍ത്തുമ്പോഴും സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ഹീറോ മോട്ടോകോര്‍പ് വിപണിയില്‍ കൈയ്യടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 7,04,562 യൂണിറ്റ് വില്‍പന കമ്പനി ഇന്ത്യയില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6,24,185 യൂണിറ്റ് വില്‍പനയാണ് ഹീറോ നേടിയത്.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

കമ്മ്യൂട്ടര്‍ ശ്രേണിയിലെ ആധിപത്യം ലക്ഷ്യമിട്ട് പുതിയ മൂന്നു ബൈക്കുകളെ നിരയിലേക്ക് ഹീറോ കൊണ്ടുവന്നത് അടുത്തിടെയാണ്. പുതുതായി എത്തിയ പാഷന്‍ പ്രോ, പാഷന്‍ എക്സ്പ്രോ, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ മോഡലുകള്‍ ഭേദപ്പെട്ട വില്‍പനയാണ് വിപണിയില്‍ കാഴ്ചവെക്കുന്നത്.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

പറഞ്ഞുവരുമ്പോള്‍ HF ഡൊണില്‍ ആരംഭിക്കും ഹീറോയുടെ ബൈക്ക് നിര. 37,000 രൂപയാണ് HF ഡൊണിന്റെ എക്സ്ഷോറൂം വില. നിലവില്‍ കരിസ്മ ZMR ആണ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍. കരിസ്മ ZMR -ന്റെ വിലയാകട്ടെ 1.07 ലക്ഷം രൂപയും.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

വരാനിരിക്കുന്ന എക്സ്ട്രീം 200R -നും ഫ്ളാഗ്ഷിപ്പ് പരിവേഷം ഹീറോ നല്‍കും. 85,000 രൂപ വിലയില്‍ ഹീറോ എക്സ്ട്രീം 200R വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് എക്സ്ട്രീം 200R -നെ ഹീറോ ആദ്യമായി മറയ്ക്ക് പുറത്തു കൊണ്ടുവന്നത്.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

ജൂലായില്‍ ബൈക്ക് വിപണിയില്‍ അണിനിരക്കും. ടിവിഎസ് അപാച്ചെ RTR200 4V, ബജാജ് പള്‍സര്‍ NS200 എന്നിവരാണ് ഹീറോ എക്സ്ട്രീം 200R -ന്റെ മുഖ്യ എതിരാളികള്‍. എക്സ്ട്രീം 200R -ന്റെ വരവ് ഹീറോ നിരയ്ക്ക് പുത്തനുണര്‍വേകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഹീറോ ബൈക്കുകള്‍ക്ക് വീണ്ടും വില കൂടി

ഹീറോയ്ക്ക് പിന്നാലെ മറ്റു ഇരുചക്ര വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കൂട്ടുമെന്നാണ് വിവരം.

More from DriveSpark

Article Published On: Friday, July 6, 2018, 10:18 [IST]
English summary
Hero MotoCorp Increases Prices Across Their Range. Read in Malayalam.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X