പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

By Dijo Jackson

ഈ വര്‍ഷം പുതിയ രണ്ടു 200 സിസി പ്രീമിയം ബൈക്കുകളെ കൂടി ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് ഹീറോ മോട്ടോകോര്‍പ്. വിപണിയില്‍ വരാനുള്ള എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200R മോഡലുകള്‍ക്ക് പുറമെയാണിത്. എക്‌സ്പള്‍സ്/എക്‌സ്ട്രീം മോഡലുകളുടെ അടിത്തറയായിരിക്കും പുതിയ പ്രീമിയം ബൈക്കുകള്‍ക്ക്. അതായത് എക്‌സ്പള്‍സ്, എക്‌സട്രീം മോഡലുകളിലുള്ള 200 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനില്‍ പുതിയ 200 സിസി പ്രീമിയം ബൈക്കുകളിലും ഇടംപിടിക്കും.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

ജയ്പൂരിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും ഹീറോ പരീക്ഷിച്ചു വിജയിച്ച എഞ്ചിനാണിത്. 18 bhp കരുത്തും 17 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എയര്‍ കൂള്‍ സംവിധാനം, ഇരട്ട വാല്‍വ് ഹെഡ്, സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിവ എഞ്ചിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

പുതിയ എഞ്ചിനില്‍ അണിനിരക്കുന്ന എക്‌സ്ട്രീം 200R, എക്‌സ്പള്‍സ് 200 മോഡലുകളെ ഹീറോ മറയ്ക്ക് പുറത്ത് കാഴ്ചവെച്ചു കഴിഞ്ഞു. ഇരു ബൈക്കുകളിലും ഒറ്റ ചാനല്‍ എബിഎസാണ് ഒരുങ്ങുന്നത്. വരാനുള്ള 200 സിസി പ്രീമിയം ബൈക്കുകളിലും ഇതേ സുരക്ഷാ സംവിധാനം പ്രതീക്ഷിക്കാം.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

മാത്രമല്ല 125 സിസിക്ക് മേലെയുള്ള പുതിയ ഇരുചക്രവാഹന മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. വരാനുള്ള പുതിയ രണ്ടു ബൈക്കുകളില്‍ ഒന്നു എക്‌സ്ട്രീം 200R -ന്റെ വകഭേദമാകുമെന്നാണ് വിവരം.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

ബജാജ് പള്‍സര്‍ RS200 -ന് എതിരെയുള്ള ഹീറോയുടെ തുറുപ്പുചീട്ടായിരിക്കും രണ്ടാം അവതാരം. പൂര്‍ണ ഫെയേര്‍ഡ് പരിവേഷമാകും രണ്ടാം ബൈക്കിന്. ടെലിസ്‌കോപിക് മുന്‍ഫോര്‍ക്കുകളും മോണോഷോക്ക് അബ്‌സോര്‍ബറും പുതിയ ബൈക്കുകളില്‍ ഇടംപിടിക്കുമെന്ന കാര്യം ഉറപ്പ്.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

ബൈക്കുകളുടെ സാങ്കേതിക വിശേഷങ്ങള്‍ ഹീറോ പങ്കുവെച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഹീറോ ബൈക്കുകളെ വിപണിയില്‍ പ്രതീക്ഷിക്കാം. 200 സിസി പ്രീമിയം ശ്രേണിയില്‍ ഹീറോയ്ക്ക് നിലവില്‍ സംഭാവനകളില്ല.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മ്മാതാക്കളെന്ന വിശേഷണം കമ്പനി കൈയ്യടക്കുമ്പോഴും പ്രീമിയം ശ്രേണി ഹീറോയ്ക്ക് ഇന്നും സ്വപ്‌നമായി തുടരുന്നു. പിന്‍വലിച്ച കരിസ്മകള്‍ക്ക് പകരം പുതിയ ബൈക്കിനെ നല്‍കാന്‍ ഹീറോയ്ക്ക് ഇതുവരെ പറ്റിയിട്ടില്ല.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

ഈ ആക്ഷേപത്തിന് വിരാമമിടാന്‍ പുതിയ 200 സിസി ബൈക്കുകള്‍ക്ക് സാധിക്കും. വരാനിരിക്കുന്ന എക്‌സ്ട്രീം 200R പ്രീമിയം ശ്രേണിയിലേക്കുള്ള ഹീറോയുടെ ചുവടുവെയ്പ്പിന് വഴിയൊരുക്കും.

പുതിയ 200 സിസി പ്രീമിയം ബൈക്കുകളുമായി ഹീറോ വിപണിയിലേക്ക്

നിലവില്‍ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലാണ് ഹീറോയ്ക്ക് അപ്രമാദിത്വം. സ്‌പ്ലെന്‍ഡര്‍, പാഷന്‍, ഡൊണ്‍ പോലുള്ള ബൈക്കുകള്‍ ഹീറോയുടെ കുതിപ്പിന് നിര്‍ണായക പിന്തുണയേകുന്നു.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Hero MotoCorp To Introduce Two New Premium Motorcycles. Read in Malayalam.
Story first published: Thursday, May 24, 2018, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X