ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില ഹീറോ കൂട്ടി — അറിയേണ്ടതെല്ലാം
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കൂട്ടി ഹീറോ മോട്ടോകോര്‍പ്. മുഴുവന്‍ ബൈക്കുകളുടെ സ്‌കൂട്ടറുകളുടെയും എക്‌സ്‌ഷോറൂം വിലയില്‍ 625 രൂപ കൂട്ടിയതായി ഹീറോ അറിയിച്ചു. ഇന്ത്യയില്‍ ഉടനീളം വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

ഘടകങ്ങളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണം. അതത് മേഖലകളെ അടിസ്ഥാനപ്പെടുത്തി വിലവര്‍ധനവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് മോഡലുകളുടെ വില ഹീറോ കൂട്ടുന്നത്. കഴിഞ്ഞ ജനുവരിയില്‍ മോഡലുകളുടെ വിലയില്‍ നാനൂറ് രൂപ ഹീറോ കൂട്ടിയിരുന്നു. ടിവിഎസും, ബജാജും മോഡലുകളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് അന്ന് ഹീറോയുടെ നടപടി.

എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വില ഉയര്‍ന്നിട്ടും സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ബൈക്ക് വിപണി കാഴ്ചവെക്കുന്നത്. കമ്മ്യൂട്ടര്‍ ശ്രേണിയിലെ ആധിപത്യം ലക്ഷ്യമിട്ട് അടുത്തിടൊയണ് പുതിയ മൂന്നു ബൈക്കുകളെ നിരയിലേക്ക് ഹീറോ കൊണ്ടു വന്നത്.

പുതുതായി എത്തിയ പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ മോഡലുകള്‍ക്ക് ഭേദപ്പെട്ട പ്രതികരണമാണ് വിപണിയില്‍. HF ഡൊണില്‍ ആരംഭിക്കുന്നതാണ് ഹീറോയുടെ ബൈക്ക് നിര. 37,000 രൂപയാണ് HF ഡൊണിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ കരിസ്മ ZMR ആണ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍. 1.07 ലക്ഷം രൂപയാണ് കരിസ്മ ZMR -ന്റെ എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന എക്‌സ്ട്രീം 200R -ന് ഫ്‌ളാഗ്ഷിപ്പ് പരിവേഷമാകും ഹീറോ നല്‍കുക.

85,000 രൂപ വിലയില്‍ ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് എക്‌സ്ട്രീം 200R -നെ ഹീറോ ആദ്യമായി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്.

മെയ് ആദ്യവാരത്തോടെ ബൈക്ക് വിപണിയില്‍ അണിനിരക്കും. ടിവിഎസ് അപാച്ചെ RTR200 4V, ബജാജ് പള്‍സര്‍ NS200 എന്നിവരാണ് ഹീറോ എക്‌സ്ട്രീം 200R ന്റെ മുഖ്യ എതിരാളികള്‍.

എക്‌സ്ട്രീം 200R -ന്റെ വരവ് ഹീറോ നിരയ്ക്ക് പുത്തനുണര്‍വേകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഹീറോയ്ക്ക് പിന്നാലെ മറ്റു ഇരുചക്ര വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കൂട്ടുമെന്നാണ് വിവരം.


Click it and Unblock the Notifications