പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

Written By:

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകളെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചു. 53,189 രൂപയാണ് ഹീറോ പാഷന്‍ പ്രോയുടെ എക്‌സ്‌ഷോറൂം വില. 54,189 രൂപ പ്രൈസ്ടാഗിലാണ് പുതിയ ഹീറോ എക്‌സ്‌പ്രോ ഷോറൂമുകളില്‍ എത്തുന്നതും.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

'ഇന്നത്തെ സ്മാര്‍ട്ട് തലമുറയ്ക്ക്' എന്ന തലവാചകത്തോടെയാണ് പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകളുടെ വരവ്. ഫ്‌ളഷ് ക്യാപുള്ള 11 ലിറ്റര്‍ ഫ്യൂവല്‍ ടാങ്കാണ് പുതിയ പാഷന്‍ പ്രോയിലെ പ്രധാന മാറ്റം. ബൈക്കിന്റെ ടെയില്‍ ലൈറ്റും ഹീറോ പരിഷ്‌കരിച്ചിട്ടുണ്ട്.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

ഡിസ്‌ക്, ഡ്രം ബ്രേക്ക് വകഭേദങ്ങളില്‍ പുതിയ പാഷന്‍ പ്രോ ലഭ്യമാണ്. ഡിജിറ്റല്‍ ഫ്യൂവല്‍ ഗൊജ്, ട്രിപ് മീറ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ ഫീച്ചറുകളുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പുതിയ പാഷന്‍ പ്രോയില്‍ എടുത്തുപറയണം.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

അഞ്ചു നിറങ്ങളിലാണ് പാഷന്‍ പ്രോയുടെ ഒരുക്കം. സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക് മോണോടോണ്‍, ഫോഴ്‌സ്ഡ് സില്‍വര്‍, ഹെവി ഗ്രെയ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയാണ് പാഷന്‍ പ്രോയില്‍ ലഭ്യമായ നിറങ്ങള്‍.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

ഹീറോ പാഷന്‍ എക്‌സ്‌പ്രോ

പ്രധാനമായും യുവാക്കളാണ് പുതിയ പാഷന്‍ എക്‌സ്‌പ്രോയുടെ ലക്ഷ്യം. കാഴ്ചയില്‍ പാഷന്‍ പ്രോയെക്കാളും സ്‌റ്റൈലിഷാണ് പാഷന്‍ എക്‌സ്‌പ്രോ. ഇരു ബൈക്കുകളിലും ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ സമാനമാണെങ്കിലും ഇന്ധനശേഷിയുടെ കാര്യത്തില്‍ എക്‌സ്‌പ്രോ ഒരല്‍പം പിന്നിലാണ്.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

9.2 ലിറ്ററാണ് എക്‌സ്‌പ്രോയുടെ ഇന്ധനശേഷി. ആകര്‍ഷകമായ ഡ്യൂവല്‍ ടോണ്‍ നിറങ്ങളാണ് ഹീറോ എക്‌സ്‌പ്രോയുടെ മറ്റൊരു വിശേഷം.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

സ്‌പോര്‍ട്‌സ് റെഡ് + ബ്ലാക്, ബ്ലാക് + സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക് + ടെക്‌നോ ബ്ലൂ, ബ്ലാക് + ഹെവി ഗ്രെയ്, ഫോഴ്‌സ് സില്‍വര്‍ + ബ്ലാക് എന്നീ നിറങ്ങളിലാണ് എക്‌സ്‌പോയുടെ ഒരുക്കം.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

ട്യൂബ്‌ലെസ് ടയറുകളാണ് എക്‌സ്‌പ്രോയ്ക്ക്. പാഷന്‍ പ്രോയ്ക്ക് ഇല്ലാത്തതും ട്യൂബ്‌ലെസ് ടയറുകളാണ്. ബിഎസ്-IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 110 സിസി എഞ്ചിനിലാണ് പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകളുടെ വരവ്.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

7,500 rpm ല്‍ 9.3 bhp കരുത്തും 5,500 rpm ല്‍ 9 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് ഇരു ബൈക്കുകൾക്കും. ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന ഹീറോയുടെ i3S ടെക്‌നോളജി ഇരു ബൈക്കുകളിലുമുണ്ട്.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

7.45 സെക്കന്‍ഡുകള്‍ കൊണ്ടു നിശ്ചലാവസ്ഥയില്‍ നിന്നും അറുപത് കിലോമീറ്റര്‍ വേഗത ഇരു ബൈക്കുകളും കൈവരിക്കും. അഭ്യന്തര വിപണിയില്‍ അമ്പതു ശതമാനത്തിലേറെയാണ് ഹീറോയുടെ നിലവിലെ വിപണിവിഹിതം.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

100-110 സിസി ശ്രേണിയിയിലാകട്ടെ ഹീറോയുടെ വിപണി വിഹിതം എഴപത്തഞ്ചു ശതമാനത്തിന് മേലെയാണ്. സ്‌പ്ലെന്‍ഡര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബൈക്ക് എന്ന ഖ്യാതി ഹീറോ പാഷന്‍ നിരയ്ക്കുണ്ട്.

പുതിയ ഹീറോ പാഷന്‍ പ്രോ, എക്‌സ്‌പ്രോ ബൈക്കുകള്‍ വിപണിയില്‍ എത്തി

വിപണിയില്‍ ആധിപത്യം വര്‍ധിപ്പിക്കാന്‍ പുതിയ ബൈക്കുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഹീറോ.

കൂടുതല്‍... #hero motocorp #new launch
English summary
Hero Passion PRO & XPRO Launched In India. Read in Malayalam.
Story first published: Wednesday, March 14, 2018, 10:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark