സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

By Dijo Jackson

സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വിപണിയിലേക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ തിരിച്ചെത്തി. 'ഹീറോ ഷുവര്‍' ഡീലര്‍ഷിപ്പുകള്‍ മുഖേന പഴയ ബൈക്ക് കൈമാറി പുതിയ ഹീറോ ബൈക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇതിനോടകം നൂറിലേറെ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

പഴയ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ന്യായമായ വില ഉറപ്പുവരുത്താന്‍ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കഴിയുമെന്ന് ഹീറോ വ്യക്തമാക്കി. തൊണ്ണൂറുകളിലാണ് ഷുവര്‍ ഡീലര്‍ഷിപ്പുകളുമായി ഹീറോ ആദ്യം കടന്നുവന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

എന്നാല്‍ പില്‍ക്കാലത്ത് നികുതി പ്രശ്‌നങ്ങള്‍ കാരണം ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ പൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരായി. ചരക്ക് സേവന നികുതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് പുതുജീവനേകി സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വിപണിയിലേക്ക് കടക്കാനുള്ള ഹീറോയുടെ തീരുമാനം.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

നിലവില്‍ ഇന്ത്യയിലുടനീളം 6,500 ഡീലര്‍ഷിപ്പുകള്‍ ഹീറോയ്ക്കുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഷുവര്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും മികച്ച പ്രതികരം ലഭിക്കുന്നതിനാല്‍ എത്രയുംപെട്ടെന്നു കൂടുതല്‍ ഡീലര്‍ഷിപ്പുകളിലേക്ക് ഷുവര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടിയിലാണ് ഹീറോ.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

ഹീറോ ഷുവര്‍ ഡീലര്‍ഷിപ്പുകളിലൂടെ പ്രതിമാസം 5,000 വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍. നേരത്തെ റോയല്‍ എന്‍ഫീല്‍ഡും വിന്റേര്‍ സ്റ്റോര്‍ സ്ഥാപിച്ച് സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വിപണിയിലേക്ക് ഔദ്യോഗികമായി കടന്നിരുന്നു.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

ഇന്ത്യയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വിപണിയില്‍ ചുവടുവെച്ച ആദ്യ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. സെക്കന്‍ഡ് ഹാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് ഇടമായാണ് വിന്റേജ് സ്റ്റോറിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങാനും വില്‍ക്കാനും 'ഹീറോ ഷുവര്‍'

ഈ വര്‍ഷം പത്തു വിന്റേജ് സ്റ്റോറുകള്‍ കൂടി കമ്പനി തുടങ്ങും. ഗുണനിലവാരം പരിശോധിച്ചു ഉറപ്പുവരുത്തിയ സെക്കന്‍ഡ് ഹാന്‍ഡ് മോഡലുകളാണ് വിന്റേജ് സ്‌റ്റോറിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Hero MotoCorp Re-Enters Used Two-Wheeler Business With Hero Sure. Read in Malayalam.
Story first published: Wednesday, August 22, 2018, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X