വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

By Dijo Jackson

ഇംപള്‍സില്‍ തിരിച്ചടി കിട്ടിയെന്നത് ശരി തന്നെ. പക്ഷെ തോറ്റു പിന്മാറാന്‍ ഹീറോയെ കിട്ടില്ല. ഏറെ വൈകിയാണ് ഇംപള്‍സിലെ പാകപ്പിഴവുകള്‍ കമ്പനി തിരിച്ചറിഞ്ഞത്. ഓഫ്‌റോഡ് ബൈക്കായിട്ടുകൂടി ആവശ്യത്തിന് എഞ്ചിന്‍ കരുത്ത് ഇംപള്‍സിന് ലഭിച്ചില്ല. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താനുള്ള തിടുക്കത്തില്‍ എഞ്ചിന്റെ ഉപയോഗക്ഷമതയില്‍ കമ്പനി വിട്ടുവീഴ്ച്ച ചെയ്യുകയായിരുന്നു.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

ഇംപള്‍സ് പരാജയപ്പെട്ടിടത്ത് പുതിയ എക്‌സ്പള്‍സിലൂടെ തിരിച്ചുവരാനാണ് ഹീറോയുടെ അടുത്തനീക്കം. അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയില്‍ വീണ്ടുമൊരു അങ്കത്തിന് ഹീറോ മോട്ടോകോര്‍പ്പ് ഒരുക്കംകൂട്ടിക്കഴിഞ്ഞു. ഹീറോയുടെ ഏറ്റവും പുതിയ അഡ്വഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സ് 200 ഈ സാമ്പത്തികവര്‍ഷം തന്നെ വിപണിയിലെത്തും.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

അതായത് അടുത്തവര്‍ഷം മാര്‍ച്ചിനകം എക്‌സ്പള്‍സ് വിപണിയില്‍ വരും. ഡിസംബറില്‍ അവതരിക്കുമെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ പുതുവര്‍ഷം പ്രമാണിച്ച് എക്‌സ്പള്‍സിന്റെ ഔദ്യോഗിക വരവ് ഡിസംബറില്‍ നിന്നും ജനുവരിയിലേക്കോ, ഫെബ്രുവരിയിലേക്കോ കമ്പനി നീട്ടിയേക്കാം.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കായിരിക്കും എക്‌സ്പള്‍സര്‍ 200. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് വിപണിയിലെ ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്ക്. ഒരുലക്ഷം രൂപയ്ക്ക് താഴെ എക്‌സ്പള്‍സിനെ കൊണ്ടുവരുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. 1.8 ലക്ഷം രൂപയാണ് ഹിമാലയന് വിപണിയില്‍ വില.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

ഇംപള്‍സിന്റെ പിന്‍ഗാമിയാണ് പുതിയ ഹീറോ എക്സ്പള്‍സ് 200. ഒരുക്കം 200 സിസി നാലു സ്ട്രോക്ക് എഞ്ചിനില്‍. 18 bhp കരുത്തും 17 Nm toque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, രണ്ടു വാല്‍വുകള്‍ ഉപയോഗപ്പെടുത്തുന്ന സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിങ്ങനെ നീളും എക്സ്പള്‍സിന്റെ എഞ്ചിന്‍ പ്രത്യേകതകള്‍. കമ്പനിയുടെ ജയ്പൂര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് കേന്ദ്രത്തില്‍ നിന്നും പരീക്ഷിച്ചു തെളിഞ്ഞ നാലു സ്ട്രോക്ക് എഞ്ചിനാണിത്.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. ഇതേ എഞ്ചിന്‍ തന്നെ പുതിയ ഹീറോ എക്സ്ട്രീം 200 -നും. കുറഞ്ഞ ഭാരവും എക്സ്പള്‍സിന്റെ പ്രത്യേകതയാണ്. 140 കിലോ ബൈക്ക് രേഖപ്പെടുത്തും. ഓണ്‍റോഡ്, ഓഫ്റോഡ് പരിസ്ഥിതികള്‍ക്ക് ഇതു അത്യുത്തമം.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

മുന്നിലും പിന്നിലും ഒരുങ്ങുന്ന നീളം കൂടിയ ട്രാവല്‍ സസ്പെന്‍ഷനും എക്സ്പള്‍സില്‍ എടുത്തുപറയണം. 190 mm ട്രാവല്‍ ഫോര്‍ക്കുള്ള 21 ഇഞ്ച് ടയറുകള്‍ മുന്നില്‍ ഇടംപിടിക്കുമ്പോള്‍, 180 mm ട്രാവലുള്ള മോണോഷോക്ക് അബ്സോര്‍ബറാണ് പിന്നില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

ഇരുടയറുകള്‍ക്കും ഡിസ്‌ക് ബ്രേക്ക് ലഭിക്കുമെങ്കിലും ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ മാത്രമെ ബൈക്കിനുണ്ടാവുകയുള്ളു. ഓഫ്റോഡ് പരിവേഷം മുന്‍നിര്‍ത്തി സ്പോക്ക് വീലുകള്‍ എക്സ്പള്‍സില്‍ ഒരുങ്ങും.

വരുന്നു എക്‌സ്പള്‍സുമായി ഹീറോ — ഇത്, ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്

ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ബാഷ് പ്ലേറ്റും (എഞ്ചിന് കവചമൊരുക്കാന്‍) മോഡലില്‍ സാന്നിധ്യമറിയിക്കും. വട്ടത്തിലുള്ള ക്ലാസിക് എല്‍ഇഡി ഹെഡ്‌ലാമ്പ്‌, സംരക്ഷണമേകുന്ന വിന്‍ഡ് ഷീല്‍ഡ്, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം എക്സ്പള്‍സിന്റെ മറ്റു വിശേഷങ്ങളില്‍പ്പെടും.

Source: IAB

More from DriveSpark

Article Published On: Thursday, August 23, 2018, 10:19 [IST]
English summary
Hero XPulse 200 India Launch Details Revealed; The Most-Affordable ADV Motorcycle In India. Read in Malayalam.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X