ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

By Dijo Jackson

ഇംപള്‍സില്‍ വമ്പന്‍ പ്രതീക്ഷയുണ്ടായിരുന്നു ഹീറോയ്ക്ക്. 150 സിസി ഡ്യൂവല്‍ പര്‍പസ് ബൈക്ക്. വന്നത് 2011 ഓക്ടോബറില്‍. പ്രാരംഭ അഡ്വഞ്ചര്‍ ടൂററെന്നാണ് ബൈക്കിനെ കമ്പനി വിശേഷിപ്പിച്ചത്. പക്ഷെ വിജയിച്ചില്ല. എഞ്ചിന് കരുത്തു പോരെന്ന് ഇംപള്‍സ് പഴി കേട്ടുകൊണ്ടിരുന്നു. അവസാനം വാങ്ങാന്‍ ആളില്ലാതെയായപ്പോള്‍ 2016 -ല്‍ മോഡലിനെ ഹീറോ മോട്ടോകോര്‍പ് പിന്‍വലിച്ചു.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു അങ്കത്തിന് ഇറങ്ങുകയാണ് ഹീറോ. തോറ്റു പിന്‍മാറിയടത്തു നിന്നും വീണ്ടുമൊരു തുടക്കം. പുതിയ ഓഫ്‌റോഡ് ബൈക്കിനെ പുറത്തിറക്കാന്‍ ഒരുങ്ങുമ്പോള്‍ ഇംപള്‍സിലേറ്റ പരാജയങ്ങള്‍ കമ്പനിക്ക് കരുത്ത് പകരും.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

ഇംപള്‍സിന്റെ പിന്‍ഗാമിയാണ് പുതിയ ഹീറോ എക്‌സ്പള്‍സ് 200. ഒരുക്കം 200 സിസി നാലു സ്‌ട്രോക്ക് എഞ്ചിനില്‍. 18 bhp കരുത്തും 17 Nm toque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, രണ്ടു വാല്‍വുകള്‍ ഉപയോഗപ്പെടുത്തുന്ന സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിങ്ങനെ നീളും എക്‌സ്പള്‍സിന്റെ എഞ്ചിന്‍ പ്രത്യേകതകള്‍.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

കമ്പനിയുടെ ജയ്പൂര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്നും പരീക്ഷിച്ചു തെളിഞ്ഞ നാലു സ്‌ട്രോക്ക് എഞ്ചിനാണിത്. അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. ഇതേ എഞ്ചിന്‍ തന്നെ വരാനുള്ള പുതിയ എക്‌സ്ട്രീം 200 -നും ഹീറോ നല്‍കും.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

കുറഞ്ഞ ഭാരവും എക്‌സ്പള്‍സിന്റെ പ്രത്യേകതയാണ്. 140 കിലോ ബൈക്ക് രേഖപ്പെടുത്തും. ഓണ്‍റോഡ്, ഓഫ്‌റോഡ് പരിസ്ഥിതികള്‍ക്ക് ഇതു അത്യുത്തമം. മുന്നിലും പിന്നിലും ഒരുങ്ങുന്ന നീളം കൂടിയ ട്രാവല്‍ സസ്‌പെന്‍ഷനും എക്‌സ്പള്‍സില്‍ എടുത്തുപറയണം.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

190 mm ട്രാവല്‍ ഫോര്‍ക്കുള്ള 21 ഇഞ്ച് ടയറുകള്‍ മുന്നില്‍ ഇടംപിടിക്കുമ്പോള്‍, 180 mm ട്രാവലുള്ള മോണോഷോക്ക് അബ്‌സോര്‍ബറാണ് പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. ഇരുടയറുകള്‍ക്കും ഡിസ്‌ക് ബ്രേക്ക് ലഭിക്കുമെങ്കിലും ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ മാത്രമെ ബൈക്കിനുണ്ടാവുകയുള്ളു.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

ഓഫ്‌റോഡ് പരിവേഷം മുന്‍നിര്‍ത്തി സ്‌പോക്ക് വീലുകള്‍ എക്‌സ്പള്‍സില്‍ ഒരുങ്ങും. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ബാഷ് പ്ലേറ്റും (എഞ്ചിന് കവചമൊരുക്കാന്‍) മോഡലില്‍ സാന്നിധ്യമറിയിക്കും.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

വട്ടത്തിലുള്ള ക്ലാസിക് എല്‍ഇഡി ഹെഡ്‌ലാമ്പ്, സംരക്ഷണമേകുന്ന വിന്‍ഡ് ഷീല്‍ഡ്, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവയെല്ലാം എക്‌സ്പള്‍സിന്റെ വിശേഷങ്ങളില്‍പ്പെടും. ഈ വര്‍ഷം അവസാനം ഹീറോ എക്‌സ്പള്‍സ് 200 വിപണിയില്‍ എത്തുമെന്നാണ് വിവരം.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

ഒരുലക്ഷം രൂപയ്ക്ക് കീഴെ ബൈക്കിന് എക്‌സ്‌ഷോറൂം വില ഒരുങ്ങുമെന്നു കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവില്‍ 1.8 ലക്ഷം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് വിപണിയില്‍ ഏറ്റവും വില കുറഞ്ഞ ഓഫ്‌റോഡ് ബൈക്ക്.

ഏറ്റവും ചെറിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ, ഹിമാലയനെ വെല്ലാന്‍ പുതിയ എക്‌സ്പള്‍സ്

പുതിയ ഹീറോ എക്‌സ്പള്‍സ് ഈ പട്ടം ഹിമാലയനില്‍ നിന്നും തിരിച്ചുപിടിക്കും. നിലവില്‍ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലാണ് ഹീറോയ്ക്ക് അപ്രമാദിത്വം. സ്‌പ്ലെന്‍ഡര്‍, പാഷന്‍, ഡൊണ്‍ പോലുള്ള ബൈക്കുകള്‍ ഹീറോയുടെ കുതിപ്പിന് നിര്‍ണായക പിന്തുണയേകുന്നു.

Article Published On: Monday, June 25, 2018, 13:01 [IST]
English summary
Hero XPulse 200 Official Images Revealed. Read in Malayalam.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X