ഇംപള്‍സില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എക്‌സ്പള്‍സ്; പ്രതീക്ഷയോടെ ഹീറോ
ഇന്ത്യയുടെ ആദ്യ 200 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുമായി ഹീറോ. ഹീറോ എക്‌സ്പള്‍സ് ഇന്ത്യയില്‍. അത്യാധുനിക ടെക്‌നോളജിയോടെയുള്ള ഡ്യുവല്‍ പര്‍പസ് മോട്ടോര്‍സൈക്കിളാണ് എക്‌സ്പള്‍സ്.

150 സിസി എഞ്ചിന്‍ കരുത്തിലെത്തിയ ഇംപള്‍സിന് പകരക്കാരനാണ് പുതിയ എക്‌സ്പള്‍സ്. പുതിയ 200 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ഹീറോ എക്‌സ്പള്‍സിന്റെ ഒരുക്കം.

18.1 bhp കരുത്തും 17.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഹീറോ അവതരിപ്പിച്ച എക്‌സ്പള്‍സില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ പതിപ്പിന്റെ വരവ്.

ലളിതമാര്‍ന്ന ബോഡി പാനലുകള്‍, ഉയര്‍ന്ന റൈഡിംഗ് പൊസിഷന്‍, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷന്‍ സംവിധാനം - എക്‌സ്പള്‍സിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പിലാണ് എക്‌സ്പള്‍സ് വരുന്നത്. ദീര്‍ഘദൂര റൈഡുകള്‍ക്ക് വേണ്ടി വിന്‍ഡ്‌സ്‌ക്രീന്‍, ലഗ്ഗേജ് റാക്ക്, നക്കിള്‍ ഗാര്‍ഡ് എന്നിവ മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സംവിധാനം ലഭിക്കുന്ന ശ്രേണിയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയാണ് എക്‌സ്പള്‍സ്. ദൃഢമാര്‍ന്ന സ്റ്റീല്‍ ഡയമണ്ട് ഫ്രെയിമാണ് ഹീറോ എക്‌സ്പള്‍സിന് അടിസ്ഥാനം.

അലൂമിനിയം സ്‌കിഡ് പ്ലേറ്റുകള്‍, മുകളിലേക്ക് ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് എക്‌സ്പള്‍സിന്റെ മറ്റു വിശേഷങ്ങള്‍. 190 mm ട്രാവലോടെയുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, 170 mm ട്രാവലോടെയുള്ള ഗ്യാസ്-ചാര്‍ജ്ഡ് മോണോഷോക്ക് യൂണിറ്റ് പിന്നിലും എക്‌സ്പള്‍സില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

യഥാക്രമം 21 ഇഞ്ച്, 18 ഇഞ്ച് എന്നിങ്ങനെയാണ് മുന്‍-പിന്‍ വീലുകളുടെ അളവ്. 220 mm ആണ് മോട്ടോര്‍സൈക്കിളിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഈ വര്‍ഷം അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പാദത്തോടെ തന്നെ എക്‌സ്പള്‍സ് ഇന്ത്യയില്‍ അണിനിരക്കും.

1.2 ലക്ഷം രൂപയോളമാകും വരവില്‍ എക്‌സ്പള്‍സിന്റെ പ്രൈസ് ടാഗ്.


Click it and Unblock the Notifications








