പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

By Dijo Jackson

പുതിയ ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍ ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്പെ ബൈക്കിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. എക്‌സ്ട്രീം 200R ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ മോഡലിനെ കൈമാറി തുടങ്ങി.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

അരുണാചല്‍ പ്രദേശ്, അസം, മിസോറം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായാകും എക്‌സ്ട്രീം 200R -നെ കമ്പനി രാജ്യത്തു ലഭ്യമാക്കുക.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

നേരത്തെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എക്‌സ്ട്രീം 200R -ന്റെ വില ഹീറോ പുറത്തുവിട്ടിരുന്നു. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 88,000 രൂപയാണ് ബൈക്കിന് വില. ബുക്കിംഗ് തുക അയ്യായിരം രൂപയും. 200 സിസി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കെന്ന ഖ്യാതി പുതിയ ഹീറോ എക്‌സ്ട്രീം 200R നേടിക്കഴിഞ്ഞു.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

200 സിസി ശ്രേണിയില്‍ ടിവിഎസ് അപാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ NS200 എന്നിവരുമായാണ് ഹീറോ എക്സ്ട്രീം 200R -ന്റെ അങ്കം. ടിവിഎസ് അപാച്ചെ RTR 200 4V -യ്ക്ക് 1.03 ലക്ഷം രൂപ മുതലാണ് വില. ബജാജ് പള്‍സര്‍ NS200 ന് ഒരുലക്ഷം രൂപ മുതലും.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്സ്ട്രീം 200R വിപണിയില്‍ എത്തുക. വര്‍ഷാവസാനം മാത്രമെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനെ മോഡലില്‍ കമ്പനി നല്‍കുകയുള്ളു. ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. മൈലേജ് 39.9 കിലോമീറ്റര്‍.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

മുന്നില്‍ 37 mm ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. ആവശ്യമെങ്കില്‍ ഒറ്റ ചാനല്‍ എബിഎസ് പിന്തുണ ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് കണ്ട എക്‌സ്ട്രീം 200S കോണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ പരിണാമം പുതിയ എക്‌സ്ട്രീം 200R -ല്‍ ദൃശ്യമാണ്.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ടു എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്സ്ട്രീമിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്സ്ട്രീമിന്റെ പ്രഭാവം പുതിയ എക്സ്ട്രീം 200R -ല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട്.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചുവരുത്താന്‍ പോന്നതാണ്.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ ആകാരത്തോടു നീതിപുലര്‍ത്താന്‍ ബൈക്കിന്റെ പിന്നഴകിന് കഴിയുന്നുണ്ട്.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

വിഭജിച്ച ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റും വിശിഷ്ടമായ ഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്. അഞ്ചു നിറങ്ങളില്‍ ഹീറോ എക്സ്ട്രീം 200R വില്‍പനയ്ക്കെത്തും.

പുതിയ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തി

ഓറഞ്ച് - ഹെവി ഗ്രെയ്, ബ്ലാക് - സ്‌പോര്‍ട്‌സ് റെഡ്, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക് - ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്സ്ട്രീം 200R മത്സരിക്കും.

Source: HiSpeed Hero

More from DriveSpark

Article Published On: Monday, July 9, 2018, 17:45 [IST]
English summary
Hero MotoCorp Begins Deliveries Of The Xtreme 200R. Read in Malayalam.
കൂടുതല്‍... #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X