ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ പുതിയ നെയ്ക്കഡ് സ്ട്രീറ്റ് ബൈക്കിനെ വിപണിയില്‍ കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്. പേര് എക്‌സ്ട്രീം 200R. നിലവില്‍ എന്‍ട്രി ലെവല്‍ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ ഹീറോയ്ക്ക് സമര്‍പ്പണങ്ങളില്ല. കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കളെന്ന വിശേഷണമുള്ളതു കൊണ്ടു യുവതലമുറയെ കൈയ്യിലെടുക്കാന്‍ കമ്പനിക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ലാതാനും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്തായാലും ഈ ആശങ്കകള്‍ പുതിയ ഹീറോ എക്‌സ്ട്രീം 200R പരിഹരിക്കും. വരാനിരിക്കുന്ന ഹീറോ എക്‌സ്ട്രീം 200R -നെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ബൈക്ക് ആദ്യമെത്തുക കാര്‍ബ്യുറേറ്റഡ് പതിപ്പില്‍ മാത്രം. ശേഷം വര്‍ഷാവസാനം എക്‌സ്ട്രീം 200R ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എക്‌സ്പള്‍സില്‍ കണ്ട ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം തന്നെയാകും എക്‌സ്ട്രീം 200R -ലും ഒരുങ്ങുക. വരുന്ന രണ്ടാഴ്ചക്കകം ഹീറോ എക്‌സ്ട്രീം 200R കാര്‍ബ്യുറേറ്റര്‍ പതിപ്പു വിപണിയില്‍ അവതരിക്കും. ഒരേ ഷാസിയിലും എഞ്ചിനിലുമാണ് എക്‌സ്ട്രീം 200R, എക്‌സ്പള്‍സ് ബൈക്കുകളുടെ ഒരുക്കം.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇരു ബൈക്കുകളുടെയും സ്വഭാവം വ്യത്യസ്തമായി നിലകൊള്ളും. അഡ്വഞ്ചര്‍ ബൈക്കാണ് എക്‌സ്പള്‍സ്. എക്‌സ്ട്രീം 200R നെയ്ക്കഡ് സ്ട്രീറ്റ് ബൈക്കും. അതുകൊണ്ടു കരുത്തുത്പാദനം ഇരു ബൈക്കുകളിലും വ്യത്യസ്തമായിരിക്കും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. മൈലേജ് 39.9 കിലോമീറ്റര്‍. മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. ആവശ്യമെങ്കില്‍ ഒറ്റ ചാനല്‍ എബിഎസ് പിന്തുണ ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ടു വര്‍ഷം മുമ്പ് കണ്ട എക്‌സ്ട്രീം 200S കോണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ പരിണാമം പുതിയ എക്‌സ്ട്രീം 200R ല്‍ ഏറെ ദൃശ്യമാണ്. മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ടു എല്‍ഇഡി ലൈറ്റുകള്‍ക്ക് കീഴെയുള്ള വലിയ ഹെഡ്‌ലാമ്പാണ് എക്‌സ്ട്രീം 200R -ന്റെ പ്രധാന ആകര്‍ഷണം.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചു വരുത്തും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ രൂപശൈലിയോട് നീതിപുലര്‍ത്താന്‍ ബൈക്കിന്റെ റിയര്‍ ഫെന്‍ഡറിന് സാധിച്ചിട്ടുണ്ട്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റിന്റെയും പശ്ചാത്തലത്തില്‍ വിശിഷ്ടമായ ഭാവം എക്‌സ്ട്രീം 200R കൈവരിക്കുന്നു. ഹീറോ എക്സ്ട്രീം 200R ലഭ്യമാവുക അഞ്ചു നിറങ്ങളില്‍.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ ഹീറോ എക്‌സ്ട്രീം 200R, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS 200, യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരാണ് പുതിയ ഹീറോ എക്സ്ട്രീം 200R -ന്റെ എതിരാളികള്‍.

Source: Bikewale

Most Read Articles

Malayalam
കൂടുതല്‍... #hero motocorp
English summary
Hero Xtreme 200R To Get Fuel Injection System. Read in Malayalam.
Story first published: Monday, May 28, 2018, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X