ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

By Dijo Jackson

ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില്‍ പുറത്തിറങ്ങി. 89,900 രൂപയാണ് പുതിയ എക്‌സ്ട്രീം 200R -ന് വിപണിയില്‍ വില. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബൈക്ക് നേരത്തെ തന്നെ വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. 88,000 രൂപയാണ് ഈ സംസ്ഥാനങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R -ന് വില.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

ഇന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു. വിലയില്‍ എതിരാളികളെ കടത്തിവെട്ടിയാണ് ഹീറോ എക്‌സ്ട്രീം 200R -ന്റെ ഒരുക്കം. മുഖ്യ എതിരാളി ടിവിഎസ് അപാച്ചെ RTR 200 4V, 1.03 ലക്ഷം രൂപ വിലയില്‍ വില്‍പനയ്ക്ക് എത്തുമ്പോള്‍ 200 സിസി ബജാജ് പള്‍സര്‍ ബൈക്കുകള്‍ക്ക് ഒരുലക്ഷം രൂപ മുതലാണ് വില.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കെന്ന വിശേഷണം വിപണിയില്‍ ഹീറോ എക്‌സ്ട്രീം 200R -ന് മുതല്‍ക്കൂട്ടാകും. കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്ട്രീം 200R -ല്‍ തുടിക്കുന്നത്.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്തുക. ബൈക്കില്‍ വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാന്‍ വേണ്ടി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

39.9 കിലോമീറ്റര്‍ മൈലേജ് എക്‌സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. അതേസമയം മറ്റു 200 സിസി ബൈക്കുകളെ അപേക്ഷിച്ചു ഹീറോ എക്‌സ്ട്രീം 200R -ന് കരുത്തുത്പാദനം കുറവാണെന്ന് ഇവിടെ സൂചിപ്പിക്കണം.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണ് എക്‌സ്ട്രീം 200R -ന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 276 mm ഡിസ്‌ക് മുന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

ഒറ്റ ചാനല്‍ എബിഎസ് പിന്തുണ പിന്‍ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഒരുങ്ങുന്നത്. മൂര്‍ച്ചയേറിയ ശൈലി പിന്തുടരുന്ന എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്‌സ്ട്രീമിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്‌സ്ട്രീമിന്റെ പ്രഭാവം എക്‌സ്ട്രീം 200R -ല്‍ അനുഭവപ്പെടും. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്സ് എക്സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചുവരുത്താന്‍ പോന്നതാണ്. മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ ആകാരത്തോടു നീതിപുലര്‍ത്താന്‍ ബൈക്കിന്റെ പിന്നഴകിന് കഴിയുന്നുണ്ട്. വിഭജിച്ച ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റും വിശിഷ്ടമായ ഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്.

ഹീറോ എക്‌സ്ട്രീം 200R വിപണിയില്‍, വില 89,900 രൂപ

അഞ്ചു നിറങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്‌ക്കെത്തും. ഓറഞ്ച് - ഹെവി ഗ്രെയ്, ബ്ലാക് - സ്പോര്‍ട്സ് റെഡ്, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക് - ഫോഴ്സ് സില്‍വര്‍, ടെക്നോ ബ്ലൂ എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്‌സ്ട്രീം 200R മത്സരിക്കും.

Article Published On: Monday, August 13, 2018, 18:27 [IST]
English summary
Hero Xtreme 200R Launched In India. Read in Malayalam.
കൂടുതല്‍... #hero motocorp #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X