വന്നിട്ട് ഒരുമാസം കഴിഞ്ഞില്ല, പുതിയ എക്‌സ്ട്രീം 200R -ന് ഹീറോ വിലകൂട്ടി
വന്നിട്ടു ഒരുമാസം കഴിയുന്നതേയുള്ളൂ. ഹീറോ എക്സ്ട്രീം 200R -ന് വില കൂടി. 88,000 രൂപയ്ക്ക് വിപണിയിലെത്തിയ എക്‌സ്ട്രീം 200R -ന് ഇനി മുതല്‍ 89,900 രൂപയാണ് വില (എക്‌സ്‌ഷോറൂം ദില്ലി). ഔദ്യോഗിക വെബ്‌സൈറ്റിലും മോഡലിന്റെ വില കമ്പനി പുതുക്കി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കാണ് ഹീറോ എക്സ്ട്രീം 200R.

ശ്രേണിയില്‍ എതിരാളികളായ ടിവിഎസ് അപാച്ചെ, ബജാജ് പള്‍സര്‍ മോഡലുകള്‍ക്ക് ഒരുലക്ഷത്തിന് മേലെയാണ് വില. ഹീറോ വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്സ്ട്രീം 200R -ല്‍ തുടിക്കുന്നത്. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ബൈക്കില്‍ വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയ്ക്കാന്‍ വേണ്ടി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റര്‍ മൈലേജ് എക്സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം.

അതേസമയം മറ്റു 200 സിസി ബൈക്കുകളെ അപേക്ഷിച്ചു ഹീറോ എക്സ്ട്രീം 200R -ന് കരുത്തുത്പാദനം കുറവാണ്. 37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.
Most Read: മട്ടും ഭാവവും മാറി ടാറ്റ ടിയാഗൊ, പുതിയ NRG എഡിഷന്‍ വിപണിയില്‍ - വില 5.49 ലക്ഷം മുതല്‍

276 mm ഡിസ്‌ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക. ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ പിന്‍ ടയറിനുണ്ട്. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഒരുങ്ങുന്നത്.

മൂര്‍ച്ചയേറിയ ശൈലി പിന്തുടരുന്ന എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്സ്ട്രീമിന്റെ ഡിസൈന്‍ സവിശേഷതയാണ്. രൂപകല്‍പനയില്‍ മുതിര്‍ന്ന CBZ എക്സ്ട്രീമിന്റെ പ്രഭാവം എക്സ്ട്രീം 200R -ല്‍ അനുഭവപ്പെടും.

അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗം ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഇരട്ടനിറ ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R -ലേക്ക് ശ്രദ്ധ വിളിച്ചുവരുത്താന്‍ പോന്നതാണ്.

മുന്‍ കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. സീറ്റ് ഉയരം 795 mm. അക്രമണോത്സുകത നിറഞ്ഞ ആകാരത്തോടു നീതിപുലര്‍ത്താന്‍ ബൈക്കിന്റെ പിന്നഴകിന് കഴിയുന്നുണ്ട്.
Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

വിഭജിച്ച ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റും വിശിഷ്ടമായ ഭാവമാണ് മോഡലിന് സമര്‍പ്പിക്കുന്നത്. ഓറഞ്ച് - ഹെവി ഗ്രെയ്, ബ്ലാക് - സ്‌പോര്‍ട്‌സ് റെഡ്, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക് - ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് ബൈക്ക് വില്‍പനയ്‌ക്കെത്തുന്നത്. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 മോഡലുകളും ഹീറോ എക്സ്ട്രീം 200R -ന്റെ എതിരാളികളാണ്.


Click it and Unblock the Notifications








