ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

By Dijo Jackson

Recommended Video

Tata Nexon Faces Its First Recorded Crash

നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. പുതിയ എക്‌സ്ട്രീം 200R മോട്ടോര്‍സൈക്കിളിനെ ഹീറോ ഇന്ത്യയില്‍ കാഴ്ചവെച്ചു. 2016 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റ് പതിപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് പുതിയ എക്‌സ്ട്രീം 200R.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ നിന്നും മുക്തി നേടാനുള്ള തീവ്ര ശ്രമത്തിലാണ് ഹീറോ. ഈ വര്‍ഷം വിവിധ ശ്രേണികളില്‍ തങ്ങള്‍ കൈയ്യൊപ്പ് ചാര്‍ത്തുമെന്ന് ഹീറോ തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

ലക്ഷ്യത്തിലേക്കുള്ള ഹീറോയുടെ ആദ്യ ചുവടുവെയ്പാണ് പ്രീമിയം നിരയിലേക്ക് കടന്നെത്തിയിരിക്കുന്ന പുതിയ എക്‌സ്ട്രീം 200R. ഏറ്റവും പുതിയ 200 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഹീറോ എക്‌സ്ട്രീം 200R ന്റെ വരവ്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

8,500 rpm ല്‍ 18.1 bhp കരുത്തും 6,000 rpm ല്‍ 17.2 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പുതിയ 200 സിസി എഞ്ചിന്‍. വൈബ്രേഷന്‍ കുറയ്ക്കുന്നതിന് വേണ്ടി ബാലന്‍സര്‍ ഷാഫ്റ്റ് എഞ്ചിനില്‍ ഒരുങ്ങുന്നുണ്ട്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

5 സ്പീഡ് ഗിയര്‍ബോക്‌സ് മുഖേന എഞ്ചിനില്‍ നിന്നും പിന്‍ചക്രങ്ങളിലേക്ക് കരുത്തെത്തും. 39.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 'വേള്‍ഡ് മോട്ടോര്‍സൈക്കിള്‍ ടെസ്റ്റ് സൈക്കിളില്‍' എക്‌സ്ട്രീം 200R കാഴ്ചവെച്ചത്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോ-ഷോക്ക് റിയര്‍ യൂണിറ്റും ഒരുങ്ങിയ ഡയമണ്ട് ഫ്രെയിം ചാസിയിലാണ് ഹീറോ എക്‌സ്ട്രീം 200R ന്റെ ഒരുക്കം.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

സിംഗിള്‍ 276 mm ഡിസ്‌ക് ബ്രേക്ക് മുമ്പിലും 220 mm ഡിസ്‌ക് പിന്നിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് നല്‍കും. ഓപ്ഷനലായി സിംഗിള്‍-ചാനല്‍ എബിഎസിന്റെ പിന്തുണയും എക്‌സ്ട്രീം 200R ല്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഇടംപിടിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കണ്ട എക്‌സ്ട്രീം 200S കോണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ പരിണാമം പുതിയ എക്‌സ്ട്രീം 200R ല്‍ ഏറെ ദൃശ്യമാണ്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ട് എല്‍ഇഡി ലൈറ്റുകള്‍ക്ക് കീഴെയുള്ള വലിയ ഹെഡ്‌ലാമ്പാണ് എക്‌സ്ട്രീം 200R ന്റെ പ്രധാന ആകര്‍ഷണം. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോട്ടോര്‍സൈക്കിളില്‍ സാന്നിധ്യമറിയിക്കുന്നത്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

വേഗത ഉള്‍പ്പെടെ റൈഡറിന് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഡ്യൂവല്‍ ടോണ്‍ എക്‌സ്ട്രീം ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R ലേക്ക് ശ്രദ്ധ വിളിച്ചു വരുത്തുമെന്ന കാര്യം ഉറപ്പ്!

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

ഫ്രണ്ട് കൗളിലും, ഫ്യൂവല്‍ ടാങ്കിലും, ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എഞ്ചിന്‍ കൂളിംഗ് ഉറപ്പു വരുത്തും. 795 mm ആണ് എക്‌സ്ട്രീം 200R ന്റെ സീറ്റ് ഉയരം.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

അഗ്രസീവ് റിയര്‍ എന്‍ഡിനോട് നീതിപുലര്‍ത്താന്‍ മോട്ടോര്‍സൈക്കിളിന്റെ റിയര്‍ ഫെന്‍ഡറിന് സാധിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുകളുടെയും പരിഷ്‌കരിച്ച ടെയില്‍ യൂണിറ്റിന്റെയും പശ്ചാത്തലത്തില്‍ വിശിഷ്ടമായ ഭാവമാണ് എക്‌സ്ട്രീം 200R കൈവരിച്ചിരിക്കുന്നത്.

ഇതാണ് പുതിയ കരുത്തന്‍ എക്‌സ്ട്രീം 200R; പ്രതീക്ഷയോടെ ഹീറോ

അഞ്ച് നിറഭേദങ്ങളിലാണ് പുതിയ ഹീറോ എക്‌സ്ട്രീം 200R ലഭ്യമാവുക.

More from DriveSpark

Article Published On: Tuesday, January 30, 2018, 14:10 [IST]
English summary
Hero Xtreme 200R Unveiled – An Extreme Revival. Read in Malayalam.
കൂടുതല്‍... #hero motocorp #ഹീറോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X