ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

By Dijo Jackson

ഹോണ്ട ആക്ടിവ 5G ഇന്ത്യയില്‍ വിപണിയില്‍ എത്തി. 52,460 രൂപ മുതലാണ് ഹോണ്ട ആക്ടിവ 5G യുടെ എക്‌സ്‌ഷോറൂം വില. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുതിയ ആക്ടിവ 5G യെ ഹോണ്ട ആദ്യമായി കാഴ്ചവെച്ചത്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ടു വകഭേദങ്ങളിലാണ് ആക്ടിവ 5G ലഭ്യമാവുക. 52,460 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ആക്ടിവ 5G സ്റ്റാന്‍ഡേര്‍ഡ് അണിനിരക്കുമ്പോള്‍, 54,325 രൂപ വിലയിലാണ് ആക്ടിവ 5G ഡീലക്‌സ് ഷോറൂമുകളില്‍ എത്തുന്നത്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

പേരു സൂചിപ്പിക്കുന്നത് പോലെ ആക്ടിവയുടെ അഞ്ചാം തലമുറയാണ് ആക്ടിവ 5G. പുത്തന്‍ എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയ നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവ 5G യുടെ പ്രധാന വിശേഷങ്ങള്‍.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

ഫീച്ചറുകളുടെ കാര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാളും ഒരുപടി മുകളിലാണ് ഡീലക്‌സ് പതിപ്പ്. സ്‌കൂട്ടറിലുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പും പൊസിഷന്‍ ലൈറ്റുകളും ശ്രേണിയില്‍ ഇതാദ്യം.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

ക്രോമില്‍ തിളങ്ങിയാണ് പുതിയ ആക്ടിവയുടെ നില്‍പ്. ദീര്‍ഘകാലം കെല്‍പുള്ള മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്ടറും സ്‌കൂട്ടറില്‍ എടുത്തു പറയേണ്ട വിശേഷമാണ്. മുന്‍തലമുറയെ പോലെ മെറ്റല്‍ ബോഡിയിലാണ് പുതിയ ആക്ടിവയുടെയും ഒരുക്കം.

Recommended Video

New Honda Activa 5G Walkaround, Details, Specifications, First Look
ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

കണ്ടു പതിഞ്ഞ മുന്‍തലമുറ ആക്ടിവകളില്‍ നിന്നും വേറിട്ട രൂപമോ ആകാരമോ പുതിയ ആക്ടിവ 5G അവകാശപ്പെടുന്നില്ല. ഡിജിറ്റല്‍ ഡിസ്‌പ്ലേ ഒരുങ്ങിയ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് സ്‌കൂട്ടറിലെ മറ്റൊരു വിശേഷം.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

സ്പീഡോമീറ്റര്‍ അനലോഗായി തുടരുന്നുണ്ടെങ്കിലും ഫ്യൂവല്‍ ഇന്‍ഡിക്കേറ്ററും ഓഡോമീറ്ററും ഇക്കുറി ഡിജിറ്റലാണ്. സര്‍വീസ് കാലയളവ് ഓര്‍മ്മപ്പെടുത്തുന്ന സര്‍വീസ് റിമൈന്‍ഡറും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

ഒപ്പം ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഇക്കോ മോഡും ആക്ടിവ 5G യുടെ പ്രത്യേകതയാണ്. സീറ്റ് ലോക്ക്/അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന റിലീസ് ബട്ടണും പുതിയ ആക്ടിവയിലുണ്ട്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

ഫോര്‍-ഇന്‍-വണ്‍ ലോക്കിന്റെ ഭാഗമാണ് സീറ്റ് റിലീസ് ബട്ടണും. ഉറപ്പിച്ച കൊളുത്ത് മുന്നിലും ഇളക്കി മാറ്റാവുന്ന കൊളുത്ത് പിന്നിലും സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള പ്രത്യേക പോക്കറ്റും, ചാര്‍ജ്ജിംഗ് സോക്കറ്റും ആക്ടിവ 5G യുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. പുതിയ ആക്ടിവയുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

8 bhp കരുത്തും 9 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 109.19 സിസി എഞ്ചിനിലാണ് ആക്ടിവ 5G യുടെ ഒരുക്കം. 5.3 ലിറ്ററാണ് ആക്ടിവ 5G യുടെ ഇന്ധനശേഷി. 108 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരവും.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

1,761 mm നീളവും, 710 mm വീതിയും, 1,149 mm ഉയരവും പുതിയ ആക്ടിവയ്ക്കുണ്ട്. 1,238 mm നീളമേറിയതാണ് വീല്‍ബേസ്; ഗ്രൗണ്ട് ക്ലിയറന്‍സ് 153 mm ഉം. 765 mm ഉയരത്തിലാണ് ആക്ടിവയുടെ സീറ്റ് ഒരുങ്ങിയിട്ടുള്ളത്.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

10 ഇഞ്ച് അലോയ് വീലുകളില്‍ 90/100 ടയറുകളാണ് ഇടംപിടിക്കുന്നതും. ഹോണ്ടയുടെ കോമ്പി ബ്രേക്ക് സംവിധാനത്തിനൊപ്പമാണ് 130 mm ഡ്രം ബ്രേക്കുകളുടെ പ്രവര്‍ത്തനം.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

എട്ടു നിറങ്ങളാണ് ആക്ടിവ 5G യിലുള്ളത്. ഡാസില്‍ യെല്ലോ മെറ്റാലിക്, മെജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ബ്ലാക്, മാറ്റ് സെലീന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ അമേസിംഗ് വൈറ്റ്, പേള്‍ സ്പാര്‍ടന്‍ റെഡ്, ട്രാന്‍സ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെയാണ് പുതിയ ആക്ടിവയില്‍ ലഭ്യമായ നിറങ്ങള്‍.

ഹോണ്ട ആക്ടിവ 5G വിപണിയില്‍ എത്തി; വില 52,460 രൂപ മുതല്‍

ഹീറോ മെയ്സ്ട്രോ എഡ്ജ്, ടിവിഎസ് ജൂപിറ്റര്‍, സുസൂക്കി ആക്സസ് എന്നിവരാണ് പുതിയ ഹോണ്ട ആക്ടിവ 5G യുടെ പ്രധാന എതിരാളികള്‍.

Article Published On: Wednesday, March 14, 2018, 17:18 [IST]
English summary
Honda Activa 5G Launched In India. Read in Malayalam.
കൂടുതല്‍... #honda motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X