പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

3ജി, 4ജി കാലം കഴിഞ്ഞു, ഇനി '5ജി' സ്പീഡിലാണ് ആക്ടിവയുടെ കുതിപ്പ്. 2018 ഓട്ടോ എക്‌സ്‌പോയില്‍ തികച്ചും അപ്രതീക്ഷിതമായാണ് പുത്തന്‍ ആക്ടിവയെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്. പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും, രണ്ട് പുതിയ നിറഭേദങ്ങളുമാണ് ഹോണ്ട ആക്ടിവ 5G യില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷങ്ങള്‍.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ടിവിഎസ്, ഹീറോ, സുസൂക്കി സ്‌കൂട്ടറുകളില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ആക്ടിവ 5G യുമായുള്ള ഹോണ്ടയുടെ വരവ്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സ്‌കൂട്ടറിന്റെ പുതിയ തലമുറയെ കാഴ്ചവെക്കുമ്പോള്‍ ആവശ്യമായ മുന്നൊരുക്കം ഹോണ്ട നടത്തിയിരുന്നോ? പരിശോധിക്കാം —

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

കണ്ടു പതിഞ്ഞ മുന്‍തലമുറ ആക്ടിവ സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായ രൂപമോ, ആകാരമോ പുതിയ ആക്ടിവ 5G അവകാശപ്പെടുന്നില്ല. എന്നാല്‍ സ്‌കൂട്ടറിന് ലഭിച്ച പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പും പൊസിഷന്‍ ലൈറ്റുകളും ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറുകളാണ്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

രണ്ടു പുതിയ നിറങ്ങളാണ് പുതിയ ആക്ടിവയുടെ വിശേഷങ്ങളില്‍ പ്രധാനം. ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍. ഇതിന് പുറമെ പഴയ തലമുറയില്‍ നിന്നുള്ള മറ്റു ഏഴു നിറങ്ങളെ കൂടി പുതിയ ആക്ടിവ 5G യില്‍ ഹോണ്ട ലഭ്യമാക്കും.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

മഫ്‌ളറിന് ലഭിച്ച മെറ്റല്‍ കവറും ഡിസൈന്‍ വിശേഷമായി എടുത്തുപറയാം. സീറ്റ്-റിലീസ് ബട്ടണോടെയുള്ള ഫോര്‍-ഇന്‍-വണ്‍ ലോക്കാണ് പുതിയ ആക്ടിവ 5G യിലുള്ളത്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

യാത്രകളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനായുള്ള പ്രത്യേക പോക്കറ്റും ഇക്കുറി സ്‌കൂട്ടറിലുണ്ടെന്നത് ശ്രദ്ധേയം. സാധനങ്ങള്‍ കൊളുത്തി സൂക്ഷിക്കുന്നതിന് ഉറപ്പിച്ച ഹുക്ക് മുന്നിലും ഇളക്കി മാറ്റാവുന്ന ഹുക്ക് പിന്നിലും ആക്ടിവയില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജിംഗ് സോക്കറ്റും ആക്ടിവ 5G യുടെ വിശേഷമാണ്. 18 ലിറ്ററാണ് പുതിയ ആക്ടിവ 5G സ്‌കൂട്ടറിന്റെ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് കപ്പാസിറ്റി. സ്‌കൂട്ടറിലുള്ള പുതിയ പാതി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ആവശ്യമായ വിവരങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

സര്‍വീസ് കാലാവധി എത്തുമ്പോള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ തന്നെ റൈഡര്‍ക്ക് അറിയിപ്പു നല്‍കും. ഇതിന് പുറമെ മൈലേജ് വര്‍ധിപ്പിക്കാന്‍ ECO ഇന്‍ഡിക്കേറ്ററും പുതിയ ആക്ടിവ 5G യില്‍ ഇടംപിടിക്കുന്നുണ്ട്.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

5.3 ലിറ്ററാണ് സ്‌കൂട്ടറിന്റെ ഇന്ധനശേഷി. 153 mm ആണ് സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും. പതിവു പോലെ ഹോണ്ടയുടെ കോമ്പി-ബ്രേക്കിംഗ് സംവിധാനത്തിലാണ് പുതിയ ആക്ടിവ 5G യുടെയും ഒരുക്കം.

പുതിയ ഹോണ്ട ആക്ടിവ 5G: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!

ഹീറോ മെയ്‌സ്‌ട്രോ എഡ്ജ്, ടിവിഎസ് ജൂപിറ്റര്‍, സുസൂക്കി ആക്‌സസ് എന്നിവരാണ് പുതിയ ഹോണ്ട ആക്ടിവ 5G യുടെ പ്രധാന എതിരാളികള്‍. ആക്ടിവ പഴഞ്ചനായി എന്ന പതിവു പല്ലവിക്കുള്ള ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഉത്തരമാണ് പുതിയ ആക്ടിവ 5G.

More from DriveSpark

Article Published On: Saturday, February 17, 2018, 17:50 [IST]
English summary
Honda Activa 5G Top Features You Should Know. Read in Malayalam.
കൂടുതല്‍... #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X